KARNATAKA

ഗുണ്ടല്‍പേട്ടിന് സമീപം ബേഗൂരിൽ മലയാളികൾ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; രണ്ട് പേർ മരിച്ചു

ബെംഗളൂരു: മൈസൂരു ഗുണ്ടല്‍പേട്ടിന് സമീപം ബേഗൂരിൽ മലയാളികൾ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് രണ്ട് പേർ മരിച്ചു. വയനാട് കല്‍പ്പറ്റ മടക്കിമല സ്വദേശി കരിഞ്ചേരി ബഷീർ (52), ജസീറ (24) എന്നിവരാണ് മരിച്ചത്. കാറും ലോറിയും കൂടിയിടിച്ചാണ് അപകടം ഉണ്ടായത്.

മലേഷ്യന്‍ യാത്ര കഴിഞ്ഞു ബെംഗളൂരു വിമാനത്താവളത്തിൽ നിന്ന് മടങ്ങവേ ആണ് അപകടം. ഇരുവരുടെയും മൃതദേഹം ഗുണ്ടൽപേട്ട് ആശുപത്രിയിലേക്ക് മാറ്റി. അപകടത്തില്‍ പരുക്കേറ്റ കാറിലുണ്ടായിരുന്ന മുഹമ്മദ്‌ ഷാഫി (32), നസീമ (42), മൂന്ന് വയസുകാരനായ ഐസം ഹനാന്‍ എന്നിവരെ മൈസൂരു മണിപ്പാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മൈസൂരു എഐകെഎംസിസി, നഞ്ചൻഗോഡ് എഐകെഎംസിസി ഏരിയ കമ്മിറ്റി പ്രവര്‍ത്തകര്‍, നിയാസ്, മജീദ് ഗുണ്ടല്‍പേട്ട് എന്നിവര്‍ സ്ഥലത്തെത്തി പോസ്റ്റ് മോര്‍ട്ടം അടക്കമുള്ള നടപടിക്രമങ്ങള്‍ക്ക് സഹായം നല്‍കി.
SUMMARY: Two killed in car accident near Gundalpet in Begur

NEWS DESK

Recent Posts

തൃശൂരില്‍ വന്‍ കവര്‍ച്ച; ബസിറങ്ങിയ ആളുടെ 75 ലക്ഷം രൂപ കാറിലെത്തിയ സംഘം തട്ടിയെടുത്തു

തൃശൂർ: മണ്ണൂത്തി ബൈപ്പാസ് ജംങ്ഷനില്‍ വൻ മോഷണം. ചായക്കടയിലിരിക്കുകയായിരുന്ന ആളില്‍ നിന്നും കാറിലെത്തിയ സംഘം 75 ലക്ഷത്തോളം രൂപ തട്ടിയെടുത്തു.…

1 minute ago

ഇടുക്കിയില്‍ വയോധികനെ ആസിഡ് ഒഴിച്ച്‌ കൊലപ്പെടുത്തി

ഇടുക്കി: ഇടുക്കി നിരപ്പേല്‍ കടയില്‍ വെച്ച്‌ വയോധികനെ ആസിഡ് ഒഴിച്ച്‌ കൊലപ്പെടുത്തി. നിരപ്പേല്‍ കട ഈറ്റപ്പുറത്ത് സുകുമാരൻ (64) ആണ്…

45 minutes ago

ആരാധകര്‍ക്ക് നിരാശ; നവംബറില്‍ മെസി കേരളത്തിലേക്ക് വരില്ലെന്ന് സ്പോണ്‍സര്‍മാര്‍

തിരുവനന്തപുരം: മെസി നവംബറില്‍ കേരളത്തിലേക്ക് എത്തില്ലെന്ന് റിപ്പോർട്ട്. സ്പോണ്‍സർ ആന്റോ അഗസ്റ്റിൻ ആണ് മെസി കേരളത്തിലേക്ക് വരില്ലെന്ന് സ്ഥിരീകരിച്ചത്. അംഗോളയില്‍…

2 hours ago

ആലപ്പുഴയിലെ കയര്‍ഫെഡ് ഷോറൂമില്‍ തീപിടിത്തം

ആലപ്പുഴ: ആലപ്പുഴ കളക്ടറേറ്റ് ജങ്ഷനു സമീപത്തെ കയര്‍ഫെഡ് ഷോറൂമില്‍ തീപിടിത്തം. ശനിയാഴ്ച രാവിലെ ഒമ്പതു മണിയോടെ ആണ് ഷോറൂമില്‍ തീപിടിത്തം…

3 hours ago

‘എല്ലാം പ്രശ്നങ്ങളും തീരും’; ബിനോയ് വിശ്വത്തെ എം.എന്‍ സ്മാരകത്തിലെത്തി കണ്ട് വി.ശിവന്‍കുട്ടി

തിരുവനന്തപുരം: പി എം ശ്രീ പദ്ധതിയില്‍ സിപിഐ ഉയര്‍ത്തിയ എതിര്‍പ്പ് പരിഹരിക്കാന്‍ സിപിഎമ്മിന്റെ അനുനയ നീക്കം. വിദ്യാഭ്യാസ മന്ത്രി വി…

4 hours ago

പ്രളയ സാധ്യത; സംസ്ഥാനത്ത് പത്ത് ഡാമുകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: അപകടകരമായ രീതിയില്‍ ജലനിരപ്പുയരുന്നതിനെ തുടർന്ന് സംസ്ഥാനത്തെ വിവിധ നദികളില്‍ ജലസേചന വകുപ്പിന്റെ ജാഗ്രതാ നിർദേശം. പത്തനംതിട്ട ജില്ലയിലെ അച്ചൻകോവില്‍…

4 hours ago