LATEST NEWS

പരസ്യബോർഡ് മാറ്റുന്നതിനിടെ ഷോപ്പിങ് മാളിന്റെ നാലാം നിലയിൽനിന്ന് താഴേയ്ക്ക് വീണ്‌ രണ്ട് യുവാക്കള്‍ മരിച്ചു

ബെംഗളൂരു: മൈസൂരുവിൽ ഷോപ്പിങ് മാളിന്റെ നാലാം നിലയിൽനിന്ന് പരസ്യബോർഡ് മാറ്റുന്നതിനിടെ താഴേയ്ക്ക് വീണ്‌ രണ്ട് യുവാക്കള്‍ മരിച്ചു. മാളിൽ ടെക്‌നീഷ്യനായി ജോലിചെയ്തിരുന്ന സുനിലും(30) മാളിലെത്തിയ മൈസൂരു സ്വദേശി ചന്ദ്രുവുമാണ്(25) മരിച്ചത്.

ജയലക്ഷ്മിപുരത്തുള്ള സ്വകാര്യ ഷോപ്പിങ് മാളിൽ തിങ്കളാഴ്ചയാണ് സംഭവം. നാലാം നിലയിലെ പരസ്യബോർഡ് മാറ്റുന്നതിനിടെ നിലതെറ്റിയ സുനില്‍ സഹായത്തിനായി ചന്ദ്രുവിന്റെ കൈയിൽപിടിക്കാൻ ശ്രമിക്കുമ്പോൾ ഇരുവരും താഴേക്കുവീഴുകയായിരുന്നു. സുനിൽ സംഭവസ്ഥലത്തുതന്നെ മരിച്ചു. പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ചന്ദ്രു പിന്നീട് മരിച്ചു. മതിയായ സുരക്ഷാക്രമീകരണങ്ങൾ ഒരുക്കാതെയായിരുന്നു ബോർഡ് മാറ്റാൻശ്രമിച്ചതെന്ന് പോലീസ് പറഞ്ഞു. മാളിന്റെ മാനേജരുടെപേരിൽ കേസെടുത്തിട്ടുണ്ട്.
SUMMARY: Two young men died after falling from the fourth floor of a shopping mall while removing an advertising board.

NEWS DESK

Recent Posts

മദ്യലഹരിയില്‍ മകൻ അച്ഛനെ കുത്തിക്കൊന്നു; പ്രതി കസ്റ്റഡിയില്‍

തൃശൂർ: മദ്യലഹരിയില്‍ മകൻ അച്ഛനെ കുത്തിക്കൊന്നു. കൊരട്ടി ആറ്റപാടത്താണ് സംഭവം. സെക്യൂരിറ്റി ജീവനക്കാരൻ ജോയ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മകൻ…

10 minutes ago

ബലാത്സംഗ കേസ്: റാപ്പർ വേടൻ അറസ്റ്റിൽ

കൊച്ചി: ബലാത്സംഗക്കേസില്‍ റാപ്പര്‍ വേടന്‍ അറസ്റ്റില്‍. തൃക്കാക്കര പോലീസാണ് വേടനെ അറസ്റ്റ് ചെയ്തത്. തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലുളള ചോദ്യംചെയ്യലിന് പിന്നാലെയാണ്…

19 minutes ago

കാന്താര 2 വിന് കേരളത്തില്‍ വിലക്ക്

കൊച്ചി: കാന്താരാ 2 വിന് വിലക്ക്. കേരളത്തില്‍ പ്രദർശിപ്പിക്കില്ലെന്ന് ഫിയോക്ക്. കലക്ഷന്റെ 55% വേണമെന്ന് വിതരണക്കാർ ആവശ്യപ്പെട്ടുവെന്നാണ് വിവരം. കലക്ഷന്റെ…

1 hour ago

‘സൂര്യപ്രകാശം കണ്ടിട്ട് ദിവസങ്ങളായി, കൈകളിൽ ഫംഗസ് ബാധ, ജീവിതം അസഹനീയമായി’ -കുറച്ചുവിഷം തരൂവെന്ന് കോടതിയോട് കന്നഡ നടൻ ദര്‍ശന്‍

ബെംഗളൂരു: ജയിൽവാസം സഹിക്കാൻ കഴിയുന്നില്ലെന്നും കുറച്ചു വിഷംനൽകാൻ ഉത്തരവിടണമെന്നും കോടതിയോട് കന്നഡ നടൻ ദർശൻ. വീഡിയോ കോൺഫറൻസ് മുഖേന കോടതിയില്‍…

1 hour ago

വീണ്ടും കുതിച്ചുയര്‍ന്ന് സ്വര്‍ണവില

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ വീണ്ടും മുന്നേറ്റം. കഴിഞ്ഞ ദിവസത്തെ റെക്കോഡ് തിരുത്തിയ സ്വര്‍ണം പുതിയ ഉയരങ്ങള്‍ കീഴടക്കി. ഗ്രാമിന് 20…

2 hours ago

ഇസ്‌ലാഹി സെൻ്റർ വിജ്ഞാനവേദി സെപ്റ്റംബർ 14 ന്

ബെംഗളൂരു: ബെംഗളൂരു ഇസ്‌ലാഹി സെൻ്റർ സംഘടിപ്പിക്കുന്ന കച്ചവടക്കാരോട് സ്നേഹപൂർവ്വം എന്ന പരിപാടി സെപ്റ്റംബർ 14 ഞായറാഴ്ച വൈകിട്ട് 4 മണിക്ക്…

3 hours ago