ബെംഗളൂരു: ചിക്കമഗളൂരുവിലെ നീലകുറിഞ്ഞികളുടെ വസന്തഭൂമിയായ മുല്ലയനഗിരിയിലേക്ക് സഞ്ചാരികളുടെ പ്രവാഹം. സീസണ്‍ തുടങ്ങിയതോടെ സഞ്ചാരികളുടെ ഒഴുക്കും വാഹന തിരക്കുമാണ് കുന്നിലേക്ക്. ഇതോടെ ചിക്കമഗളൂരു ജില്ലാ ഭരണകൂടം പ്രവേശനം ഓണ്‍ലൈന്‍ ബുക്കിങ്ങിലൂടെ മാത്രമാക്കി പരിമിതപ്പെടുത്തിയിരുന്നു. ഓണ്‍ലൈനായി നിശ്ചിത ഫീസ് അടച്ച് പ്രവേശന പാസ് നേടിയവര്‍ക്ക് മാത്രമാണ് ഇവിടേക്ക് ഇപ്പോള്‍ പ്രവേശനം. രണ്ട് സ്ലോട്ടുകളിലായി ഇനി പരമാവധി 1,200 വാഹനങ്ങള്‍ക്ക് മാത്രമേ സ്ഥലം സന്ദര്‍ശിക്കാന്‍ അനുവാദമുള്ളൂ. സീസണായതിനാല്‍ ഓണ്‍ലൈന്‍ ബുക്കിങ്ങ് തുടരുകയാണെന്ന് അധികൃതര്‍ അറിയിച്ചു.
മഴയും കുന്നിന്‍ പ്രദേശത്തെ പ്രകൃതി ദുരന്ത സാധ്യതയും ആശങ്ക ഉയര്‍ത്തിയിരുന്നു. കൂടാതെ ഇവിടെ മണ്ണിടിച്ചലിനുള്ള സാധ്യതയും വര്‍ദ്ധിക്കുന്നുണ്ടെന്ന് കണ്ടെത്തി. ഇതിനകം മേഖലയില്‍ ഒമ്പത് സ്ഥലങ്ങളില്‍ മണ്ണിടിച്ചല്‍ അനുഭവപ്പെട്ടു. ദുര്‍ബലമായ ചരിവുകളില്‍ സഞ്ചാരികളുടെ അമിത ഗതാഗതം അപകട സാധ്യത വരുത്തുമെന്ന ആശങ്കയെ തുടര്‍ന്നാണ് പുതിയ നിയന്ത്രണമെന്ന് ചിക്കമഗളൂരുവിലെ ടൂറിസം വകുപ്പ് അസി. ഡയറക്ടര്‍ പി. ലോഹിത് പറഞ്ഞു. അവധിക്കാലത്ത് കേരളം, തമിഴ്നാട് അടക്കമുള്ള സംസ്ഥാനങ്ങളില്‍ നിന്ന് ഇവിടേക്ക് സഞ്ചാരികളുടെ പ്രവാഹമാണ്. ഇതിന് നിയന്ത്രണം വരുത്താനാണ് ഓണ്‍ലൈന്‍ ബുക്കിങ്ങ് ഏര്‍പ്പെടുത്തിയതെന്നും ലോഹിത് പറഞ്ഞു.
മുമ്പ് ഇവിടം നീലകുറിഞ്ഞി പൂക്കുന്ന ഇടം 16,000 ഏക്കറോളമായിരുന്നു. എന്നാല്‍, പിന്നീട് ഇത് 9,000 ഏക്കറായി ചുരുങ്ങി. വേണ്ട വിധം സംരക്ഷിക്കാത്തതും സംരക്ഷിത മേഖലയായി കാത്തു സൂക്ഷിക്കാത്തതുമാണ് ഇതിനുകാരണം. ഇതോടെ മുല്ലയനഗിരിയിലെ റവന്യൂ ഭൂമി സംരക്ഷിത കേന്ദ്രമായി പ്രഖ്യാപിക്കുന്നതിന് സമ്മതം നല്‍കണമെന്നാവശ്യപ്പെട്ട് കര്‍ണാടക വനം വകുപ്പ് രംഗത്തെത്തിയിരിന്നു.
SUMMARY: Valley of Neelakurinjis; Online booking continues at Mullayanagiri
തിരുവനന്തപുരം: കാൻസർ രോഗികള്‍ക്കും ഡയാലിസിസ് രോഗികള്‍ക്കും പൊതുഗതാഗത സംവിധാനം സൗജന്യമാക്കുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. ചോദ്യോത്തര…
വാഷിങ്ങ്ടണ്‍: ഗാസയിലെ സംഘർഷം അവസാനിപ്പിക്കാൻ യുഎസ് മുന്നോട്ടുവച്ച സമാധാനപദ്ധതിയുടെ ആദ്യഘട്ടം ഇസ്രയേലും ഹമാസും അംഗീകരിച്ചതായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഗാസയില്‍…
തിരുവനന്തപുരം: സ്വര്‍ണ വിലയില്‍ ഇന്നും വര്‍ധന. ഇന്നത്തെ വില പവന് 160 രൂപ വര്‍ധിച്ച് 91,040 രൂപയിലെത്തി. സ്വര്‍ണം റെക്കോഡ്…
തിരുവനന്തപുരം: പട്ടം എസ്.യു.ടി ആശുപത്രിയില്‍ ഭാര്യയെ ഭര്‍ത്താവ് കഴുത്ത് ഞെരിച്ചുകൊന്നു. കരകുളം സ്വദേശിയായ ജയന്തിയാണ് കൊല്ലപ്പെട്ടത്. കഴുത്തില്‍ കേബിള്‍ മുറുക്കി…
ഭോാപാല്‍: വ്യാജ ചുമമരുന്ന് ദുരന്തത്തില്‍ ശ്രീസൺ ഫാർമസ്യൂട്ടിക്കൽസിന്റെ ഉടമ അറസ്റ്റിൽ. കോൾഡ്രിഫ് നിർമ്മാതാവ് ശ്രീസാൻ ഫാർമസ്യൂട്ടിക്കൽസ് ഉടമ രംഗനാഥനെയാണ് മധ്യപ്രദേശ്…
ബെംഗളൂരു: 2020-ലെ ബെംഗളൂരു കലാപക്കേസിലെ രണ്ട് പ്രതികള്‍ക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. പ്രതികളായ കദീം എന്ന സദ്ദാം, സിയ…