Categories: NATIONALTOP NEWS

കേന്ദ്ര ബജറ്റ് സമ്മേളനത്തിന് ജനുവരി 31ന് തുടക്കമാകും

ന്യൂഡൽഹി: കേന്ദ്ര ബജറ്റ് സമ്മേളനം ജനുവരി 31 മുതല്‍ തുടക്കമാകും. രാഷ്‌ട്രപതി ദ്രൗപതി മുര്‍മുവിന്‍റെ പ്രസംഗത്തോടെ സമ്മേളനം ആരംഭിക്കും. വെള്ളിയാഴ്‌ച ലോക്‌സഭാ ചേംബറിൽ പാർലമെന്‍റിന്‍റെ ഇരുസഭകളെയും രാഷ്‌ട്രപതി അഭിസംബോധന ചെയ്യും. രാഷ്‌ട്രപതിയുടെ പ്രസംഗത്തിന് ശേഷം കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമൻ സാമ്പത്തിക സർവേ റിപ്പോര്‍ട്ട് ലോക്‌സഭയിലും രാജ്യസഭയിലും വയ്‌ക്കും.

ഫെബ്രുവരി ഒന്നിന് നിർമല സീതാരാമൻ ഈ വർഷത്തെ പൊതു ബജറ്റ് അവതരിപ്പിക്കും. രാഷ്‌ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചർച്ചയ്ക്ക് ലോക്‌സഭയില്‍ രണ്ട് ദിവസം അനുവദിച്ചിട്ടുണ്ട്. ഫെബ്രുവരി മൂന്നിനും നാലിനുമാകും ലോക്‌സഭയില്‍ നന്ദിപ്രമേയ ചര്‍ച്ച നടക്കുക. അതേസമയം നന്ദിപ്രമേയ ചര്‍ച്ചയ്‌ക്ക് രാജ്യസഭയില്‍ മൂന്ന് ദിവസം അനുവദിച്ചു. ബജറ്റ് സമ്മേളനത്തിന്‍റെ ആദ്യഘട്ടം ഫെബ്രുവരി 13 വരെ ഒമ്പത് സിറ്റിങ്ങുകളായി നടക്കും. തുടർന്ന് ബജറ്റ് നിർദേശങ്ങൾ പരിശോധിക്കുന്നതിനായി പാർലമെന്‍റ് ഇടവേളയ്ക്ക് പിരിയും. വിവിധ മന്ത്രാലയങ്ങളുടെ ഗ്രാന്‍റുകൾക്കായുള്ള ആവശ്യങ്ങൾ ചർച്ച ചെയ്യുന്നതിനും ബജറ്റ് നടപടികൾ പൂർത്തിയാക്കുന്നതിനും മാർച്ച് 10 മുതൽ വീണ്ടും യോഗം ചേരും. കേന്ദ്ര ബജറ്റ് സമ്മേളനത്തില്‍ ആകെ 27 സിറ്റിങ്ങുകൾ ഉണ്ടാകും.

TAGS: NATIONAL | BUDGET 2025
SUMMARY: Union Budget 2025-26 session to be held between January 31-February 13

Savre Digital

Recent Posts

ലഹരിമുക്ത ചികിത്സയ്ക്ക് പച്ചമരുന്ന്: കലബുറഗിയിൽ നാലുപേർ മരിച്ചു

ബെംഗളൂരു: ലഹരിമുക്ത ചികിത്സയുടെ ഭാഗമായി നാടോടി വൈദ്യൻ നൽകിയ പച്ചമരുന്ന് കഴിച്ച് ഒരു സ്ത്രീ ഉൾപ്പെടെ നാല് പേർ മരിച്ചു..…

23 minutes ago

പൊതുസ്ഥലത്ത് പരസ്യമായി മദ്യപാനം; കൊടി സുനി അടക്കം 3 പേര്‍ക്കെതിരെ കേസെടുത്ത് പോലീസ്

കണ്ണൂർ: പൊതുസ്ഥലത്തെ പരസ്യ മദ്യപാനത്തില്‍ കൊടി സുനിക്കും സംഘത്തിനുമെതിരെ കേസെടുത്ത് പോലീസ്. ടി.പി.ചന്ദ്രശേഖരൻ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട കൊടി സുനി, മുഹമ്മദ്…

23 minutes ago

അമ്മയിലെ തിരഞ്ഞെടുപ്പ്: അംഗങ്ങള്‍ക്ക് പരസ്യ പ്രതികരണങ്ങള്‍ക്ക് വിലക്ക്

കൊച്ചി: മലയാളത്തിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മയിലെ തിരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ അംഗങ്ങള്‍ക്ക് പരസ്യ പ്രതികരണങ്ങള്‍ക്ക് വിലക്ക്. ആഭ്യന്തര വിഷയങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍…

1 hour ago

സ്വര്‍ണവിലയില്‍ ഇടിവ്

തിരുവനന്തപുരം: കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി രേഖപ്പെടുത്തിയ വില വര്‍ധനവിന് പിന്നാലെ ഇന്ന് സ്വര്‍ണവിലയില്‍ നേരിയ ഇടിവ്. ഒരു പവന്‍ സ്വര്‍ണത്തിന്റെ…

2 hours ago

കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍: രണ്ട് സൈനികര്‍ക്ക് വീരമൃത്യു

ശ്രീനഗർ: ജമ്മുകശ്മീരിലെ കുല്‍ഗാമില്‍ വീണ്ടും ഏറ്റുമുട്ടല്‍. ഭീകരരെ നേരിടുന്നതിനിടെ രണ്ട് സൈനികർക്ക് വീരമൃത്യു. ഓപ്പറേഷൻ അഖാലിന്റെ ഭാഗമായുണ്ടായ ഏറ്റുമുട്ടലിലാണ് സൈനികർ…

2 hours ago

നാലാം ക്ലാസുകാരിക്ക് മര്‍ദനമേറ്റ സംഭവം; രണ്ടാനമ്മയും പിതാവും അറസ്റ്റില്‍

ആലപ്പുഴ: നൂറനാട് നാലാം ക്ലാസ് വിദ്യാർഥിനിയെ ക്രൂരമായി മർദിച്ച കേസില്‍ പിതാവിനെയും രണ്ടാനമ്മയയെയും അറസ്റ്റിൽ. അച്ഛൻ അൻസാർ രണ്ടാനമ്മ ഷെബീന…

4 hours ago