LATEST NEWS

കഠിനമായ വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍; തടവുകാരന്റെ വയറ്റിൽ നിന്ന് പുറത്തെടുത്തത് മൊബൈൽ ഫോൺ

ബെംഗളൂരു: സെൻട്രൽ ജയിലിലെ തടവുകാരന്റെ വയറ്റിൽനിന്ന് ശസ്ത്രക്രിയയിലൂടെ മൊബൈൽ ഫോൺ പുറത്തെടുത്തു. ശിവമൊഗ്ഗ ജയിലില്‍ കഴിയുന്ന കഞ്ചാവ് കടത്തിയ കേസിൽ 10 വർഷം തടവിന് ശിക്ഷിക്കപ്പെട്ട ദൗലത്ത് ഖാന്റെ (30) വയറ്റിൽ നിന്നാണ് മൊബൈൽ ഫോൺ പുറത്തെടുത്തത്. സഹിക്കാനാകാത്ത വയറുവേദനയെ തുടര്‍ന്ന് ആശുപത്രില്‍ നടത്തിയ ശസ്ത്രക്രിയയില്‍ ആണ് ഇയാളുടെ വയറ്റില്‍ നിന്നും മൊബൈല്‍ ഫോണ്‍ കണ്ടെത്തിയത്.

താന്‍ കല്ലു വിഴുങ്ങിയിട്ടുണ്ടെന്നും കഠിനമായ വയറുവേദനയുണ്ടെന്നും പറഞ്ഞാണ് ദൗലത്ത് ജയിൽ ഡോക്ടറുടെ അടുത്തെത്തിയത്. മരുന്നു കൊടുത്തെങ്കിലും വയറുവേദന കൂടി. ഇതേത്തുടർന്ന് ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എക്സ്റേയിൽ വയറ്റിൽ ഒരു വസ്തുവുള്ളതായി കണ്ടെത്തി. ശസ്ത്രക്രിയ നടത്തിയപ്പോൾ മൊബൈൽ ഫോൺ കണ്ടെത്തുകയായിരുന്നു.

ഒരിഞ്ച് വീതിയും മൂന്ന് ഇഞ്ച് നീളവുമുളള മൊബൈൽ ഫോണാണ് പുറത്തെടുത്തത്. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സെൻട്രൽ ജയിൽ സൂപ്രണ്ട് പി. രംഗനാഥ് തുംഗനഗർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.

ദൗലത്ത് ഖാനെതിരെ ക്രിമിനൽ കേസാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ജയിൽ പരിശോധനയ്ക്കിടെ പിടിക്കപ്പെടാതിരിക്കാൻ യുവാവ് മൊബൈൽ ഫോൺ വിഴുങ്ങിയതാണെന്ന നിഗമനത്തിലാണ് പോലീസ്.അതേസമയം,  സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണെന്ന്.
SUMMARY: Unbearable stomach pain; Mobile phone removed from prisoner’s stomach

NEWS DESK

Recent Posts

രാഷ്ട്രപതിയുടെ ശബരിമല സന്ദര്‍ശനം; വിശദാംശങ്ങള്‍ പുറത്തു വിട്ട് പ്രോട്ടോക്കോള്‍ വിഭാഗം

തിരുവനന്തപുരം: രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ തിരുവനന്തപുരം സന്ദര്‍ശനത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങള്‍ വിലയിരുത്താന്‍ കളക്ടര്‍ അനുകുമാരിയുടെ നേതൃത്വത്തില്‍ പ്രത്യേക യോഗം ചേര്‍ന്നു.…

6 minutes ago

കേരളസമാജം ബെംഗളൂരു സൗത്ത് വെസ്റ്റ് ഓണാരവം -2025 സമാപിച്ചു

ബെംഗളൂരു: കേരളസമാജം ബെംഗളൂരു സൗത്ത് വെസ്റ്റ് ഓണാഘോഷ പരിപാടി ഓണാരവം-2025 സമാപിച്ചു. സമാപന സമ്മേളനം വിജയനഗര്‍ എം.എല്‍.എ എം. കൃഷ്ണപ്പ…

26 minutes ago

വിജയപുരയിലെ ഇരട്ടക്കൊല; അഞ്ചു പേരെ പോലീസ് അറസ്റ്റ് ചെയ്തു

ബെംഗളൂരു: വിജയപുരയില്‍ ഞായറാഴ്ച നടന്ന ഇരട്ടക്കൊലപാതക കേസില്‍ അഞ്ചു പേരെ പോലീസ് അറസ്റ്റ് ചെയ്തു. മുത്താന ഗൗഡ, സന്തോഷ്, സഞ്ജയ്,…

39 minutes ago

മലയാളി ഫാമിലി അസോസിയേഷന്‍ കുടുംബയോഗം

ബെംഗളൂരു: മലയാളി ഫാമിലി അസോസിയേഷന്‍ കുടുംബയോഗം ഡൊംളൂരിലുള്ള ഹോട്ടൽ കേരള പവലിയനിൽ നടന്നു. പ്രസിഡൻ്റ്  പി തങ്കപ്പൻ്റെ ആധ്യക്ഷത വഹിച്ചു.…

47 minutes ago

നോർക്ക കാർഡിനുള്ള അപേക്ഷകൾ സമര്‍പ്പിച്ചു

ബെംഗളൂരു: ബെംഗളൂരു മലയാളി ഫോറം അംഗങ്ങളില്‍ നിന്ന് സമാഹരിച്ച നോർക്ക ഐഡി കാർഡിനുള്ള അപേക്ഷകൾ സെക്രട്ടറി ഷിബു ശിവദാസ്, രവിചന്ദ്രൻ,…

58 minutes ago

1500 കോടി ഡോളര്‍ നിക്ഷേപിക്കാൻ ഗൂഗിള്‍; ഇന്ത്യയില്‍ ആദ്യ എഐ ഹബ് വരുന്നു

ന്യൂഡൽഹി: അടുത്ത അഞ്ച് വർഷത്തിനുള്ളില്‍ ഇന്ത്യയിലെ എഐ ഹബ്ബുകള്‍ക്കായി 1.25 ലക്ഷം കോടി രൂപ നിക്ഷേപിക്കുമെന്ന് ഗൂഗിള്‍ മേധാവി സുന്ദർ…

1 hour ago