LATEST NEWS

പെരിന്തല്‍മണ്ണയില്‍ യുഡിഎഫ് ഹര്‍ത്താല്‍ പിൻവലിച്ചു

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ പ്രഖ്യാപിച്ചിരുന്ന മുസ്ലിംലീഗിന്റെ ഹർത്താല്‍ പിൻവലിച്ചു. സാധാരണക്കാരുടെയും വിദ്യാർഥികളുടെയും ബുദ്ധിമുട്ട് കണക്കിലെടുത്താണ് ഹർത്താല്‍ പിൻവലിക്കുന്നത് എന്ന് യുഡിഎഫ് അറിയിച്ചു. ഇന്ന് പല സ്കൂളുകളിലും കുട്ടികള്‍ക്ക് പരീക്ഷ നടക്കുന്ന സമയമാണ്. മാത്രമല്ല ഹോട്ടല്‍ പോലുള്ള കടകളിലെ ആളുകളും വലിയ രീതിയില്‍ ആശങ്ക ഉണ്ടാക്കിയിരുന്നു പെട്ടെന്ന് പ്രഖ്യാപിച്ച ഈ ഹർത്താല്‍.

ഇവയെല്ലാം കണക്കിലെടുത്താണ് ഇപ്പോള്‍ ഹർത്താല്‍ പിൻവലിച്ചിരിക്കുന്നത്. മുസ്ലിം ലീഗ് ഓഫീസില്‍ നേരെ നടന്ന ആക്രമണത്തില്‍ പ്രതിഷേധിച്ചായിരുന്നു ഹർത്താല്‍ പ്രഖ്യാപിച്ചത്. രാവിലെ ആറുമണി മുതല്‍ വൈകിട്ട് ആറുമണിവരെ പെരിന്തല്‍മണ്ണ നിയോജക മണ്ഡലത്തിലായിരുന്നു ഹർത്താല്‍.

പെരിന്തല്‍മണ്ണ മുസ്ലിംലീഗിന്റെ ഓഫീസില്‍ നേരെ കല്ലേറ് ഉണ്ടായ പശ്ചാത്തലത്തില്‍ ആയിരുന്നു ലീഗിന്റെ മണ്ഡലത്തില്‍ ഹർത്താല്‍ പ്രഖ്യാപിച്ചത്. അതേസമയം ഓഫീസില്‍ നേരെ കല്ലെറിഞ്ഞത് സിപിഎം പ്രവർത്തകരാണ് എന്ന് മുസ്ലിം ലീഗ് നേതാക്കള്‍ ആരോപിച്ചു. കല്ലേറ് ഉണ്ടായതിനെ തുടർന്ന് നജീബ് കാന്തപുരം എംഎല്‍എയുടെ നേതൃത്വത്തില്‍ പെരിന്തല്‍ മണ്ണയില്‍ ലീഗ് റോഡ് ഉപരോധിച്ചിരുന്നു

SUMMARY: UDF calls off hartal in Perinthalmanna

NEWS BUREAU

Recent Posts

ഓൺസ്റ്റേജ് ജാലഹള്ളി ക്രിസ്മസ് ആഘോഷം

ബെംഗളൂരു: കലാ സാംസ്‌കാരിക സംഘടനയായ ഓൺസ്റ്റേജ് ജാലഹള്ളിയുടെ നേതൃത്വത്തിൽ ക്രിസ്മസ് കരോൾ ആഘോഷിച്ചു. ദാസറഹള്ളി സെന്റ് ജോസഫ് ആന്റ് ക്ലാരെറ്റ്…

12 minutes ago

കണ്ണൂർ സ്വദേശി ആന്ധ്രയിൽ അന്തരിച്ചു

ബെംഗളൂരു: കണ്ണൂർ മാനന്തേരി കരിന്തിരിമൊട്ട അഴീക്കോടൻ വീട്ടിൽ സലീം എ കെ (48) (സലു) ആന്ധ്രയിൽ അന്തരിച്ചു. പിതാവ്: കുഞ്ഞമ്മദ് പി…

44 minutes ago

രഹസ്യഡേറ്റകൾ വിദേശത്തെ അനധികൃത സ്ഥാപനങ്ങൾക്ക് ചോർത്തിയ കേസ്; ഒരാള്‍ കൂടി അറസ്റ്റില്‍

ബെംഗളൂരു: മാൽപേയിലെ ഉഡുപ്പി കൊച്ചിൻ ഷിപ്പ്‌യാർഡിൽ സുരക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. ഗുജറാത്ത് സ്വദേശി 34-കാരനായ…

53 minutes ago

സുരേഷ് ഗോപി വ്യാജ വോട്ട് ചേര്‍ത്തെന്ന പരാതി; ബിഎല്‍ഒയ്ക്ക് ജനുവരി 20ന് ഹാജരാകാൻ നോട്ടീസ്

തൃശൂർ: കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ സുരേഷ് ഗോപി വ്യാജ വോട്ട് ചേർത്തെന്ന പരാതിയില്‍ ബിഎല്‍ഒയ്ക്ക് നോട്ടീസ് അയച്ച്‌ കോടതി. ജനുവരി…

2 hours ago

അതിജീവിതയെ അപകീര്‍ത്തിപ്പെടുത്തുന്ന വീഡിയോ പ്രചരിപ്പിച്ചു; മൂന്ന് പേര്‍ പിടിയില്‍

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അതിജീവിതയെ ആക്ഷേപിച്ചും പേര് വെളിപ്പെടുത്തിയും പ്രതിയായ മാർട്ടിൻ പുറത്തുവിട്ട വിഡിയോ പ്രചരിപ്പിച്ച മൂന്നുപേർ അറസ്റ്റില്‍.…

2 hours ago

മുംബൈയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനത്തിന് ഡല്‍ഹിയില്‍ അടിയന്തര ലാൻഡിങ്

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനത്തിന് അടിയന്തര ലാന്‍ഡിങ്. സാങ്കേതിക തകരാറിനെത്തുടര്‍ന്നാണ് വിമാനം തിരിച്ചിറക്കിയത്. വിമാനം പറന്നുയര്‍ന്ന…

3 hours ago