യു എസ് ഓപൺ ടെന്നിസ് വനിത സിംഗിൾസിൽ കിരീടം ചൂടി ബെലറൂസ് താരം ആര്യന സബലെങ്ക. ഫൈനലിൽ അമേരിക്കൻ താരം ജെസീക്ക പെഗുലയെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് ആര്യന കിരീടം സ്വന്തമാക്കിയത്. ത്രില്ലർ പോരിൽ 7-5,7-5 എന്ന സ്കോറിനാണ് പെഗുലയെ സബലെങ്ക തോൽപ്പിച്ചത്.
കഴിഞ്ഞ വർഷത്തെ യു.എസ് ഓപ്പണിലെ നിരാശ കൂടി മായ്ക്കുന്നതായി സബലെങ്കയുടെ വിജയം. യു.എസ് ഓപൺ നേട്ടത്തോടെ മൂന്നാം ഗ്ലാൻഡ്സ്ലാം കിരീടമാണ് സബലെങ്ക നേടുന്നത്. ഈ വർഷത്തെ ഓസ്ട്രേലിയൺ ഓപ്പൺ കിരീടവും അവർ നേടിയിരുന്നു. പലതവണ താൻ യു എസ് ഓപൺ കിരീടത്തിന് അരികിൽ എത്തിയിട്ടുണ്ടെന്നും എന്നാൽ ഒടുവിൽ തനിക്ക് ആ നേട്ടം സ്വന്തമാക്കാൻ കഴിഞ്ഞിരിക്കുന്നുവെന്നും ആര്യന പ്രതികരിച്ചു. സ്വപ്നങ്ങൾ നേടിയെടുക്കാൻ കഠിനമായി ശ്രമിക്കണം. ഒരിക്കലും കീഴടങ്ങരുത്. ഇപ്പോൾ സ്വന്തം നേട്ടത്തിൽ തനിക്ക് അഭിമാനമുണ്ടെന്നും ആര്യന വ്യക്തമാക്കി. 2021ലും 2022ലും യു എസ് ഓപണിൽ സെമിയിൽ പരാജയപ്പെട്ട താരമാണ് ആര്യന സബലെങ്ക.
<br.
TAGS : ARYNA SABALENKA | US OPEN TENNIS
SUMMARY : US Open Tennis. Aryana Sabalenka wins women’s singles title
തിരുവനന്തപുരം: കേരള സര്‍വകലാശാല രജിസ്ട്രാറായി കെഎസ് അനില്‍ കുമാര്‍ വീണ്ടും ചുമതലയേറ്റു. സസ്പെൻഷൻ റദ്ദാക്കിയുള്ള സിൻഡിക്കേറ്റിന്റെ തീരുമാനത്തിന് പിന്നാലെയാണ് ഇന്ന്…
എഡ്ജ്ബാസ്റ്റണിൽ ഇന്ത്യയ്ക്ക് കൂറ്റൻ ജയം. 336 റണ്ണിനാണ് ഇന്ത്യൻ വിജയം. ബര്‍മിങ്ങാമിലെ ഇന്ത്യയുടെ ആദ്യ ജയമാണ് ഇത്. രണ്ടാം ടെസ്റ്റില്‍…
ന്യൂഡൽഹി: മംഗളൂരു- ഷൊർണൂർ റെയിൽപാത നാലു വരിയാക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ് പറഞ്ഞു. നിലവിലുള്ള ശേഷിയുടെ മൂന്നിരട്ടി…
കോഴിക്കോട്: ഞാവൽപ്പഴമെന്ന് കരുതി വിഷക്കായ കഴിച്ച വിദ്യാർഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. താമരശ്ശേരി ചുണ്ടക്കുന്ന് സ്വദേശി അഭിഷേകിനെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചുണ്ട്…
മംഗളൂരു: വിദേശത്തു ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പു നടത്തിയ 2 മഹാരാഷ്ട്ര സ്വദേശികളെ മംഗളൂരു പൊലീസ് പിടികൂടി. 289 പേരിൽ…
ബെംഗളൂരു: എയർഇന്ത്യ വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിനു തൊട്ടു മുൻപ് പൈലറ്റ് കോക്പിറ്റിൽ കുഴഞ്ഞു വീണു. ഇതോടെ വിമാനം 90…