ജോലി സാധ്യതകള്‍ തുറന്ന് റെയില്‍വേ. റെയില്‍വേയുടെ നോണ്‍ ടെക്നിക്കല്‍ പോപ്പുലര്‍ കാറ്റഗറിയിലെ (എന്‍ടിപിസി) 11.558 ഒഴിവുകളിലേക്കാണ് വിവിധ റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡുകള്‍ അപേക്ഷ ക്ഷണിച്ചത്. റെയില്‍ വേയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെ വിശദ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.
സതേണ്‍ റെയില്‍വേ തിരുവനന്തപുരം ആര്‍ആര്‍ബിക്കു കീഴില്‍ ഗ്രാജ്യേറ്റ് തസ്തികകളില്‍ 174 ഒഴിവും അണ്ടര്‍ ഗ്രാജ്യേറ്റ് തസ്തികകളില്‍ 112 ഒഴിവുമുണ്ട്. എതെങ്കിലും ഒരു ആര്‍ആര്‍ബിയിലേക്കാണ് അപേക്ഷിക്കാന്‍ കഴിയുക.
ഗ്രാജ്യേറ്റ് തസ്തികകള്‍
ചീഫ് കമേഴ്സ്യല്‍ കം ടിക്കറ്റ് സുപര്വൈസര്, സ്റ്റേഷന് മാസ്റ്റര്‍. യോഗ്യത: ബിരുദം/തത്തുല്യം; ഗുഡ്സ് ട്രെയിന്‍ മാനേജര്‍. യോഗ്യത: ബിരുദം/തത്തുല്യം; ജൂനിയര്‍ അക്കൌണ്ട്സ് അസിസിറ്റന്റ് കം ടൈപ്പിസ്റ്റ്, സ്റ്റേഷന് ക്ലര്‍ക്ക് കം ടൈപ്പിസ്റ്റ്, യോഗ്യത: ബിരുദം/തത്തുല്യം, ഇംഗ്ലീഷ്/ഹിന്ദി കംപ്യൂട്ടര്‍ ടൈപ്പിങ്. 18 മുതല്‍ 36 വയസുവരെയുള്ളവര്‍ക്കാണ് അപേക്ഷിക്കാനാകുക. അവസാന തീയതി ഒക്ടോബര്‍ 13.
അണ്ടര്‍ ഗ്രാജ്യേറ്റ് തസ്തികകള്‍
കമേഴ്സ്യല്‍ കം ടിക്കറ്റ് ക്ലര്‍ക്ക്, ജുനിയര്‍ ക്ലര്‍ക്ക് കം ടൈപ്പിസ്റ്റ്, അക്കൌണ്ട്സ് ക്ലര്‍ക്ക് കം ടൈപ്പിസ്റ്റ് ട്രെയിന്‍സ് ക്ലര്‍ക്ക്. യോഗ്യത: പ്ലസ്ടു/തത്തുല്യം. പ്രായ പരിധി: 18 – 33 വയസ്. ഒക്ടോബര്‍ 20 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
വെബ്സൈറ്റ്: www.railwayboard
TAGS : JOB VACCANCY | CAREER
SUMMARY : Vacancies in Railways; You can apply till October 30
വാഷിങ്ടണ്‍: റഷ്യന്‍ പതാക വഹിക്കുന്ന ‘മാരിനേര’ എന്ന എണ്ണക്കപ്പല്‍ പിടിച്ചെടുത്ത് അമേരിക്ക. ഉപരോധം ലംഘിച്ച് വെനസ്വേലയില്‍ നിന്ന് എണ്ണക്കടത്ത് നടത്തുന്നതായി…
ബെംഗളൂരു: സർഗ്ഗധാര സാംസ്കാരിക സമിതി സംഘടിപ്പിക്കുന്ന കഥയരങ്ങ് ജനുവരി 25ന് 3 മണിക്ക് ദാസറഹള്ളി പൈപ്പ് ലൈൻ റോഡിലെ കേരളസമാജം…
തിരുവനന്തപുരം: ഐഎസ് (ഇസ്ലാമിക് സ്റ്റേറ്റ്) ബന്ധം സംശയിച്ച് ഒരു മലയാളി യുവാവിനെ തീവ്രവാദ വിരുദ്ധ സ്ക്വാഡ് (എടിഎസ്) കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം…
തിരുവനന്തപുരം: റോഡുവക്കിലെ ഉണങ്ങിനിന്ന മരക്കൊമ്പ് ഒടിഞ്ഞുവീണ് സ്കൂട്ടർ യാത്രികൻ മരിച്ചു. ഇടിഞ്ഞാർ കല്യാണിക്കരികത്ത് ഷൈജു (47) ആണ് മരിച്ചത്. വ്യാഴം രാത്രി…
പുനെ: മുതിർന്ന പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ 84) അന്തരിച്ചു. ദീർഘനാളായി അസുഖബാധിതനായിരുന്നു. പൂനെയിലെ പ്രയാഗ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.…
ബെംഗളൂരു: കലാവേദിയുടെ പുതുവർഷാഘോഷം 11ന് വൈകിട്ട് 6.30 മുതല്‍ ഓൾഡ് എയർപോർട്ട് റോഡിലെ ഹോട്ടൽ റോയൽ ഓർക്കിഡിൽ നടക്കും. ഫാ.ഷിന്റോ…