കാസറഗോഡ്: ജാതീയ അവഹേളനം ആരോപിച്ച് എഴുത്തുകാരൻ സന്തോഷ് ഏച്ചിക്കാനത്തിനെതിരെ കാസറഗോഡ് അസി. സെഷൻസ് കോടതിയില്‍ നിലനില്‍ക്കുന്ന കേസ് ഹൈകോടതി റദ്ദാക്കി. 2018ല്‍ കോഴിക്കോട്ട് നടന്ന ലിറ്ററേച്ചർ ഫെസ്റ്റില്‍ അഭിമുഖത്തിനിടെ പട്ടിക വിഭാഗക്കാരെ അവഹേളിക്കുന്ന പരാമർശം നടത്തിയെന്നാരോപിച്ച് അയല്‍വാസിയായ സി. ബാലകൃഷ്ണൻ നല്‍കിയ പരാതിയിലെ തുടർ നടപടികളാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് റദ്ദാക്കിയത്.
വിഷയം കോടതിക്ക് പുറത്ത് തീർപ്പാക്കിയെന്നും നടപടികള്‍ തുടരുന്നതില്‍ അർഥമില്ലെന്നും ചൂണ്ടിക്കാട്ടി സന്തോഷ് നല്‍കിയ ഹരജിയാണ് കോടതി പരിഗണിച്ചത്. ഏച്ചിക്കാനം രചിച്ച ‘പന്തിഭോജനം’ എന്ന പുസ്തകവുമായി ബന്ധപ്പെട്ടായിരുന്നു വിവാദ പരാമർശം. താനടക്കമുള്ള പട്ടിക വിഭാഗക്കാരെ അവഹേളിക്കുന്നതാണ് പരാമർശമെന്നായിരുന്നു പരാതി.
TAGS : KERALA | HIGHCOURT | SANTHOSH ECHIKKANAM
SUMMARY : Caste insult; The High Court quashed the case against Santosh Echikanam
തൃശൂർ: മാളയില്‍ യുവതിയെയും യുവാവിനെയും വാടകവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പുത്തൻചിറ സ്വദേശി ശ്രീജിത്ത് (30), വെണ്ണൂർ സ്വദേശിനി മില്‍ന…
ഇടുക്കി: സംസ്ഥാനത്ത് സൂര്യാതപമേറ്റ് പരുക്കേല്‍ക്കുന്ന കേസുകള്‍ വര്‍ധിക്കുന്നു. ഇടുക്കി ജില്ലയില്‍ രണ്ട് പേര്‍ക്ക് സൂര്യാതപമേറ്റു. ഇന്ന് രാവിലെ മലപ്പുറം ജില്ലയിലും…
കണ്ണൂർ: അഞ്ചരക്കണ്ടി സ്വകാര്യ ഡെന്റല്‍ കോളജിലെ ഒന്നാം വർഷ ബിഡിഎസ് വിദ്യാർഥി ആർ.എല്‍ നിതിൻരാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ ഒന്നാം…
ഹൈദരാബാദ്: തെലങ്കാനയില്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ച് മുന്‍ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്റെ മകളും മുന്‍ ബിആര്‍എസ് നേതാവുമായ…
തൃശൂർ: കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി വലയില്‍ കുടുങ്ങി മുങ്ങിമരിച്ചു. തിരുവനന്തപുരം വെങ്ങാനൂർ സ്വദേശി എം.എസ്. അച്ചു (19) ആണ് മരിച്ചത്.…
തിരുവനന്തപുരം: ഡി സി സി ജനറല്‍ സെക്രട്ടറി അഭിലാഷ് ആർ നായർ അന്തരിച്ചു. ഹൃദയാഘാതത്തെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.…