Categories: SPORTSTOP NEWS

യൂറിൻ സാമ്പിൾ നല്‍കിയില്ല; ഗുസ്‌തി താരം ബജ്‌രംഗ് പൂനിയക്ക് സസ്‌പെൻഷൻ

ഗുസ്തി താരം ബജ്‌റംഗ് പൂനിയയെ സസ‍്‍പെൻഡഡ് ചെയ്ത് ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി (നാഡ). മാർച്ചില്‍ സോനിപതില്‍ വെച്ച്‌ നടന്ന ട്രയല്‍സില്‍ നാഡയ്ക്ക് യൂറിൻ സാമ്പിൾ നല്‍കാൻ ബജ്‌റംഗ് പൂനിയ വിസമ്മതിച്ചിരുന്നു. ഇതിനെ തുടർന്നാണ് നടപടി.

ടോക്കിയോ ഒളിമ്പിക്സ് മെഡല്‍ ജേതാവു കൂടിയ ബജ്‌റംഗ് പൂനിയക്ക് സസ്‌പെൻഷന്റെ കലാവധി അവസാനിക്കുന്നതുവരെ താരത്തിന് ട്രയല്‍സിലോ ടൂർണമെന്റുകളിലോ പങ്കെടുക്കാൻ കഴിയില്ലെന്നാണ് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന വിവരം. ട്രയല്‍സില്‍ രോഹിത് കുമാറിനോട് പരാജയപ്പെട്ടതിന് ശേഷം മടങ്ങിയ ബജ്‍റംഗ് പൂനിയയോടാണ് നാഡ സാമ്ബിള്‍ ആവശ്യപ്പെട്ടിരുന്നത്.

രോഹിതിനോട് പരാജയപ്പെട്ട് പുറത്തായതോടെ സ്പോ‌ർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (സായ്) സെന്ററില്‍ നിന്ന് ബജ്റംഗ് മടങ്ങുകയായിരുന്നു. മൂന്ന്, നാല് സ്ഥാനത്തിനായുള്ള മത്സരത്തിന് പോലും കാത്തുനില്‍ക്കാൻ ബജ്‍റംഗ് തയാറായിരുന്നില്ല. നാഡ സാമ്പിൾ ശേഖരിക്കുന്നതിനായ ശ്രമിച്ചിരുന്നെങ്കിലും പരാജയപ്പെട്ടു.

Savre Digital

Recent Posts

ആപ്പിളിന്റ ആദ്യ ബെംഗളൂരു റീട്ടെയിൽ സ്റ്റോർ സെപ്റ്റംബർ 2 ന്

ബെംഗളൂരു: ആപ്പിള്‍ സ്മാര്‍ട്ട് ഫോണുകളുടെ ഇന്ത്യയിലെ മൂന്നാമത്തെ റീട്ടെയ്ല്‍ സ്റ്റോര്‍ ബെംഗളൂരുവില്‍ ഒരുങ്ങുന്നു. ബെംഗളൂരു നോർത്തിലെ മാൾ ഓഫ് ഏഷ്യയിൽ…

29 minutes ago

ഗഗന്‍യാന്‍ പരീക്ഷണ ദൗത്യത്തിന് ഡിസംബറില്‍ തുടക്കമാകും: ഐഎസ്ആര്‍ഒ മേധാവി

ന്യൂഡല്‍ഹി: ഗഗന്‍യാന്‍ പരീക്ഷണ ദൗത്യം ഈ വര്‍ഷം ഡിസംബറില്‍ ആരംഭിക്കുമെന്ന് ഐഎസ്ആര്‍ഒ ചെയർമാൻ വി. നാരായണന്‍. കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്,…

1 hour ago

മലയാളം മിഷൻ അധ്യാപക പരിശീലനം

ബെംഗളൂരു: മലയാളം മിഷൻ കര്‍ണാടക ചാപ്റ്റർ അധ്യാപക പരിശീലനം 23, 24 തിയതികളിൽ നടക്കും. കർമ്മലാരം ക്ലാരറ്റ് നിവാസിൽ വെച്ച്…

2 hours ago

രാഹുലിന് വിലക്ക്; പൊതുപരിപാടിയില്‍ നിന്ന് മാറ്റി പാലക്കാട് നഗരസഭ

പാലക്കാട്‌: ഗുരുതര ആരോപണങ്ങള്‍ക്ക് പിന്നാലെ പൊതുപരിപാടിയില്‍ നിന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ മാറ്റി പാലക്കാട് നഗരസഭ. പാലക്കാട് ബസ് സ്റ്റാൻഡ്…

2 hours ago

ജയമഹൽ കരയോഗം കുടുംബ സംഗമം ഞായറാഴ്ച

ബെംഗളൂരു : കർണാടക നായർ സർവീസ് സൊസൈറ്റി ജയമഹൽ കരയോഗത്തിന്റെ 36മത് കുടുംബ സംഗമം ജയമഹോത്സവം ഓഗസ്റ്റ് 24ന് യെലഹങ്കയിലെ…

2 hours ago

പാലക്കാട് കുട്ടിയെ തട്ടിക്കൊണ്ടുപോയതായി പരാതി

പാലക്കാട്‌: പാലക്കാട് വിളത്തൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയതായി പരാതി. പിതാവിന്റെ കയ്യില്‍നിന്ന് കുട്ടിയെ ബലമായി തട്ടിക്കൊണ്ടു പോവുകയായിരുന്നു എന്നാണ് പരാതി. വിളത്തീര്‍…

2 hours ago