Categories: KERALATOP NEWS

ഉത്ര വധക്കേസ്; നാലാം പ്രതിക്ക് ജോലി തേടി വിദേശത്തേക്ക് പോകാൻ അനുമതി

കൊല്ലം: ഉത്ര വധക്കേസിലെ നാലാം പ്രതിക്ക് ജോലി തേടി വിദേശത്തേക്ക് പോകാൻ അനുമതി. ഉത്രയുടെ ഭർത്താവ് സൂരജിന്റെ സഹോദരി സൂര്യയ്‌ക്കാണ് കർശന ഉപാധികളോടെ പുനലൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി ജഡ്‌ജി ആശ മറിയം മാത്യൂസ് അനുമതി നല്‍കിയത്.

അച്ഛൻ പക്ഷാഘാതം വന്ന് കിടപ്പിലാണെന്നും എംബിഎ ബിരുദധാരിയായ തനിക്ക് കേസ് കാരണം നാട്ടില്‍ ജോലി ലഭിക്കാൻ സാധ്യതയില്ലെന്നും വിദേശത്ത് തൊഴില്‍ തേടിപ്പോകാൻ പാസ്പോർട്ട് എടുക്കാൻ അനുവദിക്കണമെന്നും ചൂണ്ടിക്കാട്ടിയാണ് സൂര്യ ഹർജി സമർപ്പിച്ചത്. പ്രോസിക്യൂഷൻ എതിർത്തെങ്കിലും കർശന ഉപാധികളോടെ കോടതി അനുമതി നല്‍കുകയായിരുന്നു.

തൊഴില്‍ ലഭിച്ചതിന്റെ രേഖ, വിദേശത്തെ താമസ സ്ഥലം, തൊഴില്‍ ദാതാവ് തുടങ്ങിയ വിവരങ്ങള്‍ ഹാജരാക്കണമെന്നാണ് വ്യവസ്ഥ. വിചാരണ കോടതിക്ക് മുന്നില്‍ നേരിട്ട് ഹാജരാകുന്നതില്‍ നിന്നും സൂര്യയെ ഒഴിവാക്കിയിട്ടുണ്ട്. സ്ത്രീധന പീഡനക്കേസില്‍ ഉത്രയെ മൂർഖൻ പാമ്പിന്റെ കടിയേല്‍പിച്ചു കൊലപ്പെടുത്തിയെന്ന കേസില്‍ ഭർത്താവ് സൂരജും ശിക്ഷ അനുഭവിക്കുകയാണ്. അച്ഛൻ സുരേന്ദ്രപ്പണിക്കർ, അമ്മ രേണുക, സഹോദരി സൂര്യ എന്നിവരാണ് മറ്റ് പ്രതികള്‍.

TAGS : UTRA MURDER CASE | KERALA
SUMMARY : Utra murder case; The fourth accused is allowed to go abroad for work

Savre Digital

Recent Posts

ഹൃദയാഘാതം: മലയാളി യുവാവ് ദുബൈയില്‍ മരിച്ചു

ദുബായ്: കോഴിക്കോട് പേരാമ്പ്ര സ്വദേശി ദുബായില്‍ നിര്യാതനായി. മുളിയങ്ങല്‍ ചേനോളി താഴെ കുഞ്ഞഹമ്മദിന്റെ മകൻ സമീസ് (39) ആണ് മരിച്ചത്.…

17 minutes ago

ശുഭാംശു ശുക്ലയും സംഘവും ജൂലൈ 10ന് തിരികെ ഭൂമിയിലേക്ക്

ന്യൂഡൽഹി: ആക്‌സിയം4 ദൗത്യത്തിന്റെ ഭാഗമായി ബഹിരാകാശ നിലയത്തിലെത്തി ചരിത്രം കുറിച്ച ശുഭാംശു ശുക്ലയും സംഘവും രണ്ടാഴ്ചത്തെ വാസത്തിന് ശേഷം ജൂലൈ…

39 minutes ago

പടക്കനിര്‍മ്മാണശാലയില്‍ പൊട്ടിത്തെറി: ഒരാള്‍ മരിച്ചു

ചെന്നൈ: തമിഴ്നാട്ടിലെ വിരുദുനഗര്‍ ജില്ലയിലെ ഒരു പടക്ക നിര്‍മ്മാണശാലയില്‍ സ്ഫോടനം. സംഭവത്തില്‍ ഒരാള്‍ മരിക്കുകയും നാല് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.…

2 hours ago

മുന്‍ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ഔദ്യോഗിക ബംഗ്ലാവ് ഒഴിയണം; കേന്ദ്രത്തിന് കത്തയച്ച്‌ സുപ്രീംകോടതി

ന്യൂഡല്‍ഹി: സുപ്രീംകോടതിയിലെ നാല് ജഡ്ജിമാര്‍ക്ക് ഇതുവരെ സര്‍ക്കാര്‍ താമസസൗകര്യം അനുവദിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാണിച്ച്‌ സുപ്രീംകോടതി കേന്ദ്രത്തിന് കത്തെഴുതി. മൂന്ന് പേര്‍ ട്രാന്‍സിറ്റ്…

3 hours ago

കോട്ടയം മെഡിക്കല്‍ കോളേജ് അപകടം; ബിന്ദുവിന്റെ വീട് സന്ദര്‍ശിച്ച്‌ മന്ത്രി വീണ ജോര്‍ജ്

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ അപകടത്തില്‍ മരിച്ച ബിന്ദുവിന്റെ വീട്ടിലെത്തി ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. ബിന്ദുവിന്റെ വീട്…

3 hours ago

നിപയില്‍ ആശ്വാസം; പനി ബാധിച്ച കുട്ടികളുടെ ഫലം നെഗറ്റീവ്

പാലക്കാട്: നിപ ബാധിച്ച്‌ ചികിത്സയില്‍ കഴിയുന്ന പാലക്കാട് തച്ചനാട്ടുകര സ്വദേശിയുടെ അടുത്ത ബന്ധുക്കളുടെ പരിശോധനാ ഫലം നെഗറ്റീവ്. ചികിത്സയിലുള്ള 38 കാരിയുടെ…

4 hours ago