LATEST NEWS

സ്‌കൂട്ടറുകളില്‍ കാറിടിച്ച്‌ രണ്ട് സ്ത്രീകള്‍ മരിച്ചു

പാല: കോട്ടയം പാലായില്‍ കാറും സ്‌കൂട്ടറുകളും കൂട്ടിയിടിച്ച്‌ രണ്ടു പേര്‍ മരിച്ചു. പാലാ പ്രവിത്താനം അല്ലപ്പാറ പാലക്കുഴക്കുന്നേല്‍ സുനിലിന്റെ ഭാര്യ ജോമോള്‍ (35), മേലുകാവ് നല്ലംകുഴിയില്‍ സന്തോഷിന്റെ ഭാര്യ ധന്യ (38) എന്നിവരാണു മരിച്ചത്.

ജോമോള്‍ക്കൊപ്പമുണ്ടായിരുന്ന ആറാം ക്ലാസ് വിദ്യാർഥിനിയായ മകള്‍ അന്നമോള്‍ ഗുരുതര പരുക്കുകളോടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പാലായില്‍നിന്ന് തൊടുപുഴ ഭാഗത്തേക്ക് ബിഎഡ് പരിശീലനത്തിന് പോവുകയായിരുന്ന വിദ്യാർഥികളാണ് കാറിലുണ്ടായിരുന്നത്. സ്കൂട്ടർ യാത്രക്കാർ തൊടുപുഴ ഭാഗത്തുനിന്ന് പാലായിലേക്ക് പോകുകയായിരുന്നു.

SUMMARY: Two women die after being hit by a car on their scooters

NEWS BUREAU

Recent Posts

കൊച്ചിയിൽ ഓണാഘോഷത്തിനിടെ വിദ്യാർഥിക്ക് കുത്തേറ്റു

കൊച്ചി: കൊച്ചിയില്‍ ഓണാഘോഷത്തിനിടെ വിദ്യാര്‍ഥിക്ക് വെട്ടേറ്റു. രവിപുരം എസിടി കാറ്ററിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ അബിനി ജോ (19) എന്ന വിദ്യാര്‍ഥിക്കാണ് വെട്ടേറ്റത്.…

45 minutes ago

ഇന്ത്യ അമേരിക്ക വ്യാപാര കരാർ ചർച്ച; വാണിജ്യമന്ത്രി പിയൂഷ് ഗോയല്‍ അമേരിക്കയിലേക്ക്

ന്യൂഡല്‍ഹി: ഇന്ത്യ അമേരിക്ക വ്യാപാര കരാർ ചർച്ചകൾക്കായി വാണിജ്യമന്ത്രി പിയൂഷ് ഗോയൽ അടുത്തയാഴ്ച വാഷിംഗ്ടണ്ണിൽ എത്തും. വിദേശകാര്യമന്ത്രി എസ് ജയശങ്കറിന്‍റെ…

50 minutes ago

മെട്രോ യെല്ലോ ലൈന്‍; അഞ്ചാമത്തെ ട്രെയിൻ ഉടനെത്തും, യാത്രക്കാരുടെ കാത്തിരിപ്പുസമയം വീണ്ടും കുറയും

ബെംഗളൂരു: നമ്മ മെട്രോയുടെ പുതുതായി ആരംഭിച്ച യെലോ ലൈനിലേക്കുള്ള അഞ്ചാമത്തെ മെട്രോ ട്രെയിൻ കോച്ചുകൾ ഉടന്‍ സര്‍വീസ് ആരംഭിക്കും. കൊൽക്കത്തയിലെ…

2 hours ago

ബെംഗളൂരുവിൽ നിന്നു ബാങ്കോക്കിലേക്ക് നേരിട്ടുള്ള വിമാന സർവീസ് തുടങ്ങി

ബെംഗളൂരു: ബെംഗളൂരുവിൽ നിന്നു ബാങ്കോക്കിലേക്ക് നേരിട്ടുള്ള വിമാന സർവീസ് ആരംഭിച്ച് എയർ ഇന്ത്യ. രാവിലെ 11നു ബെംഗളൂരുവിൽ നിന്നു പുറപ്പെടുന്ന…

2 hours ago

അണലി കടിച്ചതു തിരിച്ചറിയാൻ വൈകി; തൃശ്ശൂരിൽ ആറ് വയസുകാരിക്ക് ദാരുണാന്ത്യം

തൃശൂര്‍: തൃശ്ശൂരിൽ പാമ്പുകടിയേറ്റ് ആറ് വയസുകാരി മരിച്ചു. വാടാനപ്പള്ളി ഇടശേരി സി.എസ്.എം. സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയും കിഴക്ക് പുളിയംതുരുത്ത്…

2 hours ago

സുവർണ കർണാടക കേരള സമാജം ഓണാഘോഷവും സമൂഹവിവാഹവും നാളെ

ബെംഗളൂരു : സുവർണ കർണാടക കേരളസമാജം കൊത്തന്നൂർ ശാഖ സംഘടിപ്പിക്കുന്ന ഓണാഘോഷവും സമൂഹ വിവാഹവും ഞായറാഴ്ച  രാവിലെ 10 മുതല്‍…

3 hours ago