തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസില്‍ നിർണായക വെളിപ്പെടുത്തലുമായി ഉണ്ണികൃഷ്ണൻ പോറ്റി. ശബരിമലയിലെ കട്ടിളപാളി മാറ്റിയിട്ടില്ലെന്നും പഴയ വാതിലില്‍ നിന്ന് സ്വർണം നീക്കം ചെയ്തിട്ടില്ലെന്നും ഉണ്ണികൃഷ്ണൻ പോറ്റി പ്രത്യേക അന്വേഷണ സംഘത്തോട് (എസ്‌ഐടി) മൊഴി നല്‍കി. ഇന്നലെ വീണ്ടും നടത്തിയ ചോദ്യം ചെയ്യലിനിടെയാണ് പോറ്റി നിലപാട് വ്യക്തമാക്കിയത്.
അതേസമയം, കേസിലെ കുറ്റപത്രം സമർപ്പിക്കല്‍ വൈകാനാണ് സാധ്യത. നിർണായകമായ ശാസ്ത്രീയ പരിശോധനകള്‍ ഇതുവരെ പൂർത്തിയാകാത്തതും ചില പ്രതികളുടെ അറസ്റ്റുകള്‍ ബാക്കിയുള്ളതുമാണ് കുറ്റപത്രം വൈകുന്നതിനുള്ള പ്രധാന കാരണങ്ങള്‍. ഫെബ്രുവരി പത്തിനുള്ളില്‍ കുറ്റപത്രം നല്‍കാനുള്ള ശ്രമമാണ് എസ്‌ഐടി നടത്തുന്നത്.
എന്നാല്‍ ഇത് വൈകിയാല്‍ ഉണ്ണികൃഷ്ണൻ പോറ്റി ഉള്‍പ്പെടെയുള്ള പ്രതികള്‍ ജയില്‍മോചിതരാകാനുള്ള സാഹചര്യം ഉണ്ടായേക്കും. ഇതിനിടെ, കേസുമായി ബന്ധപ്പെട്ട ശാസ്ത്രീയ പരിശോധനകളുടെ ഭാഗമായി വിഎസ്‌എസ്സി ശാസ്ത്രജ്ഞരുടെ മൊഴിയെടുപ്പ് ആരംഭിച്ചിട്ടുണ്ട്. എസ്‌ഐടി സംഘമാണ് ശാസ്ത്രജ്ഞരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുന്നത്.
SUMMARY: The Sabarimala temple has not been changed; Unnikrishnan Potty’s new revelation in the gold theft case
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വിവിധ ജില്ലകളിൽ ഉയർന്ന താപനിലയ്ക്ക് സാധ്യത. 12 ജില്ലകളിൽ യെല്ലോ അലേർട്ട് തുടരുകയാണ്. വയനാട് ഇടുക്കി…
ചെന്നെെ: തമിഴ്‌നാട്ടിലെ വിരുദുനഗറിൽ പടക്ക നിർമാണ ശാലയിലുണ്ടായ വൻ സ്‌ഫോടനത്തിൽ മരണം 24 ആയി. വിരുദുനഗർ മെഡിക്കൽ കോളേജിൽ തീവ്രപരിചരണ…
തൃശ്ശൂർ: വിസ്മയക്കാഴ്ചകളുമായി തൃശ്ശൂർ പൂരത്തിന് ഇന്ന് കൊടിയേറും. ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണ്. രാവിലെ 11 മണിയോടെ തിരുവമ്പാടിയിലാണ് ആദ്യം കൊടിയേറുന്നത്. തൊട്ടുപിന്നാലെ…
ബെംഗളൂരു: ബെംഗളൂരുവിൽ താമസസ്ഥലത്ത് എത്തിയ 6 അംഗ സംഘം മലയാളി വിദ്യാർഥികളെ ആക്രമിച്ചു കവർച്ച നടത്തി. കൊണനകുണ്ടയിൽ വെള്ളിയാഴ്ച അർധരാത്രിയിലാണ്…
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിന് സമീപം യുഎസ് പ്രതിരോധം മറികടക്കാൻ ശ്രമിച്ച ചരക്കുകപ്പൽ പിടിച്ചെടുത്തതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനിയൻ…
തിരുവനന്തപുരം: നെട്ടയം മലമുകളില്‍ ബിജെപി പ്രവര്‍ത്തകരും നാട്ടുകാരും തമ്മില്‍ സംഘര്‍ഷത്തില്‍ പോലീസുകാര്‍ക്ക് മര്‍ദനമേറ്റു. പോലീസ് മര്‍ദ്ദിച്ചതായി ആരോപിച്ച് ബിജെപി പ്രവര്‍ത്തകര്‍…