അബഹ: സൗദിയിലെ അബഹക്ക് സമീപമുണ്ടായ ദാരുണമായ വാഹനാപകടത്തിൽ മലയാളി യുവാവും കർണാടക സ്വദേശിയും മരിച്ചു. കാസറഗോഡ് വലിയപറമ്പ സ്വദേശി എ.ജി. റിയാസ് (35), ഉഡുപ്പി കുന്ദാപുര സ്വദേശി അമ്മാർ അഹമ്മദ് (25) എന്നിവരാണ് മരിച്ചത്. അബഹയില്‍ നിന്നു 80 കിലോമീറ്റര്‍ അകലെ ജീസാന്‍ റൂട്ടിലെ ദര്‍ബിന് സമീപം തിങ്കളാഴ്ച രാത്രി പത്തോടെ മര്‍ദ എന്ന സ്ഥലത്തായിരുന്നു അപകടം.
ഇരുവരും സ്വകാര്യ കമ്പനിയായ സെന്‍ട്രല്‍ പോയിന്റ് ജീസാന്‍ ബ്രാഞ്ചിലെ ജീവനക്കാരായിരുന്നു, അബഹയിലെ റീജ്യണല്‍ ഓഫീസില്‍ നടന്ന മീറ്റിംഗില്‍ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്നു. ഇവര്‍ സഞ്ചരിച്ചിരുന്ന ടൊയോട്ട യാരിസ് കാറിന് പിന്നില്‍ സ്വദേശി പൗരന്‍ ഓടിച്ചിരുന്ന വാഹനം ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം വിട്ട കാര്‍ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചു. റിയാസും അമ്മാറും സംഭവസ്ഥലത്തുതന്നെ മരിച്ചു.
കാറിലുണ്ടായിരുന്ന സഹയാത്രികരായ മംഗലാപുരം സ്വദേശി തമീം, നേപ്പാള്‍ സ്വദേശി ബിഷാല്‍ എന്നിവര്‍ക്ക് പരുക്കേറ്റു. ഇവരെ ദര്‍ബ് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
SUMMARY: Two youths, including a Malayali, died in a road accident in Saudi Arabia; two others were injured
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജ് ഡോക്ടർമാർ അനിശ്ചിതകാല പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങുന്നു. ശമ്പള പരിഷ്കരണ കുടിശ്ശിക അനുവദിക്കാത്തതിലും സർക്കാർ…
മലപ്പുറം: പായസ ചെമ്പിൽ വീണ് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്നയാൾ മരിച്ചു. മലപ്പുറം ചേളാരി സ്വദേശി അയ്യപ്പൻ (55) ആണ്…
തിരുവനന്തപുരം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ബുധനാഴ്ച നടത്താനിരുന്ന സിനിമാ സമരം പിൻവലിച്ചു. മന്ത്രി സജി ചെറിയാനുമായി സിനിമ സംഘടനകൾ നടത്തിയ…
ബെംഗളൂരു: ഓഫിസില്‍ ഔദ്യോഗിക യൂണിഫോമില്‍ യുവതികളുമായി അശ്ലീലമായി ഇടപഴകുന്ന ദൃശ്യങ്ങൾ പ്രചരിച്ചതിന് പിന്നാലെ കർണാടക ഡിജിപി ഡോ കെ രാമചന്ദ്ര…
കൊച്ചി: കേരളത്തില്‍ ഡ്രൈവിംഗ് ടെസ്റ്റ് നടത്താതെ ഏജന്‍റുമാർ മുഖേന മൈസൂരുവിൽ നിന്നും ലൈസൻസ് തരപ്പെടുത്തുന്ന സംഘം വടക്കൻ കേരളത്തിൽ സജീവം.സംസ്ഥാനത്ത്…
ബെംഗളൂരു: കെഎന്‍എസ്എസ് മല്ലേശ്വരം കരയോഗം തിരുവാതിരക്കളി മത്സരം ആംഗികം ' മല്ലേശ്വരത്തുള്ള തെലുഗു വിജ്ഞാന ഭവനില്‍ വെച്ച് നടന്നു. ഹോരമാവ്…