LATEST NEWS

യുഡിഎഫ് ട്രാൻസ്‌വുമണ്‍ അരുണിമ എം. കുറുപ്പിന് മത്സരിക്കാം; നാമനിര്‍ദേശ പത്രിക സ്വീകരിച്ചു

ആലപ്പുഴ: ആലപ്പുഴ ജില്ലാ പഞ്ചായത്ത് വയലാർ ഡിവിഷനിലേക്ക് യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്ന ട്രാൻസ്‌വുമണ്‍ അരുണിമ എം. കുറുപ്പിന്റെ സ്ഥാനാർഥിത്വം അംഗീകരിച്ചു. സൂക്ഷ്മ പരിശോധനയില്‍ നാമനിർദേശ പത്രിക സ്വീകരിച്ചതോടെ ഇതുമായി ബന്ധപ്പെട്ടുണ്ടായിരുന്ന എല്ലാ ആശങ്കകളും അനിശ്ചിതത്വങ്ങളും നീങ്ങി.

ഇതോടെ അരുണിമയ്ക്ക് നിയമപരമായി മത്സരരംഗത്ത് തുടരാം. അരുണിമയുടെ വോട്ടർ ഐഡി ഉള്‍പ്പെടെയുള്ള ഔദ്യോഗിക രേഖകളില്‍ ‘സ്ത്രീ’ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതിനാല്‍, വനിതാ സംവരണ സീറ്റായ വയലാർ ഡിവിഷനില്‍ മത്സരിക്കുന്നതിന് നിയമപരമായി യാതൊരു തടസ്സവുമില്ലെന്ന് വരണാധികാരികള്‍ സ്ഥിരീകരിച്ചു. പത്രിക സൂക്ഷ്മപരിശോധനയില്‍ ആരും എതിർപ്പ് ഉന്നയിച്ചിരുന്നില്ല.

യുഡിഎഫ് വനിതാ സംവരണ സീറ്റില്‍ ട്രാൻസ്‌വുമണിനെ മത്സരിപ്പിക്കുന്നു എന്ന വാർത്ത കഴിഞ്ഞ ദിവസങ്ങളില്‍ വലിയ ചർച്ചയായിരുന്നു. എന്നാല്‍, തന്റെ രേഖകളെല്ലാം സ്ത്രീ എന്ന വിഭാഗത്തില്‍ ആയതിനാല്‍ മത്സരത്തിന് നിയമതടസ്സമില്ലെന്നും പാർട്ടിയുടെ പൂർണ പിന്തുണയുണ്ടെന്നും അരുണിമ നേരത്തെ പ്രതികരിച്ചിരുന്നു. നാമനിർദേശ പത്രിക അംഗീകരിച്ചതോടെ, വയലാർ ഡിവിഷനില്‍ ചരിത്രപരമായ ഒരു പോരാട്ടത്തിന് കളമൊരുങ്ങുകയാണ്.

SUMMARY: UDF transwoman Arunima M. Kurup can contest; nomination papers accepted

NEWS BUREAU

Recent Posts

മയക്കുമരുന്ന് കേസ്; നടന്‍ സിദ്ധാന്ത് കപൂറിന് നോട്ടീസ്

മുംബൈ: മയക്കുമരുന്ന് ഇടപാടുമായ ബന്ധപ്പെട്ട കേസില്‍ ബോളിവുഡ് നടനും സംവിധായകനുമായ സിദ്ധാന്ത് കപൂറിന് മുംബൈ പോലീസ് നോട്ടിസ് അയച്ചു. അധോലോക…

1 hour ago

ഇളയരാജയുടെ ചിത്രങ്ങള്‍ അനുവാദമില്ലാതെ എവിടെയും ഉപയോഗിക്കരുത്: ഹൈക്കോടതി

ചെന്നൈ: സംഗീത സംവിധായകന്‍ ഇളയരാജയുടെ ചിത്രങ്ങളോ പേരോ ദൃശ്യങ്ങളോ സാമ്പത്തിക ലാഭത്തിനായി അനുമതിയില്ലാതെ മറ്റുളളവര്‍ ഉപയോഗിക്കുന്നത് താത്കാലികമായി തടഞ്ഞുകൊണ്ടു മദ്രാസ്…

2 hours ago

കാസറഗോഡ് ഹരിത ചട്ട ബോധവത്കരണ പരിപാടി തടഞ്ഞു; എസ്‌ഡിപിഐ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 50 പേര്‍ക്കെതിരെ കേസ്

കാസറഗോഡ്: കാസറഗോഡ് ജില്ലയല്‍ ശുചിത്വ മിഷൻ്റെ തിരഞ്ഞെടുപ്പ് ഹരിത ചട്ട ബോധവത്കരണ പരിപാടി തടഞ്ഞ സംഭവത്തില്‍ കണ്ടാലറിയുന്ന അമ്പത് പേർക്കെതിരെ…

3 hours ago

ശിശു സംരക്ഷണ കേന്ദ്രത്തില്‍ മാനസിക വെല്ലുവിളി നേരിടുന്ന പെണ്‍കുട്ടിയുള്‍പ്പടെ നാലു പേര്‍ക്കെതിരെ ലൈംഗീക അതിക്രമം

കൊച്ചി: കാക്കനാട് ശിശു സംരക്ഷണ കേന്ദ്രത്തില്‍ മാനസിക വെല്ലുവിളി നേരിടുന്ന പെണ്‍കുട്ടിയുള്‍പ്പെടെ നാല് അന്തേവാസികള്‍ക്ക് നേരെ ലൈംഗികാതിക്രമം നടന്ന ഞെട്ടിക്കുന്ന…

4 hours ago

ശാസ്ത്രസാഹിത്യ വേദി സംവാദം നാളെ

ബെംഗളൂരു: ശാസ്ത്രസാഹിത്യ വേദി ബെംഗളൂരു സംഘടിപ്പിക്കുന്ന 'നിർമിതബുദ്ധി സർഗരചനയിൽ' സംവാദം നാളെ വൈകിട്ട് 3ന് ജീവൻബീമ നഗറിലെ കാരുണ്യ ഹാളിൽ…

5 hours ago

സ്വര്‍ണവിലയിൽ വർധനവ്

തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണ വിലയില്‍ വര്‍ധന. ഗ്രാം വില 170 രൂപ കൂടി 11,535 രൂപയും പവന്‍ വില 1,360…

5 hours ago