ആധാര്‍ കാര്‍ഡിന്റെ ഫോട്ടോകോപ്പി എടുക്കുന്നതിന് വിലക്ക് വരുന്നു; പുതിയ തീരുമാനവുമായി യുഐഡിഎഐ

ന്യൂഡൽഹി: ഇന്ത്യയിലെ ഓരോ പൗരൻമാരുടെയും ഏറ്റവും പ്രധാനപ്പെട്ട തിരിച്ചറിയല്‍ രേഖകളിലൊന്നാണ് ആധാർ കാർഡ്. 12 അക്ക സവിശേഷ തിരിച്ചറിയല്‍ നമ്പർ അടങ്ങിയ കാർഡ് ഓരോ പൗരനും ജീവിതത്തിന്റെ പല ഘട്ടങ്ങളിലും ആവശ്യമായി വരാറുണ്ട്. ആധാർ കാ‌ർഡില്‍ ഉടമയുടെ ജനനത്തീയതി, ബയോ മെട്രിക് വിവരങ്ങള്‍ അടങ്ങിയിരിക്കുന്നു. സർക്കാർ ആനുകൂല്യങ്ങള്‍ക്കും മറ്റ് ഔദ്യോഗിക ജോലി ലഭിക്കുന്നതിനും ബാങ്കിംഗ് ഇടപാടുകള്‍ക്കും ആധാർ അത്യന്താപേക്ഷിതമാണ്.

ഇപ്പോഴിതാ ആധാർ കാ‌ർഡിലെ വ്യക്തിഗത വിവരങ്ങള്‍ സംരക്ഷിക്കുന്നതിന്റെ ഭാഗമായി പുതിയ നിയമം നടപ്പാക്കാൻ ഒരുങ്ങുകയാണ് യൂണിക് ഐഡന്റിഫിക്കേഷൻ അതോറിട്ട് ഓഫ് ഇന്ത്യ (യു.ഐ.ഡി.എ.ഐ). ഇനി മുതല്‍ മറ്റൊരാളുടെ ആധാർ കാർഡ് ഫോട്ടോകോപ്പി എടുത്ത് വയ്ക്കാൻ പാടില്ല. രേഖകളുടെ വെരിഫിക്കേഷൻ ഡിജിറ്റലായി നടപ്പിലാക്കുന്നതിനായുള്ള സംവിധാനങ്ങള്‍ എല്ലായിടത്തും നടപ്പാക്കുമെന്ന് യു.ഐ.ഡി.എ.ഐ സി.ഇ.ഒ ഭുവനേഷ് കുമാർ വ്യക്തമാക്കി. നിയന്ത്രണം ഉടൻ പ്രാബല്യത്തില്‍ വരുമെന്നും അദ്ദേഹം അറിയിച്ചു.

ഹോട്ടല്‍ പോലുള്ള സ്വകാര്യ സ്ഥാപനങ്ങളില്‍ സേവനങ്ങള്‍ ലഭിക്കണമെങ്കില്‍ ആധാറിന്റെ ഫോട്ടോ കോപ്പി മിക്കയിടങ്ങളിലും ആവശ്യപ്പെടാറുണ്ട്. ഇത് വ്യക്തിപരമായ വിവരങ്ങളുടെ സുരക്ഷിതത്വത്തെയാണ് ബാധിക്കുന്നത്. പുതിയ നിയന്ത്രണം ഡാറ്റാ ചോർച്ചയ്ക്കുള്ള സാദ്ധ്യത ഗണ്യമായി കുറയ്ക്കുന്നു. മറ്റൊരാളുടെ ആധാർ കാർഡിന്റെ കോപ്പി കൈവശം വയ്ക്കുന്നത് ആധാർ നിയമത്തിന്റെ ലംഘനമായി കണക്കാക്കുന്നു.

പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ മറ്റൊരാളുടെ ആധാർ കാർഡ് ഫോട്ടോ കോപ്പിയെടുക്കുന്ന ആളുകള്‍ക്കും കമ്ബനികള്‍ക്കും എതിരെ കർശന നടപടിയുണ്ടാകുമെന്നും ഭുവനേഷ് കുമാർ അറിയിച്ചു. ഹോട്ടലുകളും മറ്റ് സ്വകാര്യ കമ്പനികളും ഉള്‍പ്പെടെ ആധാർ പരിശോധന നടത്തുന്ന എല്ലാ സ്ഥാപനങ്ങളും പുതിയ സംവിധാനത്തില്‍ രജിസ്റ്റർ ചെയ്യേണ്ടിവരും. പേപ്പർ അധിഷ്ഠിത ആധാർ പരിശോധന നിരുത്സാഹപ്പെടുത്തുക എന്നതാണ് ലക്ഷ്യം.

ആധാർ‌ വെരിഫിക്കേഷന് വേണ്ടി പുതിയ ആപ്പ് നിർമ്മിക്കുന്നതിനായുള്ള ശ്രമത്തിലാണ് യു.ഐ.ഡി.എ.ഐ. വിമാനത്താവളങ്ങള്‍, ഷോപ്പുകള്‍, ഹോട്ടലുകള്‍ തുടങ്ങിയ പ്രായം സ്ഥിരീകരിക്കേണ്ടതായ സ്ഥലങ്ങളിലെല്ലാം ഉപയോക്ത- സൗഹൃദപരമായാണ് ഈ ആപ്പിന്റെ നിർമ്മാണം 18 മാസത്തിനുള്ളില്‍ ആപ്പ് പൂർണമായും ഉപയോക്താക്കള്‍ക്കിടയില്‍ പരിചിതനമാക്കുമെന്നാണ് സർക്കാർ അവകാശപ്പെടുന്നത്. സ്വന്തമായി മൊബൈല്‍ ഫോണില്ലാത്ത കുടുംബാംഗങ്ങളുടെ വിവരങ്ങളും ആപ്പില്‍ ഉള്‍പ്പെടുത്താനാകും.

SUMMARY: UIDAI bans taking photocopies of Aadhaar card; new decision

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: സി പി എം പ്രവര്‍ത്തകരായ പ്രതികളുടെ ജാമ്യാപേക്ഷ തളളി

തിരുവനന്തപുരം: പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വാടക വീട്ടിലെ റെയ്ഡിന് ശേഷം മടങ്ങിയ...

‘ഇതാണോ ജനാധിപത്യം?’; ഡല്‍ഹിയിലെ വിദ്യാര്‍ഥി സമരത്തിന് പിന്തുണയുമായി വിസ്മയ മോഹൻലാല്‍

ഡല്‍ഹി: ഡല്‍ഹിയില്‍ നടക്കുന്ന വിദ്യാർഥി പ്രക്ഷോഭങ്ങള്‍ക്ക് ആത്മബന്ധവും ഐക്യദാർഢ്യവും പ്രഖ്യാപിച്ച്‌ നടനും...

ഭാര്യയെയും രണ്ട് മക്കളെയും കൊലപ്പെടുത്തി ഭർത്താവ് ജീവനൊടുക്കിയ നിലയിൽ

ബെംഗളൂരു: മൈസൂരു ഹുൻസൂർ ന്യൂ മാരുതി ലേഔട്ടിൽ ഭാര്യയെയും രണ്ട് മക്കളെയും...

കോട്ടയത്തെ കുടുബത്തിന്റെ ആത്മഹത്യാശ്രമം: ചികിത്സയിലായിരുന്ന 12 വയസ്സുകാരനും മരിച്ചു

കോട്ടയം: കോട്ടയം കൂരോപ്പടയില്‍ സാമ്പത്തിക ബാധ്യതയെ തുടർന്ന് കുടുംബം ഒന്നടങ്കം വിഷം...

നവകേരളയാത്രയിലെ രക്ഷാപ്രവര്‍ത്തനം; എഡിജിപി എം.ആര്‍ അജിത് കുമാര്‍ വിശദീകരണം നല്‍കി

തിരുവനന്തപുരം: നവകേരള സദസിനിടെ മുഖ്യമന്ത്രിയുടെ ഗണ്‍മാൻമാർ പ്രതിഷേധക്കാരെ മർദിച്ച കേസ് അട്ടിമറിക്കാൻ...

പത്തനംതിട്ടയില്‍ മൂന്നു വയസ്സുകാരി ഷോക്കേറ്റ് മരിച്ചു

പത്തനംതിട്ട: റാന്നിയില്‍ മൂന്നു വയസ്സുകാരി ഷോക്കേറ്റു മരിച്ചു. വയലത്തല സ്വദേശികളായ ബിനോയ്-സാന്ദ്ര...

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധം; രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അറസ്റ്റില്‍

ഡല്‍ഹി: തലസ്ഥാനത്ത് പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നില്‍ നാടകീയ രംഗങ്ങള്‍. പ്രധാനമന്ത്രിയുടെ വസതിയിലേക്കു...

സംസ്ഥാന വഖഫ് ബോര്‍ഡിന് പ്രവര്‍ത്തനം തുടരാം; ഹൈക്കോടതി ഉത്തരവ് തിരുത്തി സുപ്രീംകോടതി

ന്യൂഡൽഹി: കേരള സംസ്ഥാന വഖഫ് ബോർഡിന്റെ പ്രവർത്തനങ്ങള്‍ താല്‍ക്കാലികമായി മരവിപ്പിച്ച ഹൈക്കോടതി...

Related Articles

Popular Categories