പെരിന്തല്‍മണ്ണ: മൂന്ന് പതിറ്റാണ്ടുകളായി ഇടതുപക്ഷം ഭരിച്ചിരുന്ന പെരിന്തല്‍മണ്ണ നഗരസഭ ഇത്തവണ യു.ഡി.എഫ്. പിടിച്ചെടുത്ത് ചരിത്രം കുറിച്ചു. 1995-ല്‍ നഗരസഭ രൂപീകൃതമായ ശേഷം നടന്ന ആറ് തിരഞ്ഞെടുപ്പുകളിലും ഭരണം എല്‍.ഡി.എഫിനായിരുന്നു. ഇക്കുറി 37 വാർഡുകളില്‍ നടന്ന പോരാട്ടത്തില്‍ 21 ഇടത്ത് യു.ഡി.എഫ്. വിജയം നേടിയപ്പോള്‍, എല്‍.ഡി.എഫിന് 16 സീറ്റുകള്‍ മാത്രമാണ് നേടാനായത്. യു.ഡി.എഫില്‍.
വിജയിച്ചവരില്‍ 10 പേർ മുസ്ലീം ലീഗ് ചിഹ്നത്തിലും, അഞ്ച് പേർ ലീഗ് സ്വതന്ത്രരായും, അഞ്ച് പേർ കോണ്‍ഗ്രസ് സ്ഥാനാർഥിയായും, ഒരാള്‍ കോണ്‍ഗ്രസ് വിമതനായും മത്സരിച്ചവരാണ്. അതേസമയം, എല്‍.ഡി.എഫില്‍ സി.പി.എം. ചിഹ്നത്തില്‍ മത്സരിച്ച 14 പേരും രണ്ട് ഇടതു സ്വതന്ത്രരുമാണ് വിജയിച്ചത്.
കഴിഞ്ഞ 2020-ലെ തിരഞ്ഞെടുപ്പില്‍ 34 വാർഡുകളില്‍ 20 എണ്ണം എല്‍.ഡി.എഫിനും 14 എണ്ണം യു.ഡി.എഫിനുമായിരുന്നു ലഭിച്ചിരുന്നത്. എന്നാല്‍, വികസനമില്ലായ്മ ആയിരുന്നു യു.ഡി.എഫ്. പ്രധാനമായും ഉന്നയിച്ച ആരോപണം. തുടർച്ചയായ 10 വർഷത്തെ ഇടതുഭരണം ഉണ്ടായിട്ടും നഗരസഭയില്‍ കാര്യമായ വികസന മുന്നേറ്റമുണ്ടായില്ലെന്ന് യു.ഡി.എഫ്. ചൂണ്ടിക്കാട്ടി. നിലവില്‍ ലഭ്യമായ വിവരമനുസരിച്ച് അഞ്ചിടങ്ങളില്‍ എല്‍.ഡി.എഫ്. സ്ഥാനാർഥികൾ വിജയം ഉറപ്പിച്ചു കഴിഞ്ഞിട്ടുണ്ട്.
SUMMARY: UDF makes history in Perinthalmanna; 30 years of Left rule in the municipality ends
കൊല്‍ക്കത്ത: ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയെ കാണാൻ ആവശ്യത്തിന് സമയം ലഭിച്ചില്ല എന്ന കാരണത്താല്‍ പ്രകോപിതരായി ആരാധകർ. ഇന്ത്യൻ സന്ദർശനത്തിന്റെ…
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മുന്നേറ്റത്തില്‍ പ്രതികരണവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. 'ജനം പ്രബുദ്ധരാണ്, എത്ര ബഹളം വച്ചാലും അവര്‍…
പത്തനംതിട്ട: തദ്ദേശ തിരഞ്ഞെടുപ്പില്‍ ശബരിമല വിവാദം ശക്തമായ പ്രചാരണ വിഷയമായിട്ടും, പത്തനംതിട്ടയിലെ പന്തളം മുനിസിപ്പാലിറ്റിയില്‍ ഭരണം നിലനിർത്താൻ ബി.ജെ.പിക്ക് സാധിച്ചില്ല.…
പാലാ: പഠന പോരാട്ടത്തിനൊപ്പം ജനപ്രതിനിധിയായി നാടിനെ നയിക്കാൻ തിരഞ്ഞെടുപ്പ് ഗോദയില്‍ കന്നിയങ്കത്തിന് ഇറങ്ങിയ എല്‍ഡിഎഫ് സ്ഥാനാർഥി എം.ജി.ഗോപിക വിജയിച്ചു. മുത്തോലി…
ബെംഗളൂരു: കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ ജയിച്ചവരില്‍ രണ്ട് ബെംഗളൂരു മലയാളികളും. കേരളസമാജം ബാംഗ്ലൂർ മുൻ പ്രസിഡന്റും വേൾഡ് മലയാളി കൗൺസിൽ…
തിരുവനന്തപുരം: കേരളത്തിലെ ആദ്യ വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥയും മുൻ ഡി.ജി.പി.യുമായ ആർ. ശ്രീലേഖ തിരുവനന്തപുരം കോർപ്പറേഷനില്‍ വിജയിച്ചു. എൻ.ഡി.എ. സ്ഥാനാർഥിയായി…