ബെംഗളൂരു: കർണാടകയെ കേന്ദ്രം അവഗണിക്കുകയാണെന്നും ബജറ്റിൽ സംസ്ഥാനത്തിൻ്റെ നിർദ്ദേശങ്ങൾ അവഗണിച്ചുവെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ. ധനമന്ത്രി നിർമല സീതാരാമൻ കർണാടകയുടെ താൽപര്യങ്ങൾ സംരക്ഷിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ തീർത്തും നിരാശയാണ് കേന്ദ്രം നൽകിയതെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ പ്രവർത്തകരായ ചന്ദ്രബാബു നായിഡുവിനെയും നിതീഷ് കുമാറിനെയും തൃപ്തിപ്പെടുത്താൻ ആന്ധ്രാപ്രദേശിനും ബിഹാറിനും പ്രത്യേക ഗ്രാൻ്റുകൾ അനുവദിച്ചിട്ടുണ്ടെന്നും കർണാടകയെ അവഗണിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പതിനഞ്ചാം ധനകാര്യ കമ്മീഷൻ കർണാടകത്തിന് 5,495 കോടി രൂപ പ്രത്യേക ഗ്രാൻ്റായി ശുപാർശ ചെയ്തിരുന്നെങ്കിലും അത് പാലിക്കപ്പെട്ടിട്ടില്ലെന്ന് സിദ്ധരാമയ്യ ചൂണ്ടിക്കാട്ടി. ബെംഗളൂരുവിലെ പെരിഫറൽ റിംഗ് റോഡിന് 6,000 കോടി രൂപയും റായ്ച്ചൂരിൽ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് സ്ഥാപിക്കുമെന്ന വാഗ്ദാനവും പാലിക്കപ്പെട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മെട്രോ, സബർബൻ റെയിൽ പദ്ധതി തുടങ്ങിയവയ്ക്ക് എന്തെങ്കിലും ലഭിക്കുമെന്ന് സംസ്ഥാനം പ്രതീക്ഷിച്ചിരുന്നു. ഹൈദരാബാദ്-ബെംഗളൂരു സാമ്പത്തിക ഇടനാഴി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും സംസ്ഥാനത്തിന് മാത്രമായി വലിയ പ്രഖ്യാപനങ്ങളൊന്നുമില്ല. ഈവർഷം ആദ്യംഅവതരിപ്പിച്ച ബജറ്റിൽ റെയിൽവേ വികസനത്തിനായി 7524 കോടി രൂപ അനുവദിച്ചിരുന്നു. 11 പാതകൾ പുതുതായി നിർമിക്കാനും ഒമ്പത് പാതകൾ ഇരട്ടിപ്പിക്കാനും തുക വകയിരുത്തിയിരുന്നു. കന്റോൺമെന്റ്മുതൽ വൈറ്റ്ഫീൽഡ് വരെയുള്ള റെയിൽപ്പാത നാലുവരിയാക്കാൻ 260 കോടി രൂപയും വകയിരുത്തിയിരുന്നു.
ഇന്ത്യ അലയൻസ് ഭരിക്കുന്ന സംസ്ഥാനങ്ങളുടെ ആവശ്യങ്ങൾ അഭിസംബോധന ചെയ്യുന്നതിനുപകരം ബിജെപിയുടെ സഖ്യകക്ഷികൾക്ക് അനുകൂലമാണ് ബജറ്റെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും വിമർശിച്ചു. കേന്ദ്രത്തിലെ എൻഡിഎ സർക്കാരിനെ രക്ഷിക്കാനുള്ള ശ്രമമാണിതെന്നും ശിവകുമാർ പറഞ്ഞു. എന്നാൽ, മോദി സർക്കാരിൻ്റെ കീഴിലുള്ള പുരോഗതിയാണ് ബജറ്റ് പ്രതിഫലിപ്പിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് ആർ. അശോക പറഞ്ഞു.
എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനത്തിന് എൻഡിഎ സർക്കാരിൻ്റെ ഒമ്പത് പ്രധാന മുൻഗണനകളെ ബജറ്റിൽ ഉൾപെടുത്തിയിട്ടുണ്ട്. 2027 ഓടെ ഇന്ത്യയെ അഞ്ച് ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയാക്കുന്നതിന് ഇത് ഗണ്യമായ സംഭാവന നൽകുമെന്നും അദ്ദേഹം പറഞ്ഞു.
TAGS: KARNATAKA | UNION BUDGET
SUMMARY: CM: K’taka Got nothing In Union Budget
ബെംഗളൂരു: വയലാർ രാമവർമയുടെ സ്മരണാർത്ഥം അദ്ദേഹത്തിൻ്റെ ഗാനങ്ങളും കവിതകളും കോർത്തിണക്കി ഓൺസ്‌റ്റേജ് ജാലഹള്ളിയുടെ നേതൃത്വത്തിൽ ‘ഇന്ദ്ര ധനുസ്സ്' എന്ന പേരിൽ…
തിരുവനന്തപുരം: തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണ (എസ്ഐആര്‍)ത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി കേരളം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന…
മുൻ പങ്കാളി ഡോൺ തോമസ് വിതയത്തിലിനെതിരെ ഗുരുതരമായ ശാരീരിക മാനസിക പീഡന ആരോപണങ്ങളുമായി നടിയും മോഡലുമായ ജസീല പർവീൺ. താൻ…
ബെംഗളൂരു: ഏറെ കാലത്തെ കാത്തിരിപ്പിന് വിരാമമിട്ട് എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് സർവീസ് യാഥാർത്ഥ്യമാകുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച രാവിലെ…
ഇടുക്കി: മൂന്നാറിൽ വിനോദ സഞ്ചാരിയായ യുവതിയെ ടാക്സി ഡ്രൈവര്‍മാര്‍ തടഞ്ഞുവച്ച സംഭവത്തിൽ നടപടിയുമായി മോട്ടോര്‍ വാഹനവകുപ്പ്. സംഭവത്തിൽ ടാക്സി ഡ്രൈവർമാരായ…
ബെംഗളൂരു: കേരള സമാജം ബാംഗ്ലൂർ മാഗഡി റോഡ് സോൺ മലയാളം ക്ലാസുകൾക്ക് തുടക്കം കുറിച്ചു. കര്‍ണാടക രാജ്യോത്സവ-കേരള പിറവി ദിനാ…