ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ഹെലികോപ്‌ടർ തകർന്നുവീണ് 7പേർക്ക് ദാരുണാന്ത്യം. ഗുപ്തകാശിയിൽ നിന്ന് കേദാർനാഥ് ധാമിലേക്ക് തീർത്ഥാടകരുമായി പോവുകയായിരുന്ന ആര്യൻ ഏവിയേഷൻ ഹെലികോപ്‌ടർ ആണ് കാട്ടിൽ തകർന്നുവീണത്. ഒരു കുട്ടിയടക്കം ഹെലികോപ്റ്ററിലുണ്ടായിരുന്ന മുഴുവന്‍ പേരും മരിച്ചെന്നാണ് പിടിഐയടക്കമുള്ള ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഗൗരികുണ്ഡിനും സോൻപ്രയാഗിനും ഇടയിലായിരുന്നു അപകടമുണ്ടായത്. മോശം കാലാവസ്ഥ മൂലമാണ് അപകടമുണ്ടായതെന്നാണ് വിവരം. കഴിഞ്ഞ കുറേ ദിവസങ്ങളായി മേഖലയിലെ കാലാവസ്ഥ മോശമാണ്. ഇതുമൂലം ഹെലികോപ്ടർ നിയന്ത്രണംവിട്ട് ഗൗാരികുണ്ടിന് സമീപം വീഴുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.
സാങ്കേതിക പ്രശ്‌നങ്ങളും കാലാവസ്ഥയുമാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ട്. കന്നുകാലികൾക്ക് തീറ്റ ശേഖരിക്കാൻ പോയ നാട്ടുകാരാണ് തകർന്ന നിലയിൽ ഹെലികോപ്‌ടർ ആദ്യം കണ്ടത്. തുടർന്ന് അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. അപകടസ്ഥലത്ത് രക്ഷാപ്രവർത്തനം ആരംഭിച്ചു.
മേയ് രണ്ടിന് കേദാർനാഥ് തീർത്ഥാടനം ആരംഭിച്ചതിനുശേഷമുള്ള അഞ്ചാമത്തെ അപകടമാണിത്. സംഭവത്തിൽ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി അനുശോചനം അറിയിച്ചു. എസ്‌ഡിആർഎഫ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, മറ്റ് രക്ഷാപ്രവർത്തകർ എന്നിവർ രക്ഷാപ്രവർത്തനങ്ങൾ നടത്തുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
SUMMARY: Uttarakhand helicopter crash: 7 dead
കാൺപൂർ: വിമാനത്തിനുള്ളിലെ കാബിനിൽ എലിയെ കണ്ടതിനെ തുടർന്ന് 140 പേരുടെ വിമാന യാത്ര മൂന്ന് മണിക്കൂർ വൈകി. കാൺപൂർ വിമാനത്താവളത്തിൽ…
കൊച്ചി: മുൻ മാനേജർ വിപിൻ കുമാറിനെ മർദിച്ച കേസില്‍ നടൻ ഉണ്ണി മുകുന്ദന് സമൻസ്. കാക്കനാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ്…
ഭോപ്പാൽ: അമ്മയോടൊപ്പം കൃഷിയിടത്തിലേക്കു പോയ എട്ടുവയസ്സുകാരിയെ പുലി കടിച്ചുകൊന്നു. മധ്യപ്രദേശിലെ ഭർവാനി ജില്ലയിലെ കീർത ഫാലിയ ഗ്രാമത്തിലാണു സംഭവം. ഗീത…
തിരുവനന്തപുരം: പ്രവാസികേരളീയര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന സമഗ്ര ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതിയായ നോര്‍ക്ക കെയറിന്റെ…
തിരുവനന്തപുരം: കേരളത്തിൽ വ്യാപകമായി ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. കണ്ണൂർ, കാസറഗോഡ് ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള…
ന്യൂഡൽഹി: ചരക്ക്-സേവന നികുതി (ജിഎസ്ടി) പരിഷ്കരണം ഇന്ന് മുതല്‍ പ്രാബല്യത്തിലായി. 12, 28 സ്ലാബുകൾ ഒഴിവാക്കി അഞ്ച്, 18 ശതമാനം…