ബെംഗളൂരു: കുശാൽനഗറിനടുത്തുള്ള ഹെരൂർ ഹാരങ്കി കായലിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. ബുധനാഴ്ച രാത്രിയാണ് സംഭവം. ഹെബ്ബെട്ടഗേരി ഗ്രാമത്തിലെ പാണ്ടിര പൂവയ്യയുടെ മകൻ ചങ്ങപ്പ (17), കല്ലൂർ ഗ്രാമത്തിലെ ചന്നപാണ്ട തിമ്മയ്യയുടെ മകൻ തരുൺ തിമ്മയ്യ (17) എന്നിവരാണ് മരിച്ചത്. ഇരുവരും മടിക്കേരിയിലെ കോളേജിൽ ഒന്നാം വർഷ പിയു വിദ്യാർത്ഥികളാണ്.
സുണ്ടികൊപ്പ പോലീസ് പരിധിയിലാണ് സംഭവം. കുശാൽനഗറിൽ നിന്നുള്ള പോലീസ് ഉദ്യോഗസ്ഥരും ഫയർ ആൻഡ് എമർജൻസി സർവീസ് ജീവനക്കാരും ദുബാരെ റാഫ്റ്റിംഗ് ടീമും ചേർന്ന് വിദ്യാർത്ഥികൾക്കായി തിരച്ചിൽ നടത്തി. വൈകുന്നേരത്തോടെ ചങ്ങപ്പയുടെ മൃതദേഹം കണ്ടെടുത്തു. തരുൺ തിമ്മയ്യക്കായി രാത്രി വൈകിയും തിരച്ചിൽ തുടരുകയാണ്.
SUMMARY: Two students drown while bathing in a lake
ബെംഗളൂരു: കെആർ പുരം മാർ യൂഹാനോൻ മാംദാന ഓർത്തഡോക്സ് പള്ളി പെരുന്നാൾ കൊടിയേറി. വിശുദ്ധ കുർബാനക്കു ശേഷം വികാരി ഫാ.ഐപ്പ്…
ബെംഗളൂരു: ബെംഗളൂരു പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ തടവുകാർക്കിടയിൽ നടത്തിയ മിന്നൽ പരിശോധനയിൽ അഞ്ച് മൊബൈൽ ഫോണുകളും ആറ് സിംകാർഡുകളും…
പാലക്കാട്: നടനും പ്രൊഡക്ഷൻ കൺട്രോളറുമായ കണ്ണൻ പട്ടാമ്പി(62) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ…
ദിസ്പൂർ: അസമിൽ റിക്ടർ സ്കെയിലിൽ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. മൊറാഗാവ് ജില്ലയില്‍ പുലര്‍ച്ചെ 4.17 ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടതെന്ന്…
ബെംഗളൂരു: ബേക്കറിയില്‍ പലഹാരമുണ്ടാക്കുന്നതിനിടെ യന്ത്രത്തില്‍ വസ്ത്രം കുരുങ്ങി മലയാളി ബേക്കറി ഉടമ മരിച്ചു. പെരുമ്പാവൂര്‍ കാലമ്പുറം പാണിയേലില്‍ സജീവനാണ് (52)…
അബുദാബി: അബുദാബിയിലുണ്ടായ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ മൂന്ന് കുട്ടികളടക്കം നാല് മലയാളികള്‍ മരിച്ചു. ദുബായില്‍ വ്യാപാരിയായ മലപ്പുറം കൊണ്ടോട്ടി പുളിയക്കോട്…