വിജയപുരയിൽ വാഹനാപകടത്തിൽ മലയാളി യുവാവടക്കം രണ്ട് പേര്‍ മരിച്ചു

ബെംഗളൂരു: വടക്കൻ കർണാടകയിലെ വിജയപുരയിൽ നാല് വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മലയാളി ആംബുലൻസ് ഡ്രൈവറടക്കം രണ്ട് പേര്‍ മരിച്ചു. കോട്ടയം മൂലവട്ടം തടത്തിൽ കുറ്റിക്കാട്ട് വീട്ടിൽ രതീഷ് കെ. പ്രസാദ് (35), വിജയപുര മുദ്ദേബിഹൽ സ്വദേശിയായ ജവാൻ മൗനേഷ് റാത്തോഡ് (35) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച രാവിലെ നിദഗുണ്ടി ടൗണിന് സമീപം ദേശീയപാത 50-ൽ ലോറി വിവിധ വാഹനങ്ങളിലേക്ക് ഇടിച്ചുകയറിയാണ് അപകടം.

ഡൽഹിയിൽനിന്ന് വാങ്ങിയ സെക്കൻഡ്ഹാൻഡ് ആംബുലൻസുമായി കോട്ടയത്തേക്ക് വരുകയായിരുന്നു രതീഷ്. മൗനേഷ് ബൈക്കിൽ സഞ്ചരിക്കുകയായിരുന്നു. ഗുജറാത്തിലെ വഡോദരയിൽനിന്ന് ബെംഗളൂരുവിലേക്ക് വരുകയായിരുന്നു ലോറി. ദേശീയപാതയിൽനിന്ന് മറ്റൊരു റോഡിലേക്ക് കടക്കാൻ ശ്രമിച്ച മൗനേഷിന്റെ ബൈക്കിലാണ് ലോറി ആദ്യം ഇടിച്ചത്. പിന്നാലെ ആംബുലൻസിന്റെ പിന്നിലും ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ ആംബുലൻസ് മുന്നിലുള്ള മറ്റൊരു ട്രക്കിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

മൗനേഷ് സംഭവസ്ഥലത്തുതന്നെ മരിച്ചു. ഗുരുതരമായി പരുക്കേറ്റ രതീഷിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല.

രതീഷ് അവിവാഹിതനാണ്. അച്ഛൻ: പ്രസാദ്. അമ്മ: പൊന്നമ്മ. സഹോദരങ്ങൾ: ജിഷ, നിഷ.

അപകടത്തെത്തുടർന്ന് ദേശീയപാതയിൽ ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. എസ്.പി. ലക്ഷ്മൺ നിംബാർഗി അപകടസ്ഥലം സന്ദർശിച്ചു. സംഭവത്തില്‍ നിദഗുണ്ടി പോലീസ് കേസെടുത്തു.
<BR>
TAGS : ACCIDENT | VIJAYAPURA
SUMMARY : Two people, including a Malayali youth, died in a car accident in Vijayapura

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കാവേരി നദീജല തർക്കം: കർണാടകയുടെ താൽപ്പര്യങ്ങൾ പൂർണ്ണമായി സംരക്ഷിക്കും- മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ

ബെംഗളൂരു: കാവേരി നദീജല തർക്കത്തിൽ കർണാടകയുടെ താൽപ്പര്യങ്ങൾ സംസ്ഥാന സർക്കാർ പൂർണ്ണമായി...

കനത്ത മഴയും മണ്ണിടിച്ചിലും; ബെംഗളൂരു–മംഗളൂരു റൂട്ടില്‍ റെയിൽ ഗതാഗതം തടസ്സപ്പെട്ടു 

ബെംഗളൂരു: കനത്ത മഴയെ തുടർന്ന് പശ്ചിമഘട്ടത്തിലെ യെഡകുമാരി–ശിരിബാഗിലു റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ ശനിയാഴ്ച...

മഴ കനക്കുന്നു; സംസ്ഥാനത്തെ 10 ജില്ലകളിൽ നാളെ അവധി

തിരുവനന്തപുരം: മഴ ശക്തമായി തുടരുന്നതോടെ തിങ്കളാഴ്ച 10 ജില്ലകളിൽ അവധി പ്രഖ്യാപിച്ചു....

ബെംഗളൂരുവിൽ ബൈക്കപകടത്തില്‍ മലയാളി യുവാവ് മരിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ ബൈക്കപകടത്തില്‍ ആലപ്പുഴ സ്വദേശിയായ യുവാവ് മരണപ്പെട്ടു. കൈനകരി സൗത്ത്...

കനത്ത മഴ; കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ...

സംസ്ഥാനത്ത് ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ പ്രളയ മുന്നറിയിപ്പ്; ജാഗ്രത

തിരുവനന്തപുരം: കേരളത്തില്‍ തീവ്രമഴ തുടരുന്ന പശ്ചാത്തലത്തില്‍ വരും മണിക്കൂറുകളില്‍ സംസ്ഥാനത്തെ എല്ലാ...

കൊച്ചിയില്‍ കണ്ടെയ്നര്‍ ഷിപ്പിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു; ഒഴിവായത് വൻ ദുരന്തം

കൊച്ചി: കൊച്ചിയില്‍ തീരത്തേക്ക് അടുക്കുന്നതിനിടെ കണ്ടെയ്‌നര്‍ ഷിപ്പിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു. കഴിഞ്ഞദിവസം...

കനത്ത മഴ: 2 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി

പത്തനംതിട്ട: കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ 2 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്...

Related Articles

Popular Categories