Categories: KARNATAKATOP NEWS

ദേശീയപതാകയിൽ അശോകചക്രത്തിന് പകരം അറബി വാചകം; രണ്ടു യുവാക്കൾ പിടിയിൽ

ബെംഗളൂരു: ദേശീയ പതാകയിലെ അശോക ചക്രത്തിന് പകരം അറബിക് വാചകം പതിപ്പിച്ച് സംഭവത്തിൽ രണ്ടു യുവാക്കൾ അറസ്റ്റിൽ. കോപ്പാളിലെ യെൽബുർഗ ടൗണിലാണ് സംഭവം. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയോടെയാണ് അറബിക് വാചകം എഴുതിയ ദേശീയ പതാകയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്.

ജില്ലയിലെ ഫാത്തിമ ദർഗയുടെ മുകളിലായിരുന്നു പതാക സ്ഥാപിച്ചത്. സംഭവം വിവാദമായതോടെ പോലീസ് സ്ഥലത്തെത്തി ദർഗ അധികൃതരോട് പതാക നീക്കം ചെയ്യാൻ ആവശ്യപ്പെട്ടു.

പതാക ഇവിടെ സ്ഥാപിച്ച മുഹമ്മദ് ഡാനിഷ് കുതുബുദ്ദീൻ ഖാസി, സഹോദരൻ മുഹമ്മദ് അദിനാൻ ഖാസി എന്നിവരെ അറസ്റ്റ് ചെയ്തു. ജില്ലയിൽ സാമുദായിക സംഘർഷം സൃഷ്ടിക്കാൻ ഇത്തരം പ്രവൃത്തികൾ കാരണമാകുമെന്ന് പോലീസ് പറഞ്ഞു. ജില്ലയിൽ സമാധാനം നിലനിർത്താൻ പ്രദേശിക നേതാക്കൾ സാമുദായിക സൗഹാർദ യോഗങ്ങൾ നടത്തിവരികയാണെന്നും പോലീസ് അറിയിച്ചു.

TAGS: KARNATAKA | ARREST
SUMMARY: Two arrested placing arabic words in national flag

Savre Digital

Recent Posts

ഡോ. സജി ഗോപിനാഥ് ഡിജിറ്റൽ വിസി, സിസ തോമസ് കെടിയു വിസി; വി സി നിയമനത്തില്‍ സര്‍ക്കാര്‍-ഗവര്‍ണര്‍ ധാരണ

തിരുവനന്തപുരം: ഡിജിറ്റൽ, സാങ്കേതിക വൈസ് ചാൻസലർമാരെ നിയമിച്ച് ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ ഉത്തരവിട്ടു. എ പി ജെ അബ്ദുൾ കലാം…

58 minutes ago

ഗുരുതര വീഴ്ച; മധ്യപ്രദേശില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ രക്തം സ്വീകരിച്ച നാലു കുട്ടികള്‍ക്ക് എച്ച്‌.ഐ.വി ബാധ

ഭോപ്പാല്‍: മധ്യപ്രദേശില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് രക്തം സ്വീകരിച്ചതിന് പിന്നാലെ നാല് കുട്ടികള്‍ക്ക് എച്ച്‌ഐവി രോഗബാധ സ്ഥിരീകരിച്ചു. നാല് മാസങ്ങള്‍ക്ക്…

1 hour ago

തൃ​ശൂ​രി​ൽ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​നി പൊ​ള്ള​ലേ​റ്റു മ​രി​ച്ചു

തൃശൂർ: പെരുമ്പടപ്പ് ചെറവല്ലൂരിൽ പ്ലസ് ടു വിദ്യാർഥിനി തീപ്പൊള്ളലേറ്റ് മരിച്ചു. ചെറവല്ലൂർ താണ്ടവളപ്പിൽ സജീവ് – ഷേർളി ദമ്പതികളുടെ മകൾ…

1 hour ago

ക​ന്ന​ഡ ന​ടി​യെ ഭ​ർ​ത്താ​വ് ത​ട്ടി​ക്കൊ​ണ്ടു​പോ​യ​താ​യി പ​രാ​തി

ബെംഗളൂരു: ക​ന്ന​ഡ ന​ടി ചൈ​ത്രയെ ഭ​ർ​ത്താ​വ് ത​ട്ടി​ക്കൊ​ണ്ടു​പോ​യ​താ​യി പ​രാ​തി. നടിയുടെ സ​ഹോ​ദ​രി ലീ​ല ആ​ണ് ഇ​തു​സം​ബ​ന്ധി​ച്ച് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്.…

1 hour ago

ലോകത്തെ ഞെട്ടിച്ച സിഡ്‌നി ബോണ്ടി ബീച്ച് വെടിവെപ്പ്: അക്രമികളിൽ ഒരാൾ ഹൈദരാബാദ് സ്വദേശി

ഹൈദരാബാദ്: ഓസ്ട്രേലിയയിലെ ബോണ്ടി ബീച്ചില്‍ ഞായറാഴ്ച ജൂത ആഘോഷമായ ഹാനുക്കയുടെ ഭാഗമായ പരിപാടി നടക്കവേ വെടിവെപ്പ് നടത്തിയ 50 വയസ്സുകാരന്‍…

2 hours ago

പിണറായിയില്‍ സ്ഫോടനം; സിപിഎം പ്രവര്‍ത്തകന്റെ കൈപ്പത്തി അറ്റു, പൊട്ടിയത് ബോംബല്ലെന്ന് പോലിസ്

ക​ണ്ണൂ​ർ: പി​ണ​റാ​യി​യി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ സി​പി​എം പ്ര​വ​ർ​ത്ത​ക​ന്‍റെ കൈ​പ്പ​ത്തി അ​റ്റു​പ്പോ​യി. ചൊ​വ്വാ​ഴ്ച പി​ണ​റാ​യി വേ​ണ്ടു​ട്ടാ​യി ക​നാ​ൽ ക​ര​യി​ലു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ സി​പി​എം പ്ര​വ​ർ​ത്ത​ക​ൻ…

2 hours ago