വൈദ്യശാസ്ത്ര ചരിത്രത്തില്‍ ആദ്യമായി ശ്വാസകോശ അർബുദത്തിനുള്ള വാക്സിൻ വികസിപ്പിച്ചു. യുകെയിലെ 67 കാരനായ ജാനുസ് റാക്‌സിന് എന്ന ആളിലാണ് വാക്സിൻ പരീക്ഷിച്ചത്. BNT116 എന്ന രഹസ്യനാമമുള്ള വാക്‌സിൻ, ബയോഎൻടെകാണ് നിർമ്മിച്ചിരിക്കുന്നത്. പരീക്ഷണം വിജയിച്ചാല്‍ ലക്ഷക്കണക്കിന് ആളുകളുടെ ജീവൻ രക്ഷിക്കാനുള്ള ശ്രമമാണ് ഫലപ്രാപ്തിയിലെത്തുക.
ലോകത്തിലെ ഏറ്റവും വലിയ മരണകാരണമാണ് ശ്വാസകോശാർബുദം. പ്രതിവർഷം 1.8 ദശലക്ഷം ആളുകള്‍ ഇത് മൂലം മരണപ്പെടുന്നുണ്ട്. ഇത് കീമോതെറാപ്പിയേക്കാള്‍ വളരെ ഫലപ്രദമാണെന്നും, അമിതമായ പാർശ്വഫലങ്ങള്‍ ഉണ്ടാക്കി ആരോഗ്യമുള്ള കോശങ്ങള്‍ക്ക് കേടുപാടുകള്‍ ഉണ്ടാക്കുന്ന രീതി ഉണ്ടാകില്ലെന്നും ഡോക്ടർമാർ പറയുന്നു.
ഇതാദ്യമായാണ് ബയോഎൻടെക് വാക്സിൻ മനുഷ്യരില്‍ പരീക്ഷിക്കുന്നത്. ക്ലിനിക്കല്‍ ഫലപ്രാപ്തി സ്ഥിരീകരിക്കുന്നതിന് മുൻപ് എന്തെങ്കിലും വലിയ പാർശ്വഫലങ്ങള്‍ ഉണ്ടോ പഠിക്കുമെന്നും ഗവേഷക സംഘം പറയുന്നു.
TAGS : LUNGS CANCER | VACCINE
SUMMARY : A vaccine for lung cancer was developed for the first time in the history of medicine
തിരുവനന്തപുരം: റാപ് ഗായകൻ വേടനെതിരെ വീണ്ടും ബലാത്സംഗ പരാതി. രണ്ടു യുവതികളാണ് വേടനെതിരെ ബലാത്സംഗ പരാതിയുമായി രംഗത്തെത്തിയത്. ലൈംഗിക അതിക്രമത്തിന്…
കാസറഗോഡ്: പത്താം ക്ലാസ് വിദ്യാർത്ഥിയെ പ്രധാനാധ്യാപകൻ മർദ്ദിച്ച് കർണപുടം തകർന്ന സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. കാസറഗോഡ്…
തിരുവനന്തപുരം: സംസ്ഥാനത്തെ വടക്കന്‍ ജില്ലകളില്‍ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ…
ബെംഗളൂരു: ബെംഗളൂരു നഗരത്പേട്ടില്‍ കഴിഞ്ഞദിവസം കെട്ടിടത്തില്‍ തീപ്പിടിച്ച് അഞ്ചുപേർ മരിച്ച സംഭവത്തെത്തുടർന്ന് അനധികൃത കെട്ടിടങ്ങൾക്കെതിരേ കര്‍ശന നടപടിയുമായി സർക്കാർ. അപകടം…
പെഷാവർ: പാകിസ്ഥാനില്‍ വെടിവെപ്പിൽ ഏഴുപേർ കൊല്ലപ്പെടുകയും ഒരാൾക്ക് പരുക്കേൽക്കുകയും ചെയ്തു. ഖൈബർ പക്തൂൺക്വ പ്രവിശ്യയിൽ ശനിയാഴ്ച രാത്രിയാണ് സംഭവം. തണ്ടഡാമിൽ…
ബെംഗളൂരു: സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ കനത്ത മഴ തുടരുകയാണ്. ചിക്കമഗളൂരു, ഉത്തര കന്നഡ, കുടക്, ഹാസൻ, കോലാർ ജില്ലകളിൽ ഞായറാഴ്ച…