തിരുവനന്തപുരം: ഭരണത്തുടർച്ചക്ക് തിരിച്ചടി നൽകാനാകുമെന്ന ഉറച്ച പ്രതീക്ഷയിൽ യു.ഡി.എഫ്. നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം കാത്തിരിക്കുന്ന സംസ്ഥാനത്ത് തങ്ങൾ 80 സീറ്റുകൾ ഉറപ്പിച്ചുകഴിഞ്ഞെന്നാണ് കീഴ് ഘടകങ്ങളുടെ റിപ്പോർട്ടുകൾ അനുസരിച്ചുള്ള യു.ഡി.എഫ് കണക്കുകൾ. തെക്കൻ കേരളം മുതൽ മലബാർ വരെ യു.ഡി.എഫ് തരംഗം പ്രകടമാണെന്നാണ് ജില്ല കമ്മിറ്റികളിൽ നിന്നുള്ള പ്രാഥമിക വിലയിരുത്തൽ.
സിപിഎം വിജയം ഉറപ്പിക്കുന്ന മന്ത്രിമാരായ റോഷി അഗസ്റ്റിൻ, വീണ ജോർജ്, എം.ബി.രാജേഷ് എന്നിവരുടെ സീറ്റുകൾ യു.ഡി.എഫിന് സ്വന്തമാണെന്നും എൽ.ഡി.എഫ് പ്രതീക്ഷയർപ്പിക്കുന്ന പല മണ്ഡലങ്ങളിലും യു.ഡി.എഫ് ജയിച്ചുകയറുമെന്നുമാണ് മുന്നണിയുടെ കണക്കുകൂട്ടലിൽ തെളിയുന്നത്. ആലപ്പുഴയിലും തൃശൂരും പാലക്കാട്ടും യു.ഡി.എഫ് അനുകൂല തരംഗമുണ്ടായാൽ സീറ്റുകളുടെ എണ്ണം വർധിക്കുമെന്നും മുന്നണി വൃത്തങ്ങൾ പറയുന്നു.
പത്തനംതിട്ടയിൽ കോന്നി ഒഴികെ എല്ലാ സീറ്റുകളും ലഭിക്കുമെന്ന് മുന്നണി കരുതുന്നു. തൃത്താലയിൽ മന്ത്രി എം.ബി. രാജേഷ് പരാജയപ്പെടുമെന്നും പാലക്കാട് മണ്ഡലത്തിൽ രമേഷ് പിഷാരടി പതിനായിരത്തിലധികം വോട്ടിന് ജയിക്കുമെന്നുമാണ് വിലയിരുത്തൽ. മാനന്തവാടിയിൽ മന്ത്രി ഒ.ആർ. കേളു പരാജയപ്പെടുമെന്നും ജില്ലയിലെ മൂന്ന് സീറ്റും യുഡിഎഫ് നേടുമെന്നും റിപ്പോർട്ടുണ്ട്. തരംഗമുണ്ടായാൽ മന്ത്രി മുഹമ്മദ് റിയാസിനെ അട്ടിമറിക്കാനാകുമെന്നും യുഡിഎഫ് പ്രതീക്ഷിക്കുന്നു.
തിരുവനന്തപുരം ജില്ലയിൽ കോവളം നിലനിർത്തുന്നതിനൊപ്പം വട്ടിയൂർക്കാവ്, തിരുവനന്തപുരം, നെയ്യാറ്റിൻകര, അരുവിക്കര എന്നിവിടങ്ങളിൽ വിജയം ഉറപ്പിച്ചു. നേമത്തും കഴക്കൂട്ടത്തും അട്ടിമറി പ്രതീക്ഷിക്കുന്നു. കുണ്ടറയും കരുനാഗപ്പള്ളിയും നിലനിർത്തും. കൊല്ലം, ചവറ, കുന്നത്തൂർ മണ്ഡലങ്ങൾ പിടിച്ചെടുക്കും. ആലപ്പുഴയിൽ അമ്പലപ്പുഴയിൽ ഇടതുവിമതൻ ജി. സുധാകരൻ അട്ടിമറി വിജയം നേടുമെന്നാണ് യുഡിഎഫ് കണക്കുകൂട്ടൽ. ഹരിപ്പാട്, അരൂർ, കുട്ടനാട് മണ്ഡലങ്ങളിലും വിജയം ഉറപ്പിക്കുന്നു. എറണാകുളത്ത് കളമശ്ശേരി ഒഴികെ ജില്ലയിലെ 13 സീറ്റുകളിലും വിജയം ഉറപ്പാണെന്ന് നേതൃത്വം പറയുന്നു.
മലപ്പുറത്ത് സമ്പൂർണ്ണ വിജയവും കോഴിക്കോട് ജില്ലയിൽ വടകര, കൊടുവള്ളി, കോഴിക്കോട് സൗത്ത് ഉൾപ്പെടെ ആറ് സീറ്റുകളിലും യുഡിഎഫ് വിജയം ഉറപ്പിച്ചു. കണ്ണൂർ മണ്ഡലം പിടിച്ചെടുക്കുമെന്നും കാസർകോട് ജില്ലയിൽ മൂന്ന് സീറ്റുകൾ ഉറപ്പാണെന്നും യുഡിഎഫ് വിലയിരുത്തുന്നു.ആലപ്പുഴ, തൃശൂർ, പാലക്കാട് ജില്ലകളിൽ യുഡിഎഫ് അനുകൂല തരംഗം പ്രകടമാണെന്നും ഇത് സീറ്റുകളുടെ എണ്ണം 80ന് മുകളിൽ എത്തിക്കുമെന്നുമാണ് മുന്നണി വൃത്തങ്ങൾ നൽകുന്ന സൂചന.
SUMMARY: UDF secures 80 seats; Frontline predicts it will come to power after ending the regime
കൊച്ചി: സംവിധായകൻ രഞ്ജിത്തിനെതിരായ ലൈംഗിക അതിക്രമ കേസില്‍ നടൻ ബോബി കുര്യനെ പോലീസ് ചോദ്യം ചെയ്തു. രഞ്ജിത്തിനെ ഒളിവില്‍ പോകാൻ…
ഇടുക്കി: കഞ്ഞിക്കുഴി ചുരുളിപ്പതാല്‍ മൈക്കിള്‍ സിറ്റിയില്‍ യുവാവ് കുത്തേറ്റ് മരിച്ചു. കല്ലുമാലിക്കല്‍ വീട്ടില്‍ പാപ്പച്ചന്റെ മകനായ രാജൻ (26) ആണ്…
ബെംഗളൂരു: ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലഹരിവിരുദ്ധ കൂട്ടായ്മ ആന്റി ഡോട്ട് ഫൗണ്ടേഷൻ ഓഫ് ഇന്ത്യയും (അഫോയി) ഹോപ് സൊസൈറ്റിയും സംയുക്തമായി…
തിരുവനന്തപുരം: ആഗോള സമുദ്രവ്യാപാര മേഖലയിലെ തന്ത്രപ്രധാനമായ മാരിടൈം ഹബ്ബാക്കി വിഴിഞ്ഞം തുറമുഖത്തെ മാറ്റാനൊരുങ്ങി കേന്ദ്രം. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ആഗോള…
ന്യൂഡല്‍ഹി: രാജ്യസഭാ ഉപാധ്യക്ഷ തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. തിരഞ്ഞെടുപ്പില്‍നിന്ന് പ്രതിപക്ഷം വിട്ടുനില്‍ക്കും. കൂടിയാലോചനകള്‍ നടത്തായ കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് പോകുന്ന സാഹചര്യത്തില്‍…
ബെംഗളൂരു: ആന്ധ്രാപ്രദേശിലെ കുർനൂലിൽ വാഹനാപകടത്തില്‍ ചിക്കമഗളൂരു സ്വദേശികളായ എട്ടു പേര്‍ മരിച്ചു. ഒമ്പത് പേർക്ക് പരുക്കേറ്റു. ഉദയി സ്വദേശികളായ കുമാർ…