ബെംഗളൂരു: ബെംഗളൂരുവിൽ വീണ്ടും പുള്ളിപ്പുലി സാന്നിധ്യം. നോർത്ത് സോൺ സബ് ഡിവിഷനിൽ രണ്ട് പുള്ളിപ്പുലികളുടെ സാന്നിധ്യം വനംവകുപ്പ് സ്ഥിരീകരിച്ചു. ശിവക്കോട്ടെ ഗ്രാമപഞ്ചായത്ത് പരിധിയിലും പരിസര ഗ്രാമങ്ങളിലുമായാണ് ഇവ കാണപ്പെട്ടത്. പ്രദേശത്ത് താമസിക്കുന്ന എല്ലാവരും ജാഗ്രത പാലിക്കാൻ വനം വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കഴിഞ്ഞ ദിവസങ്ങളായി പ്രദേശത്ത് ഉദ്യോഗസ്ഥർ രാത്രി പട്രോളിംഗ് നടത്തുന്നുണ്ടെന്നും പുലികളെ പിടികൂടാൻ കൂടുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും ബെംഗളൂരു അർബൻ റേഞ്ച് റേഞ്ച് ഫോറസ്റ്റ് ഓഫീസർ ശിവപ്പ ഹൊസമാനി പറഞ്ഞു. ജനുവരി 23ന് രാത്രി രാമഗൊണ്ടനഹള്ളിയിൽ അപ്പാർട്ട്മെന്റ് പാർക്കിംഗ് ഏരിയയിൽ അലഞ്ഞുതിരിയുന്ന രണ്ട് പുള്ളിപ്പുലികളുടെ ദൃശ്യങ്ങൾ ലഭിച്ചതായും അദ്ദേഹം പറഞ്ഞു. അടുത്തിടെ ഇലക്ട്രോണിക്സ് സിറ്റിയിലും പുള്ളിപ്പുലിയെ കണ്ടിരുന്നു. എന്നാൽ ഇതിനെ പിടികൂടാൻ ദിവസങ്ങളോളം ശ്രമിച്ചെങ്കിലും ഫലമുണ്ടായിരുന്നില്ല.
TAGS: BENGALURU | LEOPARD
SUMMARY: Two Leopards spotted in Bengaluru
തൃശ്ശൂർ: നടിയെ ആക്രമിച്ച കേസിലെ അതിജീവിതക്കെതിരായ അപവാദ പ്രചരണത്തിൽ സാമൂഹ്യമാധ്യമങ്ങളിൽ വീഡിയോ പ്രചരിപ്പിച്ച മറ്റൊരാൾ കൂടി അറസ്റ്റിൽ. സോഷ്യൽ മീഡിയ…
ഡമാസ്‌കസ്: സിറിയയിലെ ഹോംസ് നഗരത്തിലെ പള്ളിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ എട്ടു പേർ കൊല്ലപ്പെട്ടു. 18 പേർക്ക് പരുക്കേറ്റു. ഹോംസിലെ വാദി അൽ…
ബെംഗളൂരു: ബെംഗളൂരുവിലുള്ള ബന്ധുക്കളെ സന്ദർശിച്ച് മടങ്ങുകയായിരുന്ന മലയാളികുടുംബം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് വയോധിക മരിച്ചു. പാലക്കാട് പട്ടാമ്പി ആറങ്ങോട്ടുകര സ്വദേശിനിയും…
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ മേയറും ബിജെപി നേതാവുമായ വി വി രാജേഷിനെ താൻ ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിച്ചു എന്ന…
തിരുവനന്തപുരം: ബിപിഎൽ വിഭാഗത്തിൽപ്പെടുന്ന ഉപഭോക്താക്കൾക്ക് കേരള വാട്ടർ അതോറിറ്റി നൽകുന്ന സൗജന്യകുടിവെള്ള ആനുകൂല്യം ലഭിക്കുന്നതിനുള്ള അപേക്ഷകൾ ജനുവരി 1 മുതൽ…
ഹൈദരാബാദ്: ഓൺലൈൻ വാതുവയ്പ്പ് ആപ്പിലൂടെ പണം നഷ്ടമായതിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കി. തെലങ്കാന സംഗറെഡ്ഡി ജില്ലയിലെ കണ്ഡുകുർ സ്വദേശി വിക്രം…