ബെംഗളൂരു: നാടിന്റെ വളര്‍ച്ചക്കും അഴിമതിമുക്തമായ സര്‍വ്വോന്മുഖ പുരോഗതിക്കും കേരളത്തില്‍ യുഡിഎഫിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തില്‍ വരണമെന്ന് തൃക്കരിപ്പൂര്‍ നിയോജക മണ്ഡലത്തിന്റെ തിരഞ്ഞെടുപ്പ് ചുമതലയുള്ള ബെംഗളൂരു ഡവലപ്പ്‌മെന്റ് അതോറിറ്റി ചെയര്‍മാന്‍ എന്‍. എ. ഹാരിസ് എംഎല്‍എ പറഞ്ഞു. ബെംഗളൂരു തൃക്കരിപ്പൂര്‍ നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇടതു ഭരണത്തില്‍ ജനം അസംതൃപ്തരും അസ്വസ്ഥരുമാണ്. അടിസ്ഥാന സൗകര്യങ്ങളടക്കമുള്ള വികസനങ്ങളില്‍ കേരളം ഇനിയും ഏറെ മുന്നോട്ട് കുതിക്കേണ്ടതുണ്ട്, ദീര്‍ഘവീക്ഷണത്തോടെയുള്ള വികസ സ്വപ്നങ്ങള്‍ സാക്ഷാത്കരി ക്കാന്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള മുന്നണി സംവിധാനത്തിനെ കഴിയൂവെന്നും തൃക്കരിപ്പൂര്‍ മണ്ഡലത്തിന് യോഗ്യനായ സ്ഥാനാര്‍ത്ഥിയാണ് സന്ദീപ് വാര്യരെന്നും അദ്ദേഹത്തെ നിയമസഭയിലെത്തിക്കാന്‍ എല്ലാവരും കൈകോര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.
ടി സി സിറാജ്, കര്‍ണാടക യുഡിഎഫ് മുന്‍ പ്രസിഡന്റ് മെറ്റി കെ ഗ്രേയ്‌സ്,മുഫ്‌ലിഹ്, ഷംസുദ്ദീന്‍ കൂടാളി, സെയ്തു സി കെ, പി എം ലത്തീഫ്, ഹാജി, ബഷീര്‍ എ ബി, ഷാജഹാന്‍ സി കെ ,റെജി രാജേഷ്, സുബൈര്‍ കായക്കൊടി, ആബിദ് പടന്ന, ഷറഫു ഇമ്പീരിയല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
SUMMARY: UDF Karnataka. Thrikaripur Constituency Election Convention
ഓർമ്മ കുറിപ്പുകൾ ◼️ അഡ്വ. സത്യൻ പുത്തൂര്‍ അധ്യായം ആറ് കൺനിറയെ ദൈവങ്ങൾ പുല്ലാഞ്ഞിയോട്ട് ഭഗവതിക്ഷേത്രമാണു പുത്തൂർ പ്രദേശത്തെ നിത്യപൂജയുള്ള…
തിരുവനന്തപുരം: സ്വർണ വിലയില്‍ ഇന്ന് ഇടിവ് രേഖപ്പെടുത്തി. 22 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന് 50 രൂപ താഴ്ന്ന് പുതുക്കിയ…
ന്യൂഡൽഹി: നിരപരാധികളായ 26 പേരുടെ ജീവനെടുത്ത പഹൽഗാം ഭീകരാക്രമണത്തിന് ഇന്ന് ഒരു വർഷം പൂർത്തിയാകുന്നു. 2025 ഏപ്രിൽ 22 നാണ്…
തൃശൂര്‍: തൃശ്ശൂര്‍ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയില്‍ രണ്ട് ശരീരഭാഗങ്ങള്‍ കൂടി കണ്ടെത്തി. സ്‌ഫോടനം നടന്ന…
കോഴിക്കോട്: മാമ്പിലാട് യുവതിയെയും യുവാവിനെയും തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. പേരാമ്പ്ര കുയിമ്പിൽ സ്വദേശിനി തട്ടാൻകണ്ടി ശരണ്യ (30), കുറ്റ്യാടി കള്ളാട് സ്വദേശി…
ന്യൂഡല്‍ഹി: ഒറ്റഘട്ടമായി തിരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്നാട്ടിലെ 234 നിയമസഭാ സീറ്റിലും പശ്ചിമ ബംഗാളില്‍ ആദ്യഘട്ടത്തിലെ 152 മണ്ഡലങ്ങളിലും വ്യാഴാഴ്‌ച വോട്ടെടുപ്പ്.…