ന്യൂഡല്‍ഹി: മുഗള്‍ സാമ്രാജ്യവുമായി ബന്ധപ്പെട്ട 17 സ്ഥലങ്ങളുടെ പേരുകള്‍ മാറ്റി ഉത്തരാഖണ്ഡ് സര്‍ക്കാര്‍. ഹരിദ്വാര്‍, നൈനിറ്റാള്‍, ഡെറാഡൂണ്‍, ഉദംസിംഗ് നഗര്‍ എന്നീ ജില്ലകളിലെ സ്ഥലങ്ങളുടെ പേരുകളാണ് മാറ്റിയത്. ഹരിദ്വാർ ജില്ലയിൽ കുറഞ്ഞത് 10 സ്ഥലങ്ങളെങ്കിലും പേരുമാറ്റത്തിന് വിധേയമായിട്ടുണ്ട്. ഇതിൽ നാലെണ്ണം ഡെറാഡൂണിലും രണ്ടെണ്ണം നൈനിറ്റാളിലും ഒരെണ്ണം ഉധം സിംഗ് നഗരിലുമാണ് സ്ഥിതി ചെയ്യുന്നത്. പഞ്ചുക്കി മാർഗിന് രണ്ടാമത്തെ ആർ.എസ്.എസ് മേധാവിയായ ഗുരു ഗോൾവാൾക്കറിന്റെ പേരാണ് നൽകിയിരിക്കുന്നത്.
ഔറംഗസെബ്പൂർ (പഴയ പേര്) – ശിവാജി നഗർ (പുതിയ പേര്), ഗാസിവാലി – ആര്യ നഗർ, ഖാൻപൂർ – ശ്രീ കൃഷ്ണപൂർ, ഖാന്പൂർ കുർസാലി – അംബേദ്കർ നഗർ, മിയവാല – റാംജിവാല, ചന്ദ്പൂർ ഖുർദ് – പൃഥ്വിരാജ് നഗർ, നവാബി റോഡ് – അടൽ റോഡ്, എന്നിങ്ങനെയാണ് പേര് മാറ്റം നടത്തിയ മറ്റു നഗരങ്ങള്‍.
<br>
TAGS : UTTARAKHAND
SUMMARY : Uttarakhand Govt changed names of 17 places
കാൺപൂർ: വിമാനത്തിനുള്ളിലെ കാബിനിൽ എലിയെ കണ്ടതിനെ തുടർന്ന് 140 പേരുടെ വിമാന യാത്ര മൂന്ന് മണിക്കൂർ വൈകി. കാൺപൂർ വിമാനത്താവളത്തിൽ…
കൊച്ചി: മുൻ മാനേജർ വിപിൻ കുമാറിനെ മർദിച്ച കേസില്‍ നടൻ ഉണ്ണി മുകുന്ദന് സമൻസ്. കാക്കനാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ്…
ഭോപ്പാൽ: അമ്മയോടൊപ്പം കൃഷിയിടത്തിലേക്കു പോയ എട്ടുവയസ്സുകാരിയെ പുലി കടിച്ചുകൊന്നു. മധ്യപ്രദേശിലെ ഭർവാനി ജില്ലയിലെ കീർത ഫാലിയ ഗ്രാമത്തിലാണു സംഭവം. ഗീത…
തിരുവനന്തപുരം: പ്രവാസികേരളീയര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന സമഗ്ര ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതിയായ നോര്‍ക്ക കെയറിന്റെ…
തിരുവനന്തപുരം: കേരളത്തിൽ വ്യാപകമായി ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. കണ്ണൂർ, കാസറഗോഡ് ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള…
ന്യൂഡൽഹി: ചരക്ക്-സേവന നികുതി (ജിഎസ്ടി) പരിഷ്കരണം ഇന്ന് മുതല്‍ പ്രാബല്യത്തിലായി. 12, 28 സ്ലാബുകൾ ഒഴിവാക്കി അഞ്ച്, 18 ശതമാനം…