Categories: KERALATOP NEWS

കോട്ടയത്ത് വള്ളം മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു

കോട്ടയം: പാറക്കകടവില്‍ വള്ളം മറിഞ്ഞ് രണ്ടുപേർ മരിച്ചു. കൊല്ലാട് സ്വദേശികളായ ജോബി വി.ജെ, അരുണ്‍ സാം എന്നിവരാണ് മരിച്ചത്. മീൻ പിടിക്കാൻ വള്ളത്തില്‍ പോയവരാണ് അപകടത്തില്‍പ്പെട്ടത്. ഇവരുടെ കൂടെയുണ്ടായിരുന്ന ഒരാള്‍ രക്ഷപ്പെട്ടു. ഉച്ചയ്ക്ക് രണ്ട് മണിയോടുകൂടിയായിരുന്നു അപകടം.

വെള്ളം കയറിയ പാടത്തിന് നടുവിലൂടെ വള്ളത്തില്‍ പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. മൂന്നംഗ സംഘമാണ് വള്ളത്തിലുണ്ടായിരുന്നത്. വള്ളം മറിഞ്ഞതോടെ രണ്ടു പേരും വള്ളത്തില്‍ ഏറെ നേരം പിടിച്ചു നിന്നെങ്കിലും വള്ളം മുങ്ങിയതോടെ ഇരുവരും മുങ്ങിപോവുകയായിരുന്നു.

വള്ളത്തില്‍ ഉണ്ടായിരുന്ന ജോഷി നീന്തി രക്ഷപ്പെട്ടിരുന്നു. ജോഷി രണ്ട് പേരെയും രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും അതിന് സാധിക്കാതെ വന്നതോടെയാണ് നീന്തി കരയില്‍ കയറിയത്. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി.

TAGS : LATEST NEWS
SUMMARY : Two people died after a boat capsized in Kottayam

Savre Digital

Recent Posts

വടകരയിലെ യുവാവിന്‍റെ തിരോധാനത്തിന് പിന്നിലും ലോണ്‍ ആപ്പ് മാഫിയയുടെ ഭീഷണി?; വിഷ്ണു സഹോദരങ്ങള്‍ക്ക് അയച്ച സന്ദേശങ്ങള്‍ പുറത്ത്

കോഴിക്കോട്: വടകര ആയിഞ്ചേരി സ്വദേശിയായ വിഷ്ണു എന്ന യുവാവിന്റെ തിരോധാനത്തിന് പിന്നിലും ലോണ്‍ ആപ്പ് മാഫിയയുടെ പങ്കുണ്ടെന്ന് ആരോപണം. ലോണ്‍…

19 minutes ago

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം വീണ്ടും റെക്കോര്‍ഡില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം സര്‍വ്വകാല റെക്കോര്‍ഡിലെത്തി. ഇന്നലെ മാത്രം 117.15 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഉപയോഗിച്ചതെന്ന് അധികൃതര്‍ അറിയിച്ചു.…

2 hours ago

കുഞ്ഞികൃഷ്ണന്‍റെ പുസ്തക പ്രകാശനത്തില്‍ പങ്കെടുത്തു; ടി.പുരുഷോത്തമനെ സിപിഎം പുറത്താക്കി

കണ്ണൂർ: ടി പുരുഷോത്തമനെ സിപിഎം പുറത്താക്കി. പയ്യന്നൂർ എകെജി ഭവൻ ബ്രാഞ്ച് അംഗമാണ്. വി കുഞ്ഞികൃഷ്ണൻ അനുകൂലിയാണ് പുരുഷോത്തമൻ. വോട്ടെടുപ്പിന്…

2 hours ago

പ്രശസ്ത ഫ്രഞ്ച് നടി നതാലി ബായേ അന്തരിച്ചു

പാരീസ്: പ്രശസ്ത ഫ്രഞ്ച് നടി നതാലി ബായേ (77) അന്തരിച്ചു. മസ്തിഷ്കത്തിലെ ന്യൂറോണുകളെ ബാധിക്കുന്ന രോഗാവസ്ഥമൂലം ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്.…

4 hours ago

പാരച്യൂട്ടിൽനിന്ന് വീണ് രണ്ടു സൈനികര്‍ക്ക് പരുക്ക്

ബെംഗളൂരു: ബല്ലാരിയിൽ പാരച്യൂട്ട് പരിശീലനത്തിനിടെ 50 അടി ഉയരത്തിൽ നിന്ന് വീണ് രണ്ടു സൈനികര്‍ക്ക് പരുക്ക്. ബല്ലാരിയുടെ പ്രാന്തപ്രദേശത്തുള്ള പി.ഡി…

4 hours ago

പ്രധാനമന്ത്രിയുടെ അഭിസംബോധന പെരുമാറ്റച്ചട്ട ലംഘനം; തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി അനിൽ അക്കര

തൃശ്ശൂർ: തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പ്രധാനമന്ത്രി നരേന്ദ്ര മോദി ലംഘിച്ചെന്ന് പരാതി. വനിതാ സംവരണ ബില്ലുമായി ബന്ധപ്പെട്ട് ശനിയാഴ്ച രാത്രി പ്രധാനമന്ത്രി…

4 hours ago