ബെംഗളൂരു: ഐഎസ് തീവ്രവാദവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസ് അന്വേഷിക്കുന്ന എൻഐഎ ബെംഗളൂരു മഹാദേവപുര യിൽ നിന്നു 2 പേരെ കസ്‌റ്റഡിയിലെടുത്തു. ഐഎസുമായും മറ്റ് ഭീകര സംഘടനകളുമായും ബന്ധപ്പെട്ട ഗൂഢാലോചന കേസിൽ അന്വേഷണത്തിന്റെ ഭാഗമായാണ് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അഞ്ച് സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീരിലെയും 21 സ്ഥലങ്ങളിൽ പരിശോധന നടത്തിയതായി എൻഐഎ ഉദ്യോഗസ്ഥർ പറഞ്ഞു. ബിഹാർ, ഉത്തർപ്രദേശ്, മഹാരാഷ്ട്ര, കർണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിലും ജമ്മു കശ്മീർ എന്നിവിടങ്ങളിലുമാണ് തിരച്ചിൽ നടത്തിയതെന്ന് എൻഐഎ അറിയിച്ചു.
ബെംഗളൂരു മഹാദേവപുര ലേബേഴ്‌സ് കോളനിയിൽ നിന്നാണ് വ്യാജ ആധാർ, തിരിച്ചറിയൽ രേഖചമച്ചു കൊടുക്കുക്കല്‍ എന്നിവയുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തത്. മൊബൈൽ ഫോണുകൾ ഉൾപ്പെടെയുള്ള നിരവധി ഡിജിറ്റൽ ഉപകരണങ്ങളും സാമഗ്രികളും പിടിച്ചെടുത്തതായി ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.
ഈ വർഷം ജൂണിൽ തമിഴ്‌നാട്ടിലെ ചെങ്കൽപ്പട്ടു ജില്ലയിലെ കായാർ പോലീസിൽ നിന്നു എൻഐഎ ഏറ്റെടുത്ത കേസാണിത്. ഇന്ത്യയിൽ തീവ്രവാദ പ്രവർത്തനങ്ങൾ നടത്താൻ മറ്റുള്ളവരുമായി ഗൂഢാലോചന നടത്തിയതായി ആരോപിക്കപ്പെടുന്ന മുഹമ്മദ് അഖ്ൽക് മുജാഹിദ് എന്ന അഖ്ലത്തൂർ എന്നയാളുടെ അറസ്റ്റോടെയാണ് കേസ് പുറത്തുവന്നത്. പാകിസ്ഥാനിലെയും സിറിയയിലെയും ഒന്നിലധികം സ്ഥാപനങ്ങളുമായി ഇയാൾക്ക് ബന്ധമുണ്ടെന്ന് കണ്ടെത്തി. നിരോധിത തീവ്രവാദ സംഘടനകളുമായി ചേർന്ന് ഇന്ത്യയ്‌ക്കെതിരെ ജിഹാദ് നടത്തുന്നതിന് ആളുകളെ ശേഖരിക്കുകയും മെറ്റീരിയൽ പിന്തുണ നൽകുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഗൂഢാലോചനയെന്ന് എൻഐഎ പ്രസ്താവനയിൽ പറഞ്ഞു.
SUMMARY: ISIS terror case; 2 people in custody in NIA raid
ന്യൂഡല്‍ഹി: വനിത സംവരണ ബില്‍ പാര്‍ലമെന്റില്‍ പരാജയപ്പെട്ടതില്‍ രാജ്യത്തെ സ്ത്രീകളോട് മാപ്പുചോദിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസ്, ഡി.എം.കെ, ടി.എം.സി…
കോഴിക്കോട്: ഹെയർപിൻ വളവുകളിൽ പ്രത്യേക ജാഗ്രത വേണമെന്ന് പോലീസിന്റെ മുന്നറിയിപ്പ്. ഏറെ അപകടസാധ്യതയുള്ള ഈ ഭാഗങ്ങളിൽ ഡ്രൈവർമാർ ചില കാര്യങ്ങൾ…
ദുബൈ: മലയാളി യുവാവ് ദുബൈയിൽ കുത്തേറ്റ് മരിച്ചു. കോഴിക്കോട് ചെറുവണ്ണൂർ മധുരബസാർ സ്വദേശി നജാത്ത് മൻസിലിൽ ജസീൽ (32) ആണ്…
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുള്ള ക്ഷാമബത്ത (ഡിഎ) രണ്ട് ശതമാനം വര്‍ദ്ധിപ്പിക്കുന്നതില്‍ കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം .പ്രധാനമന്ത്രി നരേന്ദ്ര…
ബെംഗളൂരു: ബെളഗാവിയില്‍ യുവതി ദുരഭിമാനക്കൊലക്കിരയായ സംഭവത്തിൽ കുടുംബാംഗങ്ങളായ മൂന്ന് പേര് അറസ്റ്റില്‍. റായബാഗ് താലൂക്കിലെ ഹനബരട്ടി സ്വദേശിനി സത്യവ്വ ഹീലാവി…
ന്യൂഡൽഹി: ഇന്ത്യൻ പതാകയേന്തിയ രണ്ട് കപ്പലുകൾക്കുനേരെ ഹോർമുസിൽ വെച്ച് വെടിയുതിർത്ത് ഇറാൻ നാവികസേന. ഇറാഖിൽ നിന്നുള്ള രണ്ട് ദശലക്ഷം ബാരൽ…