ലക്നൗ: വനിതാ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു പുറത്ത്. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ യുപി വാരിയേഴ്‌സിനോട് പരാജയം വഴങ്ങിയതിന് പിന്നാലെയാണ് നിലവിലെ ചാംപ്യന്മാരായ ആര്‍സിബി വനിതകള്‍ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായത്. ലഖ്‌നൗവിലെ ഏകാന സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 12 റണ്‍സിനാണ് യുപി വാരിയേഴ്‌സ് വനിതകള്‍ ആര്‍സിബിയെ പരാജയപ്പെടുത്തിയത്. യുപി വാരിയേഴ്‌സ് മുന്‍പില്‍ വെച്ച 226 റണ്‍സ് വിജയ ലക്ഷ്യം പിന്തുടരാനിറങ്ങിയ ആര്‍സിബി 19.3 ഓവറില്‍ 213 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു.
ആർസിബി ടോസ് നേടി യുപിയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. എന്നാൽ മന്ഥാനയുടെ ഈ തീരുമാനം തെറ്റി എന്ന് തെളിയിച്ചാണ് ജോർജിയ വോൾ ബാറ്റ് വീശിയത്. ജോർജിയ വോളിന്റെ വെടിക്കെട്ട് ബാറ്റിങ്ങിന്റെ ബലത്തിലാണ് യുപി വാരിയേഴ്സ് കൂറ്റൻ വിജയ ലക്ഷ്യം കണ്ടെത്തിയത്. 56 പന്തിൽ നിന്ന് 17 ഫോറും ഒരു സിക്സും സഹിതമാണ് ജോർജിയ 99 റൺസ് എടുത്തത്. വൺഡൗണായി ഇറങ്ങിയ കിരൺ 16 പന്തിൽ നിന്ന് 46 റൺസും നേടി. സ്നേഹ് റാണ ആറ് പന്തിൽ നിന്ന് 26 റൺസ് എടുത്തെങ്കിലും ആർസിബിയെ ജയത്തിലേക്ക് എത്തിക്കാൻ ഇത് പോരായിരുന്നു. യുപിക്കായി ക്യാപ്റ്റൻ ദീപ്തി ശർമയും എക്ലസ്റ്റോണും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.
TAGS: SPORTS
SUMMARY: UP Warriors beat rcb in wpl
ബെംഗളൂരു: ഭാര്യയോടൊപ്പം താഴ്വരയില്‍ വെച്ച് സെൽഫിയെടുക്കുന്നതിനിടെ അധ്യാപകൻ കൊക്കയിലേക്കു വീണുമരിച്ചു. സ്കൂൾ അധ്യാപകനായ ശിവമോഗ ശിക്കാരിപുര സ്വദേശി സന്തോഷാണ് 60…
ബെംഗളുരു: മൈസൂരു ദസറയ്ക്ക് ഇന്നു തിരിതെളിയും. തിങ്കളാഴ്ച രാവിലെ 9.30-ന് ചാമുണ്ഡി ഹിൽസിലെ ദേവീവിഗ്രഹത്തിൽ പുഷ്പ്പങ്ങളർപ്പിച്ച് ഇന്റർ നാഷനൽ ബുക്കർ…
ബെംഗളൂരു: ജാലഹള്ളി അയ്യപ്പക്ഷേത്രത്തിൽ നവരാത്രി ഉത്സവത്തിന് ഉത്സവത്തിന് ഇന്ന് തുടക്കമാകും. ഒക്ടോബർ രണ്ട് വരെ ആഘോഷങ്ങള്‍ നീണ്ടുനില്‍ക്കും. 29-ന് വൈകീട്ട്…
ദുബൈ: ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ വിജയ തുടര്‍ച്ചയുമായി ഇന്ത്യ. സൂപ്പര്‍ ഫോറിലെ ആദ്യ മത്സരത്തില്‍ പാക്കിസ്ഥാനെ ആറു വിക്കറ്റിനാണ് ഇന്ത്യ…
റിയാദ്: സൗദി ബാലന്‍ അനസ് അല്‍ ഷഹ്‌രി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ ശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച അപ്പീല്‍ സൗദി…
ബെംഗളൂരു: കണ്ണൂർ അഴീക്കോട് സ്വദേശി ജി ചന്ദ്രശേഖരൻ (75) ബെംഗളൂരുവില്‍ അന്തരിച്ചു. മുൻ ഐടിഐ ജീവനക്കാരനായിരുന്നു. രാമമൂർത്തിനഗർ സർ എംവി…