ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ട് സൈനികർ മരിച്ചു. മഹാരാഷ്‌ട്രയിലെ നാഗ്പൂരിലാണ് സംഭവം. ആർമിയുടെ ഗാർഡ് റെജിമെന്റൽ ട്രെയിനിംഗ് സെൻ്ററിലെ സൈനികരായ വിഘ്നേഷ്, ധീരജ് റായ് എന്നിവരാണ് മരിച്ചത്. അപകടത്തിൽ ഒപ്പമുണ്ടായായിരുന്ന ആറ് സൈനികർക്കും ഓട്ടോറിക്ഷ ഡ്രൈവർക്കും പരുക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഓട്ടോ ഡ്രൈവറുടെ ആരോഗ്യനില ഗുരുതരമാണെന്നാണ് വിവരം. കംപീറ്റിലെ ആർമിയുടെ ഗാർഡ് റെജിമെന്റൽ ട്രെയിനിംഗ് സെൻ്ററിൽ നിന്നുള്ള 15 ജവന്മാർ രണ്ട് ഓട്ടോകളിലായി യാത്ര പുറപ്പെട്ടതിന് പിന്നാലെയാണ് ബസ് ഇതിലെ ഒരു ഓട്ടോയിലേക്ക് ഇടിച്ചത്. പിന്നാലെ രണ്ടാമത്തെ ഓട്ടോയിലുണ്ടായിരുന്ന സൈനികരും നാട്ടുകാരും ചേർന്നാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. ബസ് ഡ്രൈവറുടെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകട കാരണമെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ നാഗ്പുർ പോലീസ് കേസെടുത്തു.
TAGS: ACCIDENT| SOLDIER| DEATH
SUMMARY: Two jawans killed after speeding bus rams into auto
ചെന്നൈ: തമിഴ് നടൻ അഭിനയ് കിങ്ങർ (44) അന്തരിച്ചു. ചെന്നൈയിലായിരുന്നു അന്ത്യം. ഏറെ നാളായി കരള്‍ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു.…
മോസ്‌കോ: റിപ്പബ്ലിക് ഓഫ് ഡാഗെസ്താനിലെ അച്ചി-സു ഗ്രാമത്തിന് സമീപം ഒരു വ്യോമയാന കമ്പനിയിലെ മുതിര്‍ന്ന ജീവനക്കാരുമായി പോയ റഷ്യന്‍ ഹെലികോപ്റ്റര്‍…
ബെംഗളൂരു: കേരള എഞ്ചിനീയേഴ്സ് അസോസിയേഷൻ (കെഇഎ) ബെംഗളൂരുവിന്റെ വാർഷിക ദിനാഘോഷം നിംഹാൻസ് കൺവെൻഷൻ സെന്ററിൽ നടന്നു. മുൻ കേരള ചീഫ്…
ബെംഗളൂരു: ബീദരഹള്ളി കേരള സമാജത്തിൽ മലയാളം- കന്നഡ പഠന ക്ലാസുകൾക്ക് തുടക്കമായി. സമാജം പ്രസിഡന്റ് പിവി സുരേന്ദ്രന്റെ അധ്യക്ഷതയിൽ നടന്ന…
തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിലായായി ഡിസംബര്‍ 9, 11 തിയ്യതികളില്‍. സംസ്ഥാന തിരഞ്ഞടുപ്പ് കമ്മിഷനാണ് പ്രഖ്യാപനം നടത്തിയത്.…
ബെംഗളൂരു: മസ്തിഷ്കാഘാതത്തെ തുടർന്ന് മലയാളി മധ്യവയസ്ക ബെംഗളൂരിൽ അന്തരിച്ചു. തൃശ്ശൂർ ചാഴൂർ സ്വദേശിനി ഹസീന (58) ആണ് മരിച്ചത്. ആർടി…