ന്യൂഡൽഹി: ഇന്ത്യയിലെ ഓരോ പൗരൻമാരുടെയും ഏറ്റവും പ്രധാനപ്പെട്ട തിരിച്ചറിയല്‍ രേഖകളിലൊന്നാണ് ആധാർ കാർഡ്. 12 അക്ക സവിശേഷ തിരിച്ചറിയല്‍ നമ്പർ അടങ്ങിയ കാർഡ് ഓരോ പൗരനും ജീവിതത്തിന്റെ പല ഘട്ടങ്ങളിലും ആവശ്യമായി വരാറുണ്ട്. ആധാർ കാർഡില്‍ ഉടമയുടെ ജനനത്തീയതി, ബയോ മെട്രിക് വിവരങ്ങള്‍ അടങ്ങിയിരിക്കുന്നു. സർക്കാർ ആനുകൂല്യങ്ങള്‍ക്കും മറ്റ് ഔദ്യോഗിക ജോലി ലഭിക്കുന്നതിനും ബാങ്കിംഗ് ഇടപാടുകള്‍ക്കും ആധാർ അത്യന്താപേക്ഷിതമാണ്.
ഇപ്പോഴിതാ ആധാർ കാർഡിലെ വ്യക്തിഗത വിവരങ്ങള്‍ സംരക്ഷിക്കുന്നതിന്റെ ഭാഗമായി പുതിയ നിയമം നടപ്പാക്കാൻ ഒരുങ്ങുകയാണ് യൂണിക് ഐഡന്റിഫിക്കേഷൻ അതോറിട്ട് ഓഫ് ഇന്ത്യ (യു.ഐ.ഡി.എ.ഐ). ഇനി മുതല്‍ മറ്റൊരാളുടെ ആധാർ കാർഡ് ഫോട്ടോകോപ്പി എടുത്ത് വയ്ക്കാൻ പാടില്ല. രേഖകളുടെ വെരിഫിക്കേഷൻ ഡിജിറ്റലായി നടപ്പിലാക്കുന്നതിനായുള്ള സംവിധാനങ്ങള്‍ എല്ലായിടത്തും നടപ്പാക്കുമെന്ന് യു.ഐ.ഡി.എ.ഐ സി.ഇ.ഒ ഭുവനേഷ് കുമാർ വ്യക്തമാക്കി. നിയന്ത്രണം ഉടൻ പ്രാബല്യത്തില്‍ വരുമെന്നും അദ്ദേഹം അറിയിച്ചു.
ഹോട്ടല്‍ പോലുള്ള സ്വകാര്യ സ്ഥാപനങ്ങളില്‍ സേവനങ്ങള്‍ ലഭിക്കണമെങ്കില്‍ ആധാറിന്റെ ഫോട്ടോ കോപ്പി മിക്കയിടങ്ങളിലും ആവശ്യപ്പെടാറുണ്ട്. ഇത് വ്യക്തിപരമായ വിവരങ്ങളുടെ സുരക്ഷിതത്വത്തെയാണ് ബാധിക്കുന്നത്. പുതിയ നിയന്ത്രണം ഡാറ്റാ ചോർച്ചയ്ക്കുള്ള സാദ്ധ്യത ഗണ്യമായി കുറയ്ക്കുന്നു. മറ്റൊരാളുടെ ആധാർ കാർഡിന്റെ കോപ്പി കൈവശം വയ്ക്കുന്നത് ആധാർ നിയമത്തിന്റെ ലംഘനമായി കണക്കാക്കുന്നു.
പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ മറ്റൊരാളുടെ ആധാർ കാർഡ് ഫോട്ടോ കോപ്പിയെടുക്കുന്ന ആളുകള്‍ക്കും കമ്ബനികള്‍ക്കും എതിരെ കർശന നടപടിയുണ്ടാകുമെന്നും ഭുവനേഷ് കുമാർ അറിയിച്ചു. ഹോട്ടലുകളും മറ്റ് സ്വകാര്യ കമ്പനികളും ഉള്‍പ്പെടെ ആധാർ പരിശോധന നടത്തുന്ന എല്ലാ സ്ഥാപനങ്ങളും പുതിയ സംവിധാനത്തില്‍ രജിസ്റ്റർ ചെയ്യേണ്ടിവരും. പേപ്പർ അധിഷ്ഠിത ആധാർ പരിശോധന നിരുത്സാഹപ്പെടുത്തുക എന്നതാണ് ലക്ഷ്യം.
ആധാർ വെരിഫിക്കേഷന് വേണ്ടി പുതിയ ആപ്പ് നിർമ്മിക്കുന്നതിനായുള്ള ശ്രമത്തിലാണ് യു.ഐ.ഡി.എ.ഐ. വിമാനത്താവളങ്ങള്‍, ഷോപ്പുകള്‍, ഹോട്ടലുകള്‍ തുടങ്ങിയ പ്രായം സ്ഥിരീകരിക്കേണ്ടതായ സ്ഥലങ്ങളിലെല്ലാം ഉപയോക്ത- സൗഹൃദപരമായാണ് ഈ ആപ്പിന്റെ നിർമ്മാണം 18 മാസത്തിനുള്ളില്‍ ആപ്പ് പൂർണമായും ഉപയോക്താക്കള്‍ക്കിടയില്‍ പരിചിതനമാക്കുമെന്നാണ് സർക്കാർ അവകാശപ്പെടുന്നത്. സ്വന്തമായി മൊബൈല്‍ ഫോണില്ലാത്ത കുടുംബാംഗങ്ങളുടെ വിവരങ്ങളും ആപ്പില്‍ ഉള്‍പ്പെടുത്താനാകും.
SUMMARY: UIDAI bans taking photocopies of Aadhaar card; new decision
തിരുവനന്തപുരം: സ്ഥാനാർഥി വാഹനാപകടത്തില്‍ മരിച്ചതിനെ തുടർന്ന് തിരുവനന്തപുരം കോർപറേഷൻ വിഴിഞ്ഞം വാർഡിലെ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു. സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്ന ജസ്റ്റിൻ…
കോട്ടയം: ഈരാറ്റുപേട്ടയില്‍ തടവിനാല്‍ വീട്ടില്‍ ലോറൻസിനെ (56) വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. വീടിന് സമീപത്തെ പറമ്പിലാണ് ഇദ്ദേഹത്തെ മരിച്ച…
തിരുവനന്തപുരം: തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട വോട്ടെടുപ്പ് ചൊവ്വാഴ്ച നടക്കും. രാവിലെ 7 ന് തുടങ്ങും. വൈകുന്നേരം 6…
തിരുവനന്തപുരം: ഐഎഫ്എഫ്കെയിലേക്കുള്ള സിനിമ സെലക്ഷൻ നടപടികൾക്കിടെ പ്രമുഖ സംവിധായകൻ അപമര്യാദയായി പെരുമാറിയെന്ന് ചലച്ചിത്ര പ്രവർത്തകയുടെ പരാതി. ജൂറി അംഗമായ ചലച്ചിത്ര…
ബെംഗളൂരു: കർണാടക നായർ സർവീസ് സൊസൈറ്റിയുടെ മൈസൂരു കരയോഗത്തിന്റെ കുടുംബസംഗമം കരയോഗം അംഗങ്ങളുടെ കലാപരിപാടികൾ സാംസ്‌കാരിക സമ്മേളനം എന്നിവയോടുകൂടി നടന്നു.…
ബെംഗളൂരു: മലയാളി നഴ്സിംഗ് വിദ്യാർഥിയെ ബെംഗളൂരുവില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. വയനാട് കണിയാമ്പറ്റ പള്ളിക്കുന്ന് സുനിൽ ജോസഫിൻ്റെ…