ബെംഗളൂരു: വടക്കൻ കർണാടകയിലെ വിജയപുരയിൽ നാല് വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മലയാളി ആംബുലൻസ് ഡ്രൈവറടക്കം രണ്ട് പേര്‍ മരിച്ചു. കോട്ടയം മൂലവട്ടം തടത്തിൽ കുറ്റിക്കാട്ട് വീട്ടിൽ രതീഷ് കെ. പ്രസാദ് (35), വിജയപുര മുദ്ദേബിഹൽ സ്വദേശിയായ ജവാൻ മൗനേഷ് റാത്തോഡ് (35) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച രാവിലെ നിദഗുണ്ടി ടൗണിന് സമീപം ദേശീയപാത 50-ൽ ലോറി വിവിധ വാഹനങ്ങളിലേക്ക് ഇടിച്ചുകയറിയാണ് അപകടം.
ഡൽഹിയിൽനിന്ന് വാങ്ങിയ സെക്കൻഡ്ഹാൻഡ് ആംബുലൻസുമായി കോട്ടയത്തേക്ക് വരുകയായിരുന്നു രതീഷ്. മൗനേഷ് ബൈക്കിൽ സഞ്ചരിക്കുകയായിരുന്നു. ഗുജറാത്തിലെ വഡോദരയിൽനിന്ന് ബെംഗളൂരുവിലേക്ക് വരുകയായിരുന്നു ലോറി. ദേശീയപാതയിൽനിന്ന് മറ്റൊരു റോഡിലേക്ക് കടക്കാൻ ശ്രമിച്ച മൗനേഷിന്റെ ബൈക്കിലാണ് ലോറി ആദ്യം ഇടിച്ചത്. പിന്നാലെ ആംബുലൻസിന്റെ പിന്നിലും ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ ആംബുലൻസ് മുന്നിലുള്ള മറ്റൊരു ട്രക്കിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
മൗനേഷ് സംഭവസ്ഥലത്തുതന്നെ മരിച്ചു. ഗുരുതരമായി പരുക്കേറ്റ രതീഷിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല.
രതീഷ് അവിവാഹിതനാണ്. അച്ഛൻ: പ്രസാദ്. അമ്മ: പൊന്നമ്മ. സഹോദരങ്ങൾ: ജിഷ, നിഷ.
അപകടത്തെത്തുടർന്ന് ദേശീയപാതയിൽ ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. എസ്.പി. ലക്ഷ്മൺ നിംബാർഗി അപകടസ്ഥലം സന്ദർശിച്ചു. സംഭവത്തില്‍ നിദഗുണ്ടി പോലീസ് കേസെടുത്തു.
<BR>
TAGS : ACCIDENT | VIJAYAPURA
SUMMARY : Two people, including a Malayali youth, died in a car accident in Vijayapura
തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച വരെ മഴക്ക് തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.…
ബെംഗളൂരു: കോൺഗ്രസ് നേതാവും ഉത്തരകന്നഡ കാർവാറിൽ നിന്നുള്ള എംഎൽഎയുമായ സതീഷ് കൃഷ്ണ സെയിൽ പ്രതിയായ ഇരുമ്പയിര് കയറ്റുമതിക്കേസുമായി ബന്ധപ്പെട്ട് സെയിലിന്റെ…
തൃശ്ശൂര്‍: ദേശീയപാത തൃശ്ശൂര്‍ മുരിങ്ങൂരില്‍ വന്‍ ഗതാഗതക്കുരുക്ക്. എറണാകുളം ഭാഗത്തേക്ക് മൂന്നു കിലോമീറ്ററോളം വാഹനങ്ങളുടെ നീണ്ട നിരയാണുള്ളത്. അൽപ്പം പോലും…
ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിലേക്കുള്ള എൻഡിഎ സ്ഥാനാർഥിയെ ഞായറാഴ്ച പ്രഖ്യാപിക്കും. ഞായറാഴ്ച ചേരുന്ന ബിജെപി പാർലിമെന്ററി പാർട്ടി യോഗം തീരുമാനമെടുക്കും. ഉപരാഷ്ട്രപതി…
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വിമാനം മുന്നറിയിപ്പില്ലാതെ റദ്ദാക്കിയതിനെ തുടര്‍ന്ന് നൂറിലധികം യാത്രക്കാർ കുടുങ്ങി. കൊച്ചിയിൽ നിന്ന് ദുബായിലേക്ക് രാത്രി 10.40…
ബെംഗളൂരു:നാടെങ്ങും രാജ്യത്തിന്റെ 79-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു. സംസ്ഥാനസർക്കാർ ബെംഗളൂരുവിൽ സംഘടിപ്പിച്ച ആഘോഷത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ ദേശീയ പതാക ഉയർത്തി, പരേഡിൽ…