സൗദിയില്‍ വാഹനാപകടത്തിൽ മലയാളിയടക്കം രണ്ട് യുവാക്കൾ മരിച്ചു; രണ്ടുപേർക്ക്​ പരുക്ക്

അബഹ: സൗദിയിലെ അബഹക്ക്​ സമീപമുണ്ടായ ദാരുണമായ വാഹനാപകടത്തിൽ മലയാളി യുവാവും കർണാടക സ്വദേശിയും മരിച്ചു. കാസറഗോഡ് വലിയപറമ്പ സ്വദേശി എ.ജി. റിയാസ് (35), ഉഡുപ്പി കുന്ദാപുര സ്വദേശി അമ്മാർ അഹമ്മദ് (25) എന്നിവരാണ് മരിച്ചത്. അബഹയില്‍ നിന്നു 80 കിലോമീറ്റര്‍ അകലെ ജീസാന്‍ റൂട്ടിലെ ദര്‍ബിന് സമീപം തിങ്കളാഴ്ച രാത്രി പത്തോടെ മര്‍ദ എന്ന സ്ഥലത്തായിരുന്നു അപകടം.

ഇരുവരും സ്വകാര്യ കമ്പനിയായ സെന്‍ട്രല്‍ പോയിന്റ് ജീസാന്‍ ബ്രാഞ്ചിലെ ജീവനക്കാരായിരുന്നു, അബഹയിലെ റീജ്യണല്‍ ഓഫീസില്‍ നടന്ന മീറ്റിംഗില്‍ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്നു. ഇവര്‍ സഞ്ചരിച്ചിരുന്ന ടൊയോട്ട യാരിസ് കാറിന് പിന്നില്‍ സ്വദേശി പൗരന്‍ ഓടിച്ചിരുന്ന വാഹനം ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം വിട്ട കാര്‍ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചു. റിയാസും അമ്മാറും സംഭവസ്ഥലത്തുതന്നെ മരിച്ചു.

കാറിലുണ്ടായിരുന്ന സഹയാത്രികരായ മംഗലാപുരം സ്വദേശി തമീം, നേപ്പാള്‍ സ്വദേശി ബിഷാല്‍ എന്നിവര്‍ക്ക് പരുക്കേറ്റു. ഇവരെ ദര്‍ബ് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
SUMMARY: Two youths, including a Malayali, died in a road accident in Saudi Arabia; two others were injured

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സ്വർണവിലയില്‍ ഇന്നും വർധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയില്‍ ഇന്നും വർധനവ്. ഗ്രാമിന് 35 രൂപയും പവന്...

മരത്തിലിടിച്ച് പെട്രോൾ ടാങ്കർ ലോറിക്ക് തീപിടിച്ചു: ഡ്രൈവർ അദ്ഭുതകരമായി രക്ഷപ്പെട്ടു

ബെംഗളൂരു: ദൊഡ്ഡബെല്ലാപുരയിൽ പെട്രോൾ ടാങ്കർ ലോറി നിയന്ത്രണം വിട്ടു റോഡരികിലെ മരത്തിലിടിച്ച്...

വയനാട് കള്ളാടി മണ്ണിടിച്ചില്‍; ഒരു മൃതദേഹംകൂടി കണ്ടെടുത്തു, ഒരാള്‍ക്കായി തെരച്ചില്‍ പുരോഗമിക്കുന്നു

കല്‍പ്പറ്റ: വയനാട് കള്ളാടിയിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു....

തിരുവല്ലം അപകടത്തില്‍ നിര്‍ണ്ണായക വഴിത്തിരിവ്; യുവാവും യുവതിയും മരിച്ചത് ബൈക്കിന് പിന്നില്‍ കാറിടിച്ച്‌

തിരുവനന്തപുരം: തിരുവല്ലത്ത് യുവാവും യുവതിയും വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ വഴിത്തിരിവ്. അപകടകാരണം ബൈക്ക്...

ചൈനയില്‍ ഷൂ ഫാക്‌ടറിയില്‍ വൻ തീപിടിത്തം; 28 പേര്‍ മരിച്ചു

ബീജിങ്: ഷൂ ഫാക്ടറിയിലുണ്ടായ തീപിടിത്തത്തില്‍ 28 പേർ മരിച്ചു. ഫുജിയാൻ പ്രവിശ്യയിലെ...

ബെംഗളൂരു മെട്രോ ഗ്രീൻ ലൈനിൽ സാങ്കേതിക തകരാർ; തിരക്കേറിയ സമയത്ത് സർവീസ് തടസ്സപ്പെട്ടു

ബെംഗളൂരു: ഇന്നലെ രാവിലെ ബെംഗളൂരുവിലെ നമ്മ മെട്രോ ഗ്രീൻ ലൈനിൽ സാങ്കേതിക...

ചടയമംഗലത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു

കൊല്ലം: ചടയമംഗലത്ത് കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിന് തീപിടിച്ചു. ഇന്ന് പുലർച്ചെ അഞ്ചരയോടെ...

കർണാടകയിൽ മഴ തുടരും; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബെംഗളൂരു: കർണാടകയിൽ അടുത്ത രണ്ട് ദിവസവും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര...

Related Articles

Popular Categories