യുറോ കപ്പിൽ യുക്രൈന് വിജയം. ജര്‍മ്മനിയിലെ ഡസല്‍ഡോര്‍ഫില്‍ ഗ്രൂപ്പ് ഇ-യിലെ രണ്ടാം മത്സരത്തിനിറങ്ങിയ ടീം വിജയിച്ച് അവസാന പതിനാറിലെത്തണമെന്ന സ്ലോവാക്യയുടെ ആഗ്രഹം തല്ലിക്കെടുത്തി. ആദ്യകളിയില്‍ ബെല്‍ജിയത്തെ ഒരു ഗോളിന് പരാജയപ്പെടുത്തിയ സ്ലോവാക്യ മറ്റൊരു വിജയത്തിനായി കിണഞ്ഞു ശ്രമിച്ചെങ്കിലും സാധിച്ചില്ല.
പതിനേഴാം മിനിറ്റില്‍ സ്ലോവാക്യന്‍ അറ്റാക്കര്‍ ഇവാന് ഷ്രാന്‍സ് ആണ് സ്ലോവാക്യക്കായി സ്കോര്‍ ചെയ്തത്. ഹരാസ്ലിന്‍ ബാക്ക് പോസ്റ്റിലേക്ക് ഒരു മികച്ച ക്രോസ് നല്കുന്നു. യുക്രെയിനിന്റെ ബെനിഫിക്കന്‍ ഗോള്‍കീപ്പര്‍ അനാറ്റൊലി ടര്‍ബിനെ മറികടന്ന് ഉയര്‍ന്ന് ചാടിയ ഷ്രാന്‍സ് വലകുലുക്കി. കഴിഞ്ഞ മത്സരത്തില്‍ കരുത്തരായ ബെല്‍ജിയത്തിനെതിരെ വിജയഗോള്‍ നേടിയതും ഷ്രാന്‍സ് ആയിരുന്നു.
80-ാം മിനിറ്റിലായിരുന്നു യുക്രൈന്റെ വിജയഗോള്‍. ഇത്തവണ ആദ്യഗോള്‍ അടിച്ച ഷെപ് രെങ്കോ നല്കിയ പാസിലായിരുന്നു അത്. പകരക്കാരനായി ഇറങ്ങിയ യാരെംചുക് ബോക്സിലേക്ക് തന്റെ തലക്ക് മുകളിലൂടെ വന്ന പന്ത് സുന്ദരമായി വലതുകാല്‍ കൊണ്ട് താഴെയിറക്കി കീപ്പറെ കബളിപ്പിച്ച് ഗോള്‍വര കടത്തി. സ്കോര്‍ 2-1 എന്ന നിലയിലാണ് കളി അവസാനിപ്പിച്ചത്.
TAGS: SPORTS| EURO CUP
SUMMARY: Ukraine won against slovakia in euro cup
മുംബൈ: ഇന്ത്യൻ പരസ്യ രംഗത്തെ ഇതിഹാസം പിയൂഷ് പാണ്ഡെ അന്തരിച്ചു. 70 വയസായിരുന്നു. അണുബാധയെ തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. ഫെവിക്കോള്‍,…
തിരുവനന്തപുരം: സ്വർണ വില തുടർച്ചയായി ഇടിഞ്ഞതിനു ശേഷം ഇന്ന് ഉയർന്നിരിക്കുന്നു. റെക്കോർഡ് വിലക്കയറ്റത്തില്‍ നിന്നായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ ഇടിവ്. രാജ്യാന്തര…
ബെംഗളൂരു: 38-ാമത് ഡിആർഡിഒ ഓണാഘോഷങ്ങൾക്ക് സിവി രാമൻ നഗർ ഡിആർഡിഒ കമ്യൂണിറ്റി ഹാളിൽ നാളെ തുടക്കമാകും. വൈകുന്നേരം 5.30 ന്…
കൊച്ചി: നടൻ മോഹൻലാല്‍ ആനക്കൊമ്പ് കൈവശം വച്ച സംഭവം നിയമവിധേയമാക്കിക്കൊണ്ട് സർക്കാർ ഇറക്കിയ ഉത്തരവ് കേരള ഹൈക്കോടതി റദ്ദാക്കി. ആനക്കൊമ്പ്…
കൊച്ചി: തൃപ്പുണിത്തുറ ഉദയംപേരൂരില്‍ സിപിഎം നേതാവിനെ പാർട്ടി ഓഫീസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഉദയംപേരൂർ നോർത്ത് ലോക്കല്‍ കമ്മിറ്റി മുൻ…
തിരുവനന്തപുരം: പാര്‍ട്ടിയുടെ എതിര്‍പ്പ് അവഗണിച്ച് പിഎം ശ്രീയില്‍ ഒപ്പിട്ടതോടെ കടുത്ത നടപടിയിലേക്ക് നീങ്ങാന്‍ സിപിഐ. ആര്‍എസ്എസ് അജന്‍ഡയാണെന്ന് ചൂണ്ടിക്കാട്ടി സിപിഐ…