ബെംഗളൂരു: കേന്ദ്ര ഊർജമന്ത്രാലയത്തിന് കീഴിൽ ബെംഗളൂരുവിൽ പ്രവർത്തിക്കുന്ന സെൻട്രൽ പവർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 44 ഒഴിവുകളാണുള്ളത്.
സയന്റിഫിക് അസിസ്റ്റന്റ്/എൻജിനിയറിങ് അസിസ്റ്റന്റ്: -12 (യോഗ്യത: ഫസ്റ്റ് ക്ലാസ് ബിഎസ്‌സി (കെമിസ്ട്രി)/ ത്രിവത്സര എൻജിനിയറിങ് ഡിപ്ലോമ (ഇലക്ട്രിക്കൽ/ സിവിൽ), അഞ്ച് വർഷത്തെ പ്രവൃത്തിപരിചയം). പ്രായം: 35. ടെക്നീഷ്യൻ ഗ്രേഡ് -I: 6. (യോഗ്യത: ഇലക്ട്രിക്കൽ ട്രേഡിൽ ഐടിഐ) പ്രായം: 28. ജൂനിയർ ഹിന്ദി ട്രാൻസ്ലേറ്റർ: -1. യോഗ്യത: ഇംഗ്ലീഷും ഹിന്ദിയും ഐച്ഛിക വിഷയങ്ങളായ ബിരുദം. പ്രായം: 30. അസിസ്റ്റന്റ് ഗ്രേഡ് -II: 23, യോഗ്യത: ഫസ്റ്റ്ക്ലാസോടെയുള്ള ബിഎ/ ബിഎസ്‌സി/ ബികോം/ബിബിഎം/ബിസിഎയും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി (നിലീറ്റ്) നടത്തുന്ന ബേസിക് കംപ്യൂട്ടർ കോഴ്സിൽ കുറഞ്ഞത് ഗ്രേഡ് ബി സർട്ടിഫിക്കറ്റും. പ്രായം: 30. അസിസ്റ്റന്റ് ലൈബ്രേറിയൻ: 2. യോഗ്യത: ബിരുദവും ലൈബ്രറി സയൻസിൽ ഡിപ്ലോമയും. പ്രായം: 30. നിയമാനുസൃത ഇളവ് ലഭിക്കും. ഫീസ്: സയന്റിഫിക് അസിസ്റ്റന്റ്/ എൻജിനിയറിങ് അസിസ്റ്റന്റ്, ജൂനിയർ ഹിന്ദി ട്രാൻസ്ലേറ്റർ തസ്തികകളിൽ 1000 രൂപ, മറ്റ് തസ്തികകളിൽ 700 രൂപ. വനിതകൾക്കും ഭിന്നശേഷിക്കാർക്കും വിമുക്തഭടന്മാർക്കും എസ്‌സി, എസ്ടി വിഭാഗത്തിനും ഫീസ് ഇല്ല. ഓൺലൈനായി അപേക്ഷിക്കണം. അവസാനതീയതി: ജൂൺ 25.
കൂടുതൽ വിവരങ്ങൾക്ക് www.cpri.res.in കാണുക.
<br>
TAGS : CAREER, CPRI
SUMMARY : Vacancies for various posts at Central Power Research Institute (CPRI)
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയില്‍ ഇടിവ്. ഇന്ന് പവന് 400 രൂപ കുറഞ്ഞ് 89,480 രൂപയും ഗ്രാമിന് 50 രൂപ…
കൊച്ചി: യുവ സംവിധായകര്‍ പ്രതികളായ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ എക്‌സൈസ് കുറ്റപത്രം സമര്‍പ്പിച്ചു. സംവിധായകരായ ഖാലിദ് റഹ്‌മാന്‍, അഷ്‌റഫ് ഹംസ,…
ചെന്നൈ: വാർത്താ സമ്മേളനത്തിൽ ശരീര അധിക്ഷേപം നടത്തിയ യൂട്യൂബർക്ക് ചുട്ടമറുപടിയുമായി നടി ഗൗരി കിഷൻ. ഭാരം എത്രയെന്ന യൂട്യൂബറുടെ ചോദ്യത്തിനോടാണ്…
കൊല്ലം: കോണ്‍ഗ്രസ് നേതാവായ വെട്ടിക്കവല ഗ്രാമപഞ്ചായത്ത് തലച്ചിറ വാര്‍ഡ് അംഗം അബ്ദുള്‍ അസീസിനെതിരെ പാര്‍ട്ടി നേതൃത്വം നടപടി സ്വീകരിച്ചു. അടുത്ത…
ബെംഗളൂരു: റാപ്പിഡോ ഡ്രൈവര്‍ വ്യാജ ആപ് ഉപയോഗിച്ച് യാത്രക്കാരിയില്‍ നിന്ന് അമിത തുക ഈടാക്കാൻ ശ്രമം. മീന ഗോയൽ എന്ന…
മുംബയ്: പ്രശസ്ത നടിയും പിന്നണി ഗായികയുമായ സുലക്ഷണ പണ്ഡിറ്റ് (71) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെ രാത്രിയോടെയാണ് അന്ത്യം. സഹോദരൻ…