വിവാഹവിരുന്നില്‍ വിളമ്പിയ ബിരിയാണിയില്‍ കോഴിക്കാല്‍ ഇല്ലാത്തതിന്റെ പേരിൽ വധുവിന്റെ ബന്ധുക്കളെ മർദിച്ച് വരന്റെ ബന്ധുക്കൾ. ഇത് സംബന്ധിച്ച വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഉത്തർപ്രദേശിലെ ബറേലിയിലാണ് സംഭവം .
വിവാഹ വിരുന്നില്‍ വിളമ്പിയ ബിരിയാണിയില്‍ ചിക്കൻ ലെഗ് പീസ് ഇല്ലെന്നായിരുന്നുവെന്നാണ് വരന്റെ പക്ഷം കണ്ടെത്തിയ കുറ്റം. ഇതിനു പിന്നാലെ ഇരുവരും തമ്മില്‍ തർക്കങ്ങള്‍ ഉടലെടുത്തു. ഇത് പതുക്കെ കൈയ്യാങ്കളിയിലേയ്‌ക്ക് മാറുകയായിരുന്നു. സംഭവത്തില്‍ പാചകക്കാരും വധുവിന്റെ വീട്ടുകാരും ആക്രമിക്കപ്പെട്ടു.
കോഴിക്കാല്‍ കിട്ടാത്ത ദേഷ്യത്തില്‍ വരന്റെ ബന്ധുക്കള്‍ കസേര എടുത്ത് വധുവിന്റെ ബന്ധുക്കളെ മർദ്ദിച്ചു. “ബിരിയാണിയിലെ ചിക്കൻ ലെഗ് പീസ് വീണ്ടും വിവാഹ വീട്ടില്‍ കോലാഹലമുണ്ടാക്കുന്നു.” എന്ന കുറിപ്പോടെയാണ് സംഭവത്തിന്റെ വീഡിയോ സമൂഹമാദ്ധ്യങ്ങളില്‍ പ്രചരിക്കുന്നത്.
TAGS: UTHERPRADHESH| MARRIAGE| FIGHT| BIRIYANI|
SUMMARY: Bride, groom families fight over missing chicken leg pieces in Biryani
കണ്ണൂർ: കെഎസ്‍യു കണ്ണൂർ ജില്ലാ പ്രസിഡന്റ് എം സി അതുലിനെതിരെ കേസ്. ലൈംഗിക ഉദ്ദേശത്തോടെ ശരീരത്തില്‍ സ്പർശിച്ചെന്ന യുവതിയുടെ പരാതിയിലാണ്…
തിരുവനന്തപുരം: ട്രിവാന്‍ഡ്രം ക്ലബിന് മുന്നില്‍ നടന്‍ മണിയന്‍പിള്ള രാജുവിന്റെ കാര്‍ അപകടത്തില്‍പ്പെടുമ്പോള്‍ നടന്‍ മദ്യപിച്ചിരുന്നില്ലെന്ന് പരിശോധന ഫലം. കമിക്കല്‍ ലാബില്‍…
തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാലിന്റെ വില ഉടൻ വർധിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. പാലിന്റെ വില വർധിപ്പിക്കണമെന്ന് സർക്കാരിനോട് വീണ്ടും ആവശ്യപ്പെടുമെന്ന് മിൽമ…
ബെംഗളൂരു: ബെംഗളൂരുവിൽ ബെസ്കോം വൈദ്യുതിനിരക്ക് വർധിപ്പിച്ചു. മേയ് ഒന്നു മുതൽ യൂണിറ്റിന് 56 പൈസ കൂടും. കഴിഞ്ഞവർഷം ബെസ്കോമിനുണ്ടായ 2,068…
ബെംഗളൂരു: ചിക്കമഗളൂരു കലാസയിലെ മരസാനിഗെയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തിൽ തോട്ടം തൊഴിലാളി മരിച്ചു. ഹൊരനാട് സ്വദേശി ചേതനാണ് (30) മരിച്ചത്. കലസയിലെ…
ബെംഗളൂരു: നായർ സേവാ സംഘ് കർണാടക ആർടി നഗർ കരയോഗം സംഘടിപ്പിക്കുന്ന വിഷു വർണങ്ങൾ വസന്തനഗർ അംബേദ്കർ ഭവനിൽ ഇന്നു…