LATEST NEWS

ഇരുചക്രവാഹനമോഷണം; രണ്ട് മലയാളി യുവാക്കള്‍ പിടിയില്‍

ബെംഗളൂരു: ഇരുചക്രവാഹനമോഷണക്കേസില്‍ രണ്ടു മലയാളി യുവാക്കള്‍ മംഗളൂരുവില്‍ അറസ്റ്റിലായി. കോഴിക്കോട് കൂരാച്ചുണ്ട് സ്വദേശി അമല്‍ കൃഷ്ണ (25), കണ്ണൂര്‍ ഒറ്റത്തൈ സ്വദേശി അലക്‌സ് ഡൊമിനിക് (25) എന്നിവരാണ് കങ്കനാടി പോലീസിന്റെ പിടിയിലായത്.

നവംബർ 14 ന് സുഹൃത്തുക്കളെ കാണാൻ മംഗളൂരുവിലെത്തിയ പ്രതികള്‍ മംഗളൂരു ജംഗ്ഷൻ റെയിൽവേ സ്റ്റേഷൻ പരിസരത്ത് ചുറ്റിത്തിരിയുകയായിരുന്നു. പിന്നീട് നാഗുരി ബസ് സ്റ്റോപ്പിന് സമീപം നിർത്തിയിട്ടിരുന്ന ഒരു സ്കൂട്ടറും ജപ്പീനമോഗരുവിലെ ആദിമായ ക്ഷേത്രത്തിന് സമീപം നിർത്തിയിട്ടിരുന്ന മറ്റൊരു സ്കൂട്ടറും മോഷ്ടിച്ചു. താക്കോലില്ലാത്ത സ്‌കൂട്ടറിലെ ബാറ്ററി വയറുകള്‍ പരസ്പരം ബന്ധിപ്പിച്ചാണ് ഇവര്‍ വണ്ടി സ്റ്റാര്‍ട്ട് ചെയ്തതെന്നു പോലീസ് പറഞ്ഞു.

സ്‌കൂട്ടറുകളുമായി കേരളത്തിലേക്കു കടന്ന ഇരുവരും വീണ്ടും മംഗളൂരുവിലേക്ക് വന്നപ്പോഴായിരുന്നു അറസ്റ്റ്. മോഷണം നടന്നപ്പോള്‍ തന്നെ കങ്കനാടി സിറ്റി പോലീസിന് പ്രതികളെ കുറിച്ച് വിവരം ലഭിച്ചിരുന്നു. തുടര്‍ന്നു കേരളത്തിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനിരിക്കെയാണ് ഇവര്‍ വീണ്ടും മംഗളൂരുവില്‍ വരുന്നുണ്ടെന്ന വിവരം ലഭിച്ചത്. ഇതോടെ പോലീസ് കാത്തിരിക്കുകയായിരുന്നു. സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുനിന്നായിരുന്നു അറസ്റ്റ്. മോഷ്ടിച്ച സ്‌കൂട്ടറുകള്‍ പോലീസ് സംഘം ഇവരില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.
SUMMARY: Two Malayali youths arrested for stealing two-wheelers

NEWS DESK

Recent Posts

എംഎംഎ ചാരിറ്റി ഹോം; അപേക്ഷ ക്ഷണിച്ചു

ബെംഗളൂരു: മലബാർ മുസ്ലിം അസോസിയേഷൻ സമൂഹത്തിലെ നിർധനരും നിരാലമ്പരുമായ ഭവനരഹിതർക്ക് നിർമ്മിച്ചു നൽകി വരുന്ന എംഎംഎ ചാരിറ്റി ഹോം പദ്ധതിയുടെ…

6 minutes ago

പിഎം ശ്രീയിൽ ഒപ്പിടാൻ താൻ മധ്യസ്ഥം വഹിച്ചിട്ടില്ലെന്ന് ജോൺ ബ്രിട്ടാസ്

ന്യൂഡല്‍ഹി: പിഎം ശ്രീയില്‍ ഒപ്പിടാന്‍ മധ്യസ്ഥം വഹിച്ചെന്ന കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ പ്രസ്താവന തള്ളി ജോണ്‍ ബ്രിട്ടാസ് എം പി.…

45 minutes ago

ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് വേട്ട; 12 മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാ സേന, 3 ജവാൻമാർക്ക് വീരമൃത്യു

റായ്പുർ: ഛത്തീസ്ഗഡിൽ മാവോയിസ്റ്റുകളുമായി ഉണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ജവാൻമാർക്ക് വീരമൃത്യു. ഛത്തീസ്ഗഡിലെ ബിജാപൂരിൽ ഇന്ന് രാവിലെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. ഏറ്റുമുട്ടലിൽ…

54 minutes ago

ബെംഗളൂരു വിമാനത്താവളത്തില്‍ അറൈവല്‍ പിക്-അപ് ഏരിയയില്‍ വാഹനങ്ങള്‍ക്ക് പ്രവേശന ഫീസ് ഈടാക്കും

ബെംഗളൂരു: ബെംഗളൂരു കെമ്പഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അറൈവല്‍ പിക്-അപ് ഏരിയയില്‍ എട്ട് മിനിറ്റില്‍ കൂടുതല്‍ നേരം നിര്‍ത്തിയിടുന്ന വാഹനങ്ങള്‍ക്ക് പ്രവേശന…

1 hour ago

രാഷ്ട്രപതി ദ്രൗപദി മുര്‍മു തീരുവനന്തപുരത്ത്; സ്വീകരിച്ച്‌ ഗവര്‍ണറും മുഖ്യമന്ത്രിയും

തിരുവനന്തപുരം: നാവികസേന ദിനാഘോഷങ്ങളില്‍ പങ്കെടുക്കാനായി രാഷ്ട്രപതി ദ്രൗപദി കേരളത്തിലെത്തി. തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ രാഷ്ട്രപതിയെ ഗവർണർ രാജേന്ദ്ര ആർലേക്കറും മുഖ്യമന്ത്രി പിണറായി…

2 hours ago

ശബരിമല സ്വര്‍ണക്കൊള്ള; എന്‍ വാസുവിന് ജാമ്യമില്ല

കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസില്‍ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ. വാസുവിന് ജാമ്യമില്ല. കൊല്ലം വിജിലൻസ് കോടതിയാണ് ജാമ്യാപേക്ഷ…

2 hours ago