വനിതാ പ്രീമിയർ ലീഗ് ചരിത്രത്തിലാദ്യമായി സൂപ്പർ ഓവർ ത്രില്ലർ. റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവും യുപി വാരിയേഴ്സും തമ്മിൽ ഏറ്റുമുട്ടിയ മത്സരമാണ് സൂപ്പർ ഓവറിലേക്ക് കടന്നത്. സൂപ്പർ ഓവറിൽ ഒൻപത് റൺസ് ആണ് ആർസിബിക്ക് മുൻപിൽ യുപി വാരിയേഴ്സ് വെച്ചത്. എന്നാൽ സ്മൃതി മന്ദാനയുടെ ടീമിന് നേടാനായത് നാല് റൺസ് മാത്രം. ഇതോടെ വനിതാ പ്രീമിയർ ലീഗ് ചരിത്രത്തിൽ ആദ്യമായി സൂപ്പർ ഓവറിൽ ജയം പിടിക്കുന്ന ടീമായി യുപി വാരിയേഴ്സ് മാറി.
181 റൺസ് ജയ ലക്ഷ്യം പിന്തുടർന്ന യുപി വാരിയേഴ്സിന് നിശ്ചിത ഓവറിൽ അവസാന പന്തിൽ ജയിക്കാൻ ഒരു റൺസ് ആണ് വേണ്ടിയിരുന്നത്. എന്നാൽ അവസാന പന്തിൽ യുപി വാരിയേഴ്സിന്റെ ക്രാന്തി റൺഔട്ട് ആയതോടെ സ്കോറുകൾ തുല്യമായി. ഇതോടെയാണ് മത്സരം സൂപ്പർ ഓവറിലേക്ക് കടന്നത്. സൂപ്പർ ഓവറിൽ ഗാർത്ത് ആണ് ആർസിബിക്കായി പന്തെറിഞ്ഞത്. യുപിക്ക് ഒരു വിക്കറ്റ് നഷ്ടത്തിൽ നേടാനായത് എട്ട് റൺസും.
ആർസിബിക്കായി സൂപ്പർ ഓവറിൽ ഇറങ്ങിയത് റിച്ചാ ഘോഷും സ്മൃതിയുണ്ടായിരുന്നു. എക്ലസ്റ്റണായിരുന്നു യുപിക്കായി സൂപ്പർ ഓവർ എറിഞ്ഞത്. നേരിട്ട ആദ്യ പന്തിൽ തന്നെ സ്മൃതി പുറത്തായി. ഇതോടെ ആർസിബിയുടെ ജയ പ്രതീക്ഷകളും തകർന്നു. അവസാന പന്തിൽ റൺഔട്ട് വന്നതോടെ സൂപ്പർ ഓവറിലേക്ക് കളി എത്തി.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ആർസിബിയെ രക്ഷിച്ചത് എല്ലിസ് പെരിയുടെ വെടിക്കെട്ട് ബാറ്റിങ് ആയിരുന്നു. 56 പന്തിൽ നിന്നാണ് എല്ലിസ് പെരി 90 റൺസ് അടിച്ചെടുത്തത്. ഒൻപത് ഫോറും മൂന്ന് സിക്സും താരത്തിന്റെ ബാറ്റിൽ നിന്ന് വന്നു. വ്യാട്ട് 41 പന്തിൽ നിന്ന് 57 റൺസും നേടി.
TAGS: SPORTS
SUMMARY: UP Warriorz Wins The Super Over Thriller
തൃശ്ശൂർ: നടിയെ ആക്രമിച്ച കേസിലെ അതിജീവിതക്കെതിരായ അപവാദ പ്രചരണത്തിൽ സാമൂഹ്യമാധ്യമങ്ങളിൽ വീഡിയോ പ്രചരിപ്പിച്ച മറ്റൊരാൾ കൂടി അറസ്റ്റിൽ. സോഷ്യൽ മീഡിയ…
ഡമാസ്‌കസ്: സിറിയയിലെ ഹോംസ് നഗരത്തിലെ പള്ളിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ എട്ടു പേർ കൊല്ലപ്പെട്ടു. 18 പേർക്ക് പരുക്കേറ്റു. ഹോംസിലെ വാദി അൽ…
ബെംഗളൂരു: ബെംഗളൂരുവിലുള്ള ബന്ധുക്കളെ സന്ദർശിച്ച് മടങ്ങുകയായിരുന്ന മലയാളികുടുംബം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് വയോധിക മരിച്ചു. പാലക്കാട് പട്ടാമ്പി ആറങ്ങോട്ടുകര സ്വദേശിനിയും…
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ മേയറും ബിജെപി നേതാവുമായ വി വി രാജേഷിനെ താൻ ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിച്ചു എന്ന…
തിരുവനന്തപുരം: ബിപിഎൽ വിഭാഗത്തിൽപ്പെടുന്ന ഉപഭോക്താക്കൾക്ക് കേരള വാട്ടർ അതോറിറ്റി നൽകുന്ന സൗജന്യകുടിവെള്ള ആനുകൂല്യം ലഭിക്കുന്നതിനുള്ള അപേക്ഷകൾ ജനുവരി 1 മുതൽ…
ഹൈദരാബാദ്: ഓൺലൈൻ വാതുവയ്പ്പ് ആപ്പിലൂടെ പണം നഷ്ടമായതിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കി. തെലങ്കാന സംഗറെഡ്ഡി ജില്ലയിലെ കണ്ഡുകുർ സ്വദേശി വിക്രം…