ബെംഗളൂരു: തീരദേശ കർണാടകയിലെ യാത്രക്കാര്‍ക്ക് പ്രയോജനകരമാകുന്ന രീതിയില്‍ ബെംഗളൂരുവിൽ നിന്ന് മംഗളൂരു, ഉഡുപ്പി, കാർവാർ എന്നിവിടങ്ങളിലേക്ക് വന്ദേഭാരത് എക്സ്പ്രസ് സർവീസ് ആരംഭിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ. ഘാട്ട് മേഖലയിലെ വൈദ്യുതീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയ ശേഷം വന്ദേഭാരത് എക്സ്പ്രസ് സർവിസ് നടത്താൻ നടപടി സ്വീകരിക്കുമെന്ന് ഉഡുപ്പി-ചിക്കമഗളൂരു എം.പി കോട്ട ശ്രീനിവാസ് പൂജാരി മന്ത്രിക്ക് നല്‍കിയ നിവേദനത്തിനു മറുപടിയായി അറിയിച്ചു.
ഹാസൻ, സകലേശ്പുർ സെക്ഷനുകളിലെ വൈദ്യുതീകരണ പ്രവർത്തനങ്ങൾ പൂർത്തിയായിക്കൊണ്ടിരിക്കുകയാണെന്നും വന്ദേഭാരത് സർവിസ് വഴി ബെംഗളൂരുവിനെ തീരദേശ ജില്ലകളുമായി ബന്ധിപ്പിക്കുന്നതിന് ഇത് ഗുണകരമാകുമെന്നും എം.പി നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.
SUMMARY: Union Minister Ashwini Vaishnav says Vande Bharat service will be operated on Bengaluru-Mangalore route
കാഠ്മണ്ഡു: മധ്യ നേപ്പാളിലെ ഗന്ധകി പ്രവിശ്യയില്‍ ഭൂചലനം. ഞായറാഴ്ച രാവിലെയാണ് ഭൂചലനം ഉണ്ടായത്. അതേസമയം പ്രദേശത്ത് നാശനഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് അധികൃതർ…
ന്യൂഡല്‍ഹി: ബിജെപിയുടെ പുതിയ ദേശീയ വര്‍ക്കിംഗ് പ്രസിഡന്റായി ബിഹാര്‍ മന്ത്രി നിതിന്‍ നബീനെ നിയമിച്ചു. ബി.ജെ.പി. അധ്യക്ഷനായ ജെ.പി. നദ്ദയ്ക്ക്…
തിരുവനന്തപുരം: ദിലീപിന്റെ സിനിമ കെഎസ്ആര്‍ടിസി ബസിൽ പ്രദര്‍ശിപ്പിച്ചതിൽ തര്‍ക്കം. സിനിമ പ്രദര്‍ശിപ്പിച്ചതിനെതിരെ പ്രതിഷേധം ഉയര്‍ന്നതോടെ നടനെ അനുകൂലിച്ചും പ്രതികൂലിച്ചും ആളുകൾ…
ബെംഗളൂരു: ശ്രീനാരായണ സമിതിയുടെ 45-ാമത് വാർഷിക പൊതുയോഗം സമിതി ഓഡിറ്റോറിയത്തിൽ നടന്നു. അൾസൂരു ഗുരുമന്ദിരത്തിലെ ഗുരുപൂജയ്ക്കുശേഷം നടന്ന യോഗത്തില്‍ പ്രസിഡന്റ് എൻ…
ബെംഗളൂരു: ബെംഗളൂരുവിൽ പുതുതായി നിര്‍മ്മിക്കുന്ന രണ്ടാമത്തെ വിമാനത്താവളത്തിനു വേണ്ടിയുള്ള സ്ഥലം കണ്ടെത്തുന്നതിന് സാധ്യത പഠനം നടത്താൻ ടെൻഡർ വിളിച്ചു. കർണാടക…
കൊച്ചി: നടി അക്രമിക്കപ്പെട്ട കേസിലെ വിധിക്കു പിന്നാലെ പ്രതികരണവുമായി നടി മഞ്ജു വാര്യർ. നീതി പൂർണമായി നടപ്പായി എന്ന് പറയാൻ…