ബെംഗളൂരു: ബെംഗളൂരുവില്‍ രണ്ടിടങ്ങളിലുണ്ടായ വ്യത്യസ്ത വാഹനാപകടങ്ങളിൽ രണ്ട് പേർ മരിച്ചു. ചിക്കബസ്തി തടാക ഗേറ്റിൽ മോട്ടോർ സൈക്കിൾ ഇടിച്ച് തടാകത്തിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ രഞ്ജിത്ത് (26) ആണ് മരിച്ചത്.
വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം. രഞ്ജിത്ത് രാത്രി വൈകിയുള്ള ഷിഫ്റ്റ് കഴിഞ്ഞ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് സംഭവം. ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെട്ടാണ് അപകടമുണ്ടായത്. വഴിയാത്രക്കാരാണ് അപകടവിവരം പോലീസിനെ അറിയിച്ചത്. ജ്ഞാനഭാരതി ട്രാഫിക് പോലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.
വ്യാഴാഴ്ച പുലർച്ചെ മറ്റൊരു സംഭവത്തിൽ, ചിക്കജാലയില്‍ ബൈക്കിൽ നിന്ന് വീണു തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ സുരക്ഷാ ഉദ്യോഗസ്ഥനായ സൂര്യകുമാർ (29) മരിച്ചു. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം.
SUMMARY: Two killed in separate road accidents in Bengaluru
തിരുവനന്തപുരം: വിവിധ മേഖലകളിലെ പ്രൊഫഷണലുകൾ, പ്രാക്ടീഷണർമാർ എന്നിവർക്കായി സിഎംഡി മാസ്റ്ററിങ് ക്രിയേറ്റീവ് പ്രോബ്ലം സോൾവിങ് (സിപിഎസ്) വിഷയത്തിൽ ഏകദിന പരിശീലനം…
പാലക്കാട്: കൂറ്റനാട് ബ്ലോക്ക് പഞ്ചായത്ത് എസ് സി കോർഡിനേറ്റർ ശ്രുതിമോളെ (30) വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് ജില്ലയിലെ…
കണ്ണൂർ: കേന്ദ്ര സർക്കാരിനുകീഴിൽ പ്രവർത്തിക്കുന്ന നാഷണൽ സ്കിൽ ഡെവലപ്പ്മെന്റ് കോർപറേഷൻ, വേങ്ങാട് സാന്ത്വനം എഡ്യൂക്കേഷണൽ ചാരിറ്റബിൾ ട്രസ്റ്റ് എന്നിവ ചേർന്ന്…
ബെംഗളൂരു: അന്താരാഷ്ട്ര ഹോർട്ടികൾച്ചർ എക്‌സ്‌പോ ഹോർട്ടികണക്ട് ഇന്ത്യ 2025 സെപ്റ്റംബർ 25 മുതൽ 27 വരെ ബെംഗളൂരു ഇന്റർനാഷണൽ എക്സിബിഷൻ…
തിരുവനന്തപുരം: കേരളത്തില്‍ വീണ്ടും സ്വര്‍ണത്തിന് വില കൂടി. രണ്ട് ദിവസമായി രേഖപ്പെടുത്തിയ നേരിയ വിലയിടിവിന് പിന്നാലെയാണ് സ്വര്‍ണം വീണ്ടും മുകളിലേക്ക്…
കോഴിക്കോട്: നാദാപുരം ചേലക്കാട് വീടിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു. കണ്ടോത്ത് അമ്മദിന്റെ വീടിന് നേരെ ഇന്നലെ രാത്രി 11ഓടെയാണ്…