ഇടുക്കി: മയക്കുമരുന്നുമായി സിനിമാതാരം ഉൾപ്പടെ രണ്ട് പേർ പിടിയിൽ. 10.5 ഗ്രാം എം.ഡി.എം.എ.യും ഒൻപത് ഗ്രാം കഞ്ചാവുമായാണ് ഇവർ പിടിയിലായത്. സിനിമ-ബിഗ്‌ബോസ് താരം എറണാകുളം കുന്നത്തുനാട് വെങ്ങോല പള്ളിക്കൂടത്തിങ്കൽ വീട്ടിൽ പരീക്കുട്ടി (ഫരീദുദ്ദീൻ-31), കോഴിക്കോട് വടകര കാവിലുംപാറ കൊയിലോംചാൽ പെരിമാലിൽ വീട്ടിൽ ജിസ്‌മോൻ (34) എന്നിവരെയാണ് മൂലമറ്റം എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്.
ശനിയാഴ്ച ഉച്ചയ്ക്ക് പുള്ളിക്കാനം എസ് വളവിൽ നടന്ന വാഹനപരിശോധനയ്ക്കിടെ പരിശോധനയിൽ ലഹരിവസ്തുക്കൾ കണ്ടെത്തുകയായിരുന്നു. ഇവർ സഞ്ചരിച്ചിരുന്ന കാറും പിടിച്ചെടുത്തു. കാറിനുള്ളിൽ പിറ്റ്ബുൾ ഇനത്തിൽപ്പെട്ട നായയും കുട്ടിയുമുണ്ടായിരുന്നു. അതിനാൽ ഏറെ കഷ്ടപ്പെട്ടാണ് ഉദ്യോഗസ്ഥർ പ്രതികളെ അറസ്റ്റ് ചെയ്തത്.
ഒരു അഡാർ ലൗ, ഹാപ്പി വെഡ്ഡിങ് തുടങ്ങിയ ചിത്രങ്ങളിൽ പരീക്കുട്ടി അഭിനയിച്ചിട്ടുണ്ട്. റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളത്തിലെ മത്സരാർഥിയായിരുന്നു.
<br>
TAGS : ARRESTED
SUMMARY : Two people, including the Bigg Boss star, were arrested with MDMA
ബെംഗളൂരു: ബെംഗളൂരു പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ തടവുകാർ മൊബൈൽ ഫോണും ടിവിയും മദ്യവും ഉപയോഗിക്കുന്നതിന്റെ വീഡിയോ പ്രചരിച്ചതിന് പിന്നാലെ…
ബെംഗളൂരു: ഡല്ഹി സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ബെംഗളൂരു വിമാനത്താവളത്തിലെ സുരക്ഷ പരിശോധനയുടെ ഭാഗമായി യാത്രക്കാര് നേരത്തേ എത്തിച്ചേരണമെന്ന് നിര്ദേശം. വിമാന സംബന്ധമായ…
പാറ്റ്ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിലെ എക്സിറ്റ് പോൾ ഫലങ്ങളിൽ എൻഡിഎയ്ക്ക് മുന്നേറ്റം. പീപ്പിൾസ് പൾസിന്റെ എക്സിറ്റ് പോളിൽ 133 -159…
ബെംഗളൂരു: മണ്ഡലകാലത്ത് ബെംഗളൂരുവില്‍ നിന്ന് പമ്പയിലേക്ക് (നിലയ്ക്കല്) നേരിട്ടുള്ള സ്പെഷ്യല് ബസ് സര്വീസ് ആരംഭിച്ച് കര്ണാടക ആര്ടിസി. ഐരാവത് എസി…
ബെംഗളൂരു: ഓൺസ്റ്റേജ് ജാലഹള്ളി വയലാർ അനുസ്മരണം സംഘടിപ്പിച്ചു. രമേശ് വണ്ടാനം സ്വാഗതം പറഞ്ഞു. കവിരാജ് അധ്യക്ഷത വഹിച്ചു. വയലാർ കുടുംബാംഗവും…
ഡല്ഹി: ന്യൂഡല്ഹിയിലെ ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപത്തുണ്ടായ സ്ഫോടനം എൻഐഎ അന്വേഷിക്കും. ചാവേർ ആക്രമണമാണെന്ന് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് അന്വേഷണം എൻഐഎ…