ബെംഗളൂരു: കേരളത്തിലേക്ക് ലഹരിക്കടത്തുന്ന സംഘത്തിലെ പ്രധാനിയായ ഉഗാണ്ടൻ വനിത ബെംഗളൂരുവിൽ പിടിയിൽ. ഉഗാണ്ടൻ സ്വദേശിനി നാകുബുറെ ടിയോപിസ്റ്റ (30) ആണ് അറസ്റ്റിലായത്. ഇലക്ട്രോണിക്ക് സിറ്റി ഭാഗത്തു നിന്നാണ് ഇവരെ അരീക്കോട് പോലീസ് പിടികൂടിയത്. ഇവരെ വിശദമായി ചോദ്യം ചെയ്തതിൽ ഇതര സംസ്ഥാന ലഹരി കടത്തു സംഘത്തിൽ ഉൾപ്പെട്ട മറ്റ് നൈജീരിയൻ സ്വദേശികളെക്കുറിച്ചും സൂചന ലഭിച്ചിട്ടുണ്ട്.
അരീക്കോട് ഇൻസ്പക്ടർ സിജിത്തിൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. നേരത്തെ അരീക്കോട് സ്വദേശികളായ രണ്ട് പേരെ എംഡിഎംഎയുമായി പോലീസ് പിടികൂടിയിരുന്നു. ബെംഗളൂരുവിൽ നിന്നും എത്തിച്ച ലഹരി വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതികൾ പിടിയിലായത്. 10 ലക്ഷം രൂപയുടെ ലഹരി വസ്തുക്കളാണ് പിടികൂടിയത്. എംഡിഎംഎ കടത്താൻ ഉപയോഗിച്ച ആഡംബര വാഹനങ്ങളും പിടിച്ചെടുത്തിരുന്നു. ഇവരിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഉഗാണ്ട സ്വദേശിനി അറസ്റ്റിലായത്.
TAGS: BENGALURU | ARREST
SUMMARY: Ugandan women arrested for smuggling drugs in Bengaluru
ന്യൂഡൽഹി: രാഷ്ട്രപതിയില് നിന്നും ദാദാസാഹേബ് ഫാല്ക്കെ പുരസ്കാരം ഏറ്റുവാങ്ങി മോഹൻലാല്. എഴുപത്തിയൊന്നാമത് ദേശീയ ചലച്ചിത്ര പുരസ്കാര വേദിയില് വെച്ചാണ് നടൻ…
ബെംഗളൂരു: കർണാടകയിലെ ബെലഗാവി ജില്ലയില് ബീഫ് കടത്തിയെന്ന് ആരോപിച്ച് ആള്ക്കൂട്ടം ട്രക്കിന് തീയിട്ടു. റായ്ബാഗിനടുത്തുള്ള ഐനാപൂരില് ഇന്നലെയാണ് സംഭവം. ഇരുവിഭാഗത്തിനും…
തിരുവനന്തപുരം: കേരളത്തിൽ തദ്ദേശ തിരഞ്ഞെടുപ്പ് നവംബർ - ഡിസംബർ മാസങ്ങളില് നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടർ പട്ടിക ഒരുവട്ടം കൂടി…
കൊച്ചി: ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായി നടൻ ദുല്ഖർ സല്മാന്റെ വാഹനം പിടിച്ചെടുത്തു. ഡിഫൻഡര് വാഹനമാണ് സംഘം പിടിച്ചെടുത്തത്. നികുതി വെട്ടിച്ച്…
തിരുവനന്തപുരം: അമീബിക് മസ്തിഷ്ക ജ്വരത്തെ പ്രതിരോധിക്കാൻ നിർദേശങ്ങളുമായി ആരോഗ്യവകുപ്പിന്റെ ഉത്തരവ്. മലിനമായ കുളങ്ങള്, തടാകങ്ങള്, ഒഴുക്ക് കുറഞ്ഞ തോടുകള് തുടങ്ങിയ…
റിയാദ്: സൗദി ഗ്രാൻഡ് മുഫ്തി ശൈഖ് അബ്ദുല് അസീസ് ആലു ശൈഖ്(81) അന്തരിച്ചു. സൗദി റോയല് കോടതിയാണ് വാർത്ത സ്ഥിരീകരിച്ചത്.…