ഗൊരഖ്‌പുർ: കടുത്ത മദ്യപാനികളായ ഭർത്താക്കന്മാരെ കൊണ്ട് ജീവിതം വഴിമുട്ടിയ രണ്ട് യുവതികൾ വീടുവിട്ടിറങ്ങി പരസ്പരം വിവാഹിതരായി. ഉത്തർപ്രദേശിലെ ഗൊരഖ്പൂരിലാണ് സംഭവം. ‘ഛോട്ടി’ കാശി എന്ന് അറിയപ്പെടുന്ന ദിയോറിയയിലെ ശിവക്ഷേത്രത്തില്‍വച്ചാണ് കവിതയും ഗുഞ്ചയും പരസ്പര വരണമാല്യം ചാർത്തിയത്. ഇൻസ്റ്റഗ്രാം വഴിയാണ് ഇരുവരും പരിചയപ്പെട്ടത്. ആറുവർഷത്തെ സൗഹൃദത്തിനൊടുവിലാണ് ഇരുവരും വിവാഹിതരാകാൻ തീരുമാനിച്ചത്.
ഇൻസ്റ്റഗ്രാം വഴിയാണ് ഇരുവരും പരിചയപ്പെട്ടത്. തങ്ങളുടെ ദുരവസ്ഥകൾ ഇരുവരും പങ്കുവയ്ക്കുമായിരുന്നു. മദ്യപാനികളായ ഭർത്താക്കന്മാർ ഇരുവരെയും മർദ്ദിക്കുകയും പതിവായിരുന്നു. സമാന ദുഃഖിതരാണെന്ന് തിരിച്ചറിഞ്ഞതോടെ ആറുവർഷത്തെ സൗഹൃദത്തിനൊടുവിൽ വിവാഹിതരാകാൻ തീരുമാനിക്കുകയായിരുന്നു. വിവാഹ ചടങ്ങിൽ ഗുഞ്ച വരന്റെ വേഷത്തിലെത്തി കവിതയുടെ നെറ്റിയിൽ സിന്ദൂരം ചാർത്തി. പരമ്പരാഗത രീതിയില്‍ ഇരുവരും വരണമാല്യവും ചാർത്തി. ക്ഷേത്രത്തിലെത്തിയ ഇരുവരും നിശബ്ദമായി ചടങ്ങുകൾ പൂർത്തിയാക്കിയതിനുശേഷം മടങ്ങുകയായിരുന്നുവെന്ന് ക്ഷേത്രത്തിലെ പൂജാരി ഉമാ ശങ്കർ പാണ്ഡെ പറഞ്ഞു.
‘മദ്യപാനികളായ ഭർത്താക്കന്മാർ മൂലം വളരെ വേദന അനുഭവിക്കുകയായിരുന്നു ഞങ്ങൾ. അതിനാലാണ് സ്‌നേഹവും സമാധാനവും നിറഞ്ഞ ജീവിതം തിരഞ്ഞെടുക്കാൻ ഞങ്ങൾ നിർബന്ധിതരായത്. ദമ്പതികളെപ്പോലെ കഴിയാനാണ് ഞങ്ങളുടെ തീരുമാനം. ഗോരഖ്പൂരിലായിരിക്കും താമസിക്കുന്നത്. ജോലി ചെയ്ത് കുടുംബം പുലർത്തും’-ഗുഞ്ച വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.
<BR>
TAGS : UTTARPRADESH | MARRIAGE
SUMMARY : Two young women who were estranged from their alcoholic husbands married each other
ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബെംഗളൂരു സെൻട്രൽ മണ്ഡലത്തിലെ മഹാദേവപുരയിൽ ക്രമക്കേട് നടന്നെന്ന തെളിവുകൾ പുറത്തുവിട്ടതിനു പിന്നാലെ ലോക്സഭയിലെ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി…
ഭുവനേശ്വർ: ചത്തീസ്ഗഡിനു പുറമെ ഒഡിഷയിലും മതപരിവർത്തനം ആരോപിച്ച് മലയാളി വൈദികർക്കു നേരെ ആക്രമണം. ഒഡിഷയിലെ ജലേശ്വറിൽ 2 മലയാളി വൈദികരെയും…
ജയ്പുർ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ടീം വിടാൻ സഞ്ജു സാംസൺ തയാറെടുക്കുന്നതായി റിപ്പോർട്ട്. ടീമിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് മാനേജ്മെന്റിനെ സഞ്ജു…
മൈസൂരു: ചാമുണ്ഡിഹിൽസ് വ്യു പോയിന്റിൽ കർണാടക ആർടിസി ബസ് മറിഞ്ഞ് അപകടം. യാത്രക്കാരുമായി ചാമുണ്ഡി ഹിൽസിലേക്കു പോകുകയായിരുന്ന ബസ് ഇന്നാണ്…
ബെംഗളൂരു: തിരഞ്ഞെടുപ്പ് ക്രമക്കേടുമായി ബന്ധപ്പെട്ട് ഫ്രീഡം പാർക്കിൽ ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി നയിക്കുന്ന പ്രതിഷേധ റാലി നടക്കുന്നതിനാൽ നഗരത്തിൽ…
തൃശ്ശൂരിൽ ഗ്യാസ് അടുപ്പിൽ നിന്നും തീ പടർന്ന് 2 പേർക്ക് പൊള്ളലേറ്റു. പഴയന്നൂർ മേപ്പാടത്തു പറമ്പ് തെഞ്ചീരി അരുൺ കുമാറിൻ്റെ…