വാഷിംഗ്ടൺ: അമേരിക്കയുടെ 47ാമത് പ്രസിഡന്റ് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപോ, വൈസ് പ്രസിഡന്റ് കമല ഹാരിസോ ?. ആരെന്ന ആദ്യ സൂചനകൾ ഇന്നറിയാം. ഇന്നലെ ഇന്ത്യൻ സമയം വൈകിട്ട് 4.30ന് ആരംഭിച്ച പോളിംഗ് ഇന്ന് രാവിലെ 9.30ന് (അലാസ്‌കയിൽ 11.30 ) അവസാനിക്കും. സമയമേഖലകൾ വ്യത്യസ്തമായതിനാൽ പല സംസ്ഥാനങ്ങളിലും പല സമയത്താണ് വോട്ടിംഗ്. പോളിംഗ് അവസാനിക്കുന്ന മുറയ്ക്ക് വോട്ടെണ്ണൽ തുടങ്ങും. കിഴക്കൻ സംസ്ഥാനങ്ങളിലെ ഫലം ആദ്യം എത്തും. റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായ ട്രംപും ഡെമോക്രാറ്റിക് സ്ഥാനാർത്ഥി കമലയും തമ്മിൽ പോരാട്ടം ഇഞ്ചോടിഞ്ച് ആയതിനാൽ അന്തിമ ഫലപ്രഖ്യാപനം വൈകിയേക്കും. അരിസോണ, പെൻസിൽവേനിയ തുടങ്ങി ഏഴ് ചാഞ്ചാട്ട സംസ്ഥാനങ്ങളിലെ ഫലം പ്രധാനമാണ്.
തിരഞ്ഞെടുപ്പിലെ വിദേശ ഇടപെടലുകൾക്കെതിരെ യു എസ് ഇന്റലിജൻസ് ഏജൻസികളും ജാഗ്രതയിലാണ്. തിരഞ്ഞെടുപ്പ് അട്ടിമറിക്കാനും സ്വാധീനിക്കാനുമുള്ള റഷ്യൻ, ഇറാൻ ഇടപെടലുകളെ ജാഗ്രതയോടെ കാണണമെന്ന് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഭാര്യ മെലാനിയക്കൊപ്പം ഫ്ലോറിഡയിലെ പാം ബീച്ചിലാണ് ട്രംപ് വോട്ട് ചെയ്തത്. ഇന്ത്യൻ സമയം ഇന്ന് രാവിലെ 7.30 ഓടെ വോട്ടെടുപ്പ് പൂർത്തിയാകും. ഇതിന് പിന്നാലെ എക്‌സിറ്റ് പോൾ ഫലം വരുന്നതോടെ വിജയിയെ അറിയാനാകും. ഔദ്യോഗിക ഫലപ്രഖ്യാപനം ജനുവരി ആറിനേ ഉണ്ടാകൂ.
ഡെമോക്രാറ്റിക് സ്ഥാനാർഥിയും നിലവിലെ വൈസ് പ്രസിഡന്റുമായ കമലാ ഹാരിസും റിപബ്ലിക്കൻ സ്ഥാനാർഥിയും മുൻ പ്രസിഡന്റുമായ ഡൊണാൾഡ് ട്രംപും തമ്മിലാണ് മത്സരം. ട്രംപ് ജയിച്ചാൽ 127 വർഷത്തിനു ശേഷം തുടർച്ചയായല്ലാതെ വീണ്ടും യു എസ് പ്രസിഡന്റാകുന്ന വ്യക്തിയെന്ന നേട്ടം സ്വന്തമാകും. വിജയം കമലക്കൊപ്പമാണെങ്കിൽ യു എസ് പ്രസിഡന്റാകുന്ന ആദ്യ വനിത, ആദ്യ ഏഷ്യൻ- ആഫ്രിക്കൻ വംശജ എന്നിവ സ്വന്തം പേരിനൊപ്പം ചേർക്കാം.
17 കോടി വോട്ടർമാരിൽ 8.2 കോടി ആളുകൾ “മുൻകൂർ വോട്ട്’ സൗകര്യം ഉപയോഗപ്പെടുത്തി സമ്മതിദാനാവകാശം വിനിയോഗിച്ചിട്ടുണ്ട്. ഒരു പാർട്ടിക്കും സമ്പൂർണ ആധിപത്യമില്ലാത്ത സ്വിംഗ് സ്റ്റേറ്റുകളായിരിക്കും യഥാർഥത്തിൽ വിധിയെഴുതുക. നെവാഡ, നോർത്ത് കരോലിന, വിസ്‌കോൻസിൻ, ജോർജിയ, പെൻസിൽവാനിയ, മിഷിഗൺ, അരിസോണ എന്നീ ഏഴ് സംസ്ഥാനങ്ങളാണ് സ്വിംഗ് സ്റ്റേറ്റുകളിൽ പ്രധാനം. ജനകീയ വോട്ടെടുപ്പുണ്ടെങ്കിലും ഇലക്ടറൽ കോളജ് ആണ് അന്തിമ വിജയിയെ തീരുമാനിക്കുന്നത്. ആകെയുള്ള 538 ഇലക്ടറൽ വോട്ടുകളിൽ 270 എണ്ണം നേടുന്നവർക്കാകും വിജയം.
<br>
TAGS : US PRESIDENTIAL ELECTION
SUMMARY : US presidential election, the US people have written the verdict; We know the result today
കൊച്ചി: സ്വര്‍ണ്ണക്കള്ളക്കടത്തിന് ഒത്താശ ചെയ്തതിന് കസ്റ്റംസ് ഉദ്യോഗസ്ഥനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. കസ്റ്റംസ് ഇൻസ്പെക്ടർ കെഎ അനീഷിനെതിരെയാണ് കൊച്ചി കസ്റ്റംസ്…
ബെംഗളൂരു: കൊലപ്പെടുത്തിയ നിലയിൽ അഞ്ചിടങ്ങളിൽ നിന്ന് മനുഷ്യ ശരീര ഭാഗങ്ങൾ കണ്ടെത്തി. തുമകുരു ചിമ്പഗനഹള്ളി കൊറട്ടഗെരെയ്ക്കും കോലാലയ്ക്കും ഇടയിൽ നിന്നാണ്…
കാസറഗോഡ്: ദാതർ തിരുനൽവേലി എക്‌സ്പ്രസ് ട്രെയിനിൽ അബോധാവസ്ഥയിൽ കണ്ട 10 വയസുകാരി മരിച്ചു. തിരുനൽവേലി സ്വദേശി സ്റ്റെല്ലയുടെ മകൾ സാറയാണ്…
ബെയ്ജിങ്: എസ്‌സിഒ (Shanghai Cooperation Organisation) ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വാഗതം ചെയ്ത് ചൈന. ഓഗസ്റ്റ് 31, സെപ്റ്റംബർ…
തിരുവനന്തപുരം: സംസ്ഥാനത്ത് ഷവർമ വിൽപന നടത്തുന്ന സ്ഥാപനങ്ങളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പ്രത്യേക പരിശോധന നടത്തി. അഞ്ച്, ആറ് തീയതികളിലായി 59 സ്‌ക്വാഡുകൾ…
ബെംഗളൂരു: വോട്ടർ പട്ടിക ക്രമക്കേടിൽ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ബെംഗളൂരുവിൽ സംഘടിപ്പിച്ച ‘വോട്ട് അധികാർ…