ബെംഗളൂരു: കാർ ട്രക്കുമായി കൂട്ടിയിടിച്ച് രണ്ട് വിദ്യാർഥികൾ മരിച്ചു. ബെംഗളൂരു – മൈസൂരു എക്സ്പ്രസ് വേയിൽ ശനിയാഴ്ചയാണ് അപകടം. ബെംഗളൂരുവിലെ ബൊമ്മസാന്ദ്ര സ്വദേശികളായ വിശ്വ (22), സൂര്യ (18) എന്നിവരാണ് മരിച്ചത്. വിദ്യാർഥികൾ സഞ്ചരിച്ച എസ്‌യുവി കാർ നിയന്ത്രണം വിട്ട് ട്രക്കിലേക്ക് ഇടിക്കുകയായിരുന്നു.
വിശ്വ രണ്ടാം വർഷ ഡിപ്ലോമ വിദ്യാർഥിയാണ്. സൂര്യ രണ്ടാം വർഷ പ്രീ-യൂണിവേഴ്‌സിറ്റി വിദ്യാർഥിയാണ്. സുഹാസ് എന്നയാളാണ് കാർ ഓടിച്ചിരുന്നത്. ഇവർ മൈസൂരുവിൽ നിന്ന് ബെംഗളൂരുവിലേക്ക് മടങ്ങുകയായിരുന്നു.
രാമനഗരയിലെ കെമ്പൈനദൊഡി ഗ്രാമത്തിന് സമീപം ബെംഗളൂരു-മൈസൂർ എക്‌സ്പ്രസ് വേയിൽ വെച്ചായിരുന്നു അപകടം. ഉടൻ തന്നെ സൂര്യയെയും വിശ്വയെയും അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഗുരുതരമായി പരുക്കേറ്റ കാർ ഡ്രൈവർ സുഹാസ് അപകടനില തരണം ചെയ്തതായി ട്രാഫിക് പോലീസ് അറിയിച്ചു. സംഭവത്തിൽ രാമനഗര പോലീസ് കേസെടുത്തു.
TAGS: BENGALURU UPDATES| ACCIDENT
SUMMARY: Two students lost life after car crashes into truck
ആധാർ പുതുക്കാനും തിരുത്താനുമുള്ള നിരക്ക് പരിഷ്കരിച്ച് യുണീക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) ഉത്തരവിറങ്ങി. ആധാറിലെ പേര്, ജനനത്തീയതി,…
മലപ്പുറം: തിരൂരില്‍ സ്വകാര്യ ബസുകള്‍ക്കിടയിൽപ്പെട്ട് കൈയ്ക്ക് പരുക്കേറ്റ എട്ടാം ക്ലാസ് വിദ്യാർഥിയുടെ വിരല്‍ അറ്റു. പറവണ്ണ മുറിവഴിക്കലിൽ കഴിഞ്ഞ ദിവസമാണ്…
ബെംഗളൂരു: വിമാനത്തിന്റെ ശൗചാലയമെന്ന് കരുതി കോക്പിറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യാത്രക്കാരന്‍ അറസ്റ്റില്‍. ഇന്ന് രാവിലെ എട്ടുമണിക്ക് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട്…
ബെംഗളൂരു: പൂജാ അവധി, ശബരിമല തീർഥാടനം എന്നിവയുമായി ബന്ധപ്പെട്ട യാത്രാ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക്…
ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ദസറ ഉദ്ഘാടനം ചെയ്തു. മൈസൂരിലെ ആരാധനാദേവതയായ…
ന്യൂഡൽഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില്‍ സുപ്രീംകോടതി ഡല്‍ഹി പോലീസിന്…