മധ്യപ്രദേശ്‍ പോലീസ് ബുധനാഴ്ച രാവിലെ നടത്തിയ ഓപ്പറേഷനില്‍ ആയുധധാരികളായ രണ്ട് മവോയിസ്റ്റുകളെ വെടിവെച്ച് കൊന്നു. ഏറ്റുമുട്ടലില്‍ തലയ്ക്ക് 14 ലക്ഷം രൂപ വീതം പ്രതിഫലം പ്രഖ്യാപിച്ചിരുന്ന രണ്ട് വനിതാ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ട രണ്ട് പേരും വനിതകളാണ്. ഇവര്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ പ്രദേശത്ത് കുറച്ച് നാളുകളായി നടന്നു വരുകയായിരുന്നു.
ഛത്തീസ്ഗഡില്‍ നിന്നുള്ള മമ്ത, പ്രമീള എന്നീ യുവതികളെയാണ് പോലീസ് കൊലപ്പെടുത്തിയത്. മധ്യപ്രദേശിലേയും ഛത്തീസ്ഗഡിലേയും ബാലഘട്ട്, മാണ്ട്ല, കവാർധ എന്നീ ജില്ലകള്‍ കേന്ദ്രീകരിച്ചായിരുന്നു മമ്തയുടേയും പ്രമീളയുടേയും പ്രവര്‍ത്തനം. ബിച്ചിയ പോലീസ് സ്റ്റേഷന്‍ പരിധിക്ക് സമീപത്തുള്ള കാടിനകത്തു നടത്തിയ ഒപ്പറേഷനില്‍ ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.
ബാലഘട്ട് ജില്ലയിലെ വനമേഖലയില്‍ ഫെബ്രുവരി 19 ന് നടത്തിയ സമാന ഓപ്പറേഷനില്‍ നാല് വനിതാ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടിരുന്നു. 42 ദിവസമായി പോലീസിന്‍റെ സ്‌പെഷ്യല്‍ ഹോക്ക് ഫോഴ്‌സ് മേഖലയില്‍ മാവോയിസ്റ്റ് വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണ്.
TAGS : LATEST NEWS
SUMMARY : Two female Maoists killed in police encounter in Madhya Pradesh
കോട്ടയം: സിഎംഎസ് കോളജിലെ യൂണിയൻ തിരഞ്ഞെടുപ്പിൽ കെഎസ്‌യുവിന് വൻ വിജയം. 15 ൽ 14 സീറ്റും നേടിയാണ് കെഎസ്‌യു വിജയിച്ചത്.…
കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. മലപ്പുറം ചേലമ്പ്രം സ്വദേശിയായ 47 കാരനാണ് രോഗം സ്ഥിരീകരിച്ചത്. കടുത്ത…
ബെംഗളൂരു: ഗതാഗത നിയമ ലംഘനങ്ങൾക്കുള്ള പിഴ കുടിശിക 50% ഇളവോടെ അടയ്ക്കാമെന്ന് ട്രാഫിക് പോലീസ്. നാളെ മുതൽ സെപ്റ്റംബർ 12…
ബെംഗളൂരു: ഗണേശ ചതുർത്ഥിയോടനുബന്ധിച്ച് ബെംഗളൂരുവില്‍ നടക്കുന്ന ഏറ്റവും പഴക്കമേറിയതും വലുതുമായ സാംസ്കാരിക ഉത്സവങ്ങളിലൊന്നായ ബെംഗളൂരു ഗണേശ ഉത്സവ (ബിജിയു) ആഗസ്റ്റ്…
ബെംഗളൂരു കർണാടകയിൽ രാത്രിയാത്ര നിരോധനമുള്ള ബന്ദിപ്പൂർ വനപാതയിൽ പഴം പച്ചക്കറി ലോറികൾ അടക്കമുള്ള വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയേക്കുമെന്ന് റിപ്പോർട്ട്. നിലവിൽ…
ബെംഗളൂരു: ഓണക്കാലത്തെ യാത്രാത്തിരക്ക് കണക്കിലെടുത്ത് കര്‍ണാടകയിലെക്കടക്കം കൂടുതല്‍ അന്തർസംസ്ഥാന സർവീസുകൾ പ്രഖ്യാപിച്ച് കേരള ആര്‍ടിസി. പുതുതായി വാങ്ങിയ എസി സീറ്റർ,…