ബെംഗളൂരു: മയക്കുമരുന്ന് വിൽപന നടത്തിയതുമായി ബന്ധപ്പെട്ട് മംഗളൂരുവിൽ രണ്ട് പേർ പിടിയിൽ. കാസർകോട് മഞ്ചേശ്വരം സ്വദേശികളായ അബ്ദുൽ സലാം എന്ന സലാം (30), സൂരജ് റായ് എന്ന അങ്കി (26) എന്നിവരെയാണ് സിറ്റി സിസിബി പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികളിൽ നിന്നും 75,000 രൂപ വിലവരുന്ന 15 ഗ്രാം എംഡിഎംഎ, രണ്ട് മൊബൈൽ ഫോണുകൾ, ഡിജിറ്റൽ വെയ്റ്റിംഗ് സ്കെയിൽ, ഒരു ഡിയോ സ്കൂട്ടർ എന്നിവയും 1.65 ലക്ഷം രൂപയും പിടിച്ചെടുത്തു.
രഹസ്യ വിവരത്തെ തുടർന്ന് ജില്ലയിലെ വാടകവീട് കേന്ദ്രീകരിച്ച് നടന്ന റെയ്ഡിലാണ് പ്രതികൾ പിടിയിലായത്. തലപ്പാടിയിലെ സ്കൂൾ, കോളേജ് വിദ്യാർഥികൾക്കും, ഐടി ജീവനക്കാർക്കുമാണ് ഇവർ മയക്കുമരുന്ന് വിൽപന നടത്തിയിരുന്നത്. സംഭവത്തിൽ ഉള്ളാൽ പോലീസ് സ്‌റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
TAGS: KARNATAKA | ARREST
SUMMARY: Mangaluru: Two arrested for drug trafficking
കോഴിക്കോട്: കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ.ഫാത്തിമ തഹ്ലിയ മല്‍സരിക്കും. കുറ്റിച്ചിറ വാർഡിൽ നിന്നാകും മത്സരിക്കുക. ലീഗിന്റെ വിദ്യാര്‍ഥി…
ബെംഗളൂരു: സ്കാനിങ്ങിനിടെ റേഡിയോളജിസ്റ്റ് സ്ത്രീയെ ലൈംഗികമായി പീഡിപ്പിക്കുകയും കത്തി കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തതായി ആരോപണം. ആനേക്കലിലെ വിധാത സ്കൂൾ റോഡിലുള്ള…
കൊച്ചി: ശബരിമല സ്വർണക്കൊള്ളകേസില്‍ മുൻ ദേവസ്വം സെക്രട്ടറി ജയശ്രീയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. ചൊവ്വാഴ്ച വരെയാണ് അറസ്റ്റ് തടഞ്ഞത്. ജയശ്രീയുടെ…
കൊച്ചി: കോർപറേഷൻ ഡെപ്യൂട്ടി മേയർ കെ.എ. അൻസിയ സിപിഐ വിട്ടു. സ്ഥാനാർഥി നിർണയത്തിൽ മതിയായ പരിഗണന ലഭിച്ചില്ലെന്ന് ആരോപിച്ചാണ് അൻസിയ…
ചെന്നൈ: തമിഴ്‌നാട്ടില്‍ വ്യോമസേനയുടെ പരിശീലക വിമാനം തകര്‍ന്നുവീണതായി റിപ്പോര്‍ട്ട്. ചെന്നൈയിലെ താംബരത്തിന് സമീപം പതിവ് പരിശീലന ദൗത്യത്തിനിടെ ഇന്ത്യൻ വ്യോമസേനയുടെ…
പട്ന: ബിഹാറിലെ ഏറ്റവും പ്രായം കുറഞ്ഞ എംഎല്‍എ ആയി മാറിയിരിക്കുകയാണ് 25കാരിയായ മൈഥിലി ഠാക്കൂർ. അലിനഗറില്‍ നിന്ന് ബിജെപി സ്ഥാനാർഥിയായി…