ചെന്നൈ: തമിഴ്നാട് എം. കെ. സ്റ്റാലിൻ മന്ത്രിസഭയിൽ അഴിച്ചുപണി. വൈദ്യുതി, എക്സൈസ് വകുപ്പ് മന്ത്രി സെന്തില് ബാലാജിയും വനംവകുപ്പ് മന്ത്രി കെ. പൊന്മുടിയുമാണ് രാജിവെച്ചത്. സുപ്രിംകോടതിയുടെ അന്ത്യശാസനത്തെ തുടര്ന്നാണ് സെന്തില് ബാലാജി രാജിവച്ചത്. സ്ത്രീവിരുദ്ധ പരാമര്ശത്തില് കേസെടുത്തതിനെ തുടര്ന്നാണ് കെ. പൊന്മുടിയുടെ രാജി.
ലൈംഗീക തൊഴിലാളികളെയും ഹൈന്ദവ ദൈവങ്ങളെയും അപമാനിച്ച കേസിൽ ഹൈക്കോടതി കേസെടുത്തതാണ് കെ. പൊൻമുടിയ്ക്ക് തിരിച്ചടിയായത്. മന്ത്രിസ്ഥാനം രാജിവച്ചില്ലെങ്കിൽ അഴിമതിക്കേസിലെ ജാമ്യം റദ്ദാക്കുമെന്ന് സുപ്രീം കോടതി മുന്നറിയിപ്പ് നൽകിയതോടെയാണ് തമിഴ്നാട് രാഷ്ട്രീയത്തിലെ കരുത്തനായ സെന്തിൽ ബാലാജി രാജി നൽകിയത്. നേരത്തെ അഴിമതിക്കേസില് ജയിലിലായിരുന്ന സെന്തില് ബാലാജിക്ക് മന്ത്രിസ്ഥാനം രാജിവെച്ചതിനു പിന്നാലെയാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്.
2013-ല് എഐഎഡിഎംകെ നേതാവായിരുന്നപ്പോഴത്തെ കളളപ്പണം വെളുപ്പിക്കല് കേസില് ഒരുവര്ഷത്തോളം സെന്തില് ജയിലിലായിരുന്നു. ഇരുവരുടെയും രാജിക്ക് പിന്നാലെ മനോ തങ്കരാജും, രാജാകണ്ണപ്പനുമാണ് മന്ത്രിസഭയിലെത്തുക. നാളെ വൈകിട്ട് ആറ് മണിക്കാണ് സത്യപ്രതിജ്ഞ. നാല് വര്ഷത്തിനിടെ ആറാമത്തെ മന്ത്രിസഭാ പുനസംഘടനയാണ് തമിഴ്നാട്ടില് നടക്കുന്നത്.
TAGS: NATIONAL | RESIGN
SUMMARY: Two ministers resign in Tamilnadu cabinet
പാലക്കാട്: പ്ലസ്ടു വിദ്യാർഥിയെ മരിച്ച നിലയില് കണ്ടെത്തി. പാലക്കാട് മണ്ണാർക്കാട് കരിമ്പുഴ തോട്ടര സ്കൂളിലെ പ്ലസ്ടു വിദ്യാർഥി ഹിജാൻ ആണ്…
കൊച്ചി: ഇടപ്പള്ളി- മണ്ണുത്തി ദേശീയപാതയില് പാലിയേക്കരയിലെ ടോള് പിരിവ് പുനഃരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട ഇടക്കാല ഉത്തരവ് ഇന്ന് പുറപ്പെടുവിക്കുന്നില്ലെന്ന് ഹെെക്കോടതി. ഹർജി…
തിരുവനന്തപുരം: കേരളത്തിൽ സ്വര്ണവില കുതിക്കുന്നു. ഇന്ന് ഗ്രാമിന് 40 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്ണത്തിന്റെ വില 10,320 രൂപയായി…
മലപ്പുറം: കടലില് നിന്ന് മത്സ്യബന്ധനത്തിനിടെ നാഗവിഗ്രഹങ്ങള് കണ്ടെത്തി. താനൂർ ഉണ്ണ്യാല് അഴീക്കല് കടലില് നിന്നാണ് രണ്ട് നാഗവിഗ്രഹങ്ങള് കണ്ടെത്തിയത്. പുതിയ…
കാൺപൂർ: വിമാനത്തിനുള്ളിലെ കാബിനിൽ എലിയെ കണ്ടതിനെ തുടർന്ന് 140 പേരുടെ വിമാന യാത്ര മൂന്ന് മണിക്കൂർ വൈകി. കാൺപൂർ വിമാനത്താവളത്തിൽ…
കൊച്ചി: മുൻ മാനേജർ വിപിൻ കുമാറിനെ മർദിച്ച കേസില് നടൻ ഉണ്ണി മുകുന്ദന് സമൻസ്. കാക്കനാട് ജുഡീഷ്യല് ഫസ്റ്റ് ക്ലാസ്സ്…