കോട്ടയം: പാറക്കകടവില്‍ വള്ളം മറിഞ്ഞ് രണ്ടുപേർ മരിച്ചു. കൊല്ലാട് സ്വദേശികളായ ജോബി വി.ജെ, അരുണ്‍ സാം എന്നിവരാണ് മരിച്ചത്. മീൻ പിടിക്കാൻ വള്ളത്തില്‍ പോയവരാണ് അപകടത്തില്‍പ്പെട്ടത്. ഇവരുടെ കൂടെയുണ്ടായിരുന്ന ഒരാള്‍ രക്ഷപ്പെട്ടു. ഉച്ചയ്ക്ക് രണ്ട് മണിയോടുകൂടിയായിരുന്നു അപകടം.
വെള്ളം കയറിയ പാടത്തിന് നടുവിലൂടെ വള്ളത്തില്‍ പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. മൂന്നംഗ സംഘമാണ് വള്ളത്തിലുണ്ടായിരുന്നത്. വള്ളം മറിഞ്ഞതോടെ രണ്ടു പേരും വള്ളത്തില്‍ ഏറെ നേരം പിടിച്ചു നിന്നെങ്കിലും വള്ളം മുങ്ങിയതോടെ ഇരുവരും മുങ്ങിപോവുകയായിരുന്നു.
വള്ളത്തില്‍ ഉണ്ടായിരുന്ന ജോഷി നീന്തി രക്ഷപ്പെട്ടിരുന്നു. ജോഷി രണ്ട് പേരെയും രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും അതിന് സാധിക്കാതെ വന്നതോടെയാണ് നീന്തി കരയില്‍ കയറിയത്. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി.
TAGS : LATEST NEWS
SUMMARY : Two people died after a boat capsized in Kottayam
ന്യൂഡൽഹി: ഇൻഡിഗോ പ്രതിസന്ധിക്കു പിന്നാലെ വ്യോമയാന ഡയറക്ടറേറ്റ് ജനറലിലെ 4 ഉന്നത ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു. എയർലൈൻ സുരക്ഷ, പൈലറ്റ് പരിശീലനം,…
കൊച്ചി: മലയാറ്റൂരിലെ ചിത്രപ്രിയയുടെ കൊലപാതകത്തില്‍ പുറത്തുവന്ന സിസിടിവി ദൃശ്യങ്ങള്‍ പെണ്‍കുട്ടിയുടേതല്ലെന്ന് പോലീസ്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് അനുസരിച്ച് സിസിടിവി ദൃശ്യങ്ങളില്‍ കാണിക്കുന്ന…
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജാമ്യ വ്യവസ്ഥയുടെ ഭാഗമായി എറണാകുളം പ്രിൻസിപ്പല്‍ സെഷൻസ് കോടതിയില്‍ സറണ്ടർ ചെയ്ത തന്റെ പാസ്പോർട്ട്…
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കോടതിയില്‍ പൊട്ടിക്കരഞ്ഞും കുടുംബത്തെ വലിച്ചിഴച്ചും പ്രതികള്‍. ഒന്നാം പ്രതി പള്‍സര്‍ സുനി അടക്കം ആറ്…
കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ള കേസില്‍ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എ പത്മകുമാറിന് ജാമ്യമില്ല. പത്മകുമാറിന് നിർണായക പങ്കുണ്ടെന്ന്…
കൊച്ചി: ഷെയ്ൻ നിഗം നായകനാകുന്ന 'ഹാല്‍' സിനിമ തടയണമെന്ന ഹർജി ഹൈക്കോടതി തള്ളി. ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് ഹർജി തള്ളിയത്.…